ടാറ്റയുടെ പ്രതികാരമോ? സഫാരി പോലെ പേരിൽ ഒതുങ്ങില്ല, കുറ്റം പറഞ്ഞവർ വരെ സിയറ ലോഞ്ചിനായി കാത്തിരിക്കുന്നു

ഇന്ത്യൻ കാർ പ്രേമികളുടെ ഹൃദയത്തിൽ ഇന്നുവരെ പ്രത്യേക സ്ഥാനം നേടിയ ഒരു പേരാണ് ടാറ്റ സിയറ എന്നത്. 90-കളിൽ ഇന്ത്യയിലെ എസ്‌യുവിയെ ജനങ്ങളുടെ ഇടയിലേക്ക് തുറന്നുകാട്ടിയ ഈ മോഡൽ, ഇപ്പോൾ വീണ്ടും ഒരു തിരിച്ചുവരവ് നടത്തുകയാണ്. പഴയ സിയറയുടെ പാരമ്പര്യവും പുത്തൻ ടെക്നോളജിയും കൂടെ ഒത്തുചേരുമ്പോൾ ഈ മാസം നടക്കാൻ പോകുന്ന ലോഞ്ച് ഒരു ചരിത്ര സംഭവം തന്നെയായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇന്ത്യയിലെ ആദ്യ 3 ഡോർ എസ്‌യുവിയായിരുന്നു സിയറ. ബോൾഡ്,മസ്കുലർ ലുക്കും ടർബോ ഡീസൽ പവറും കൂടി ഒരുമിച്ചപ്പോൾ കിട്ടിയത് ടാറ്റ പോലും അന്തിച്ചു പോയ സ്വീകാര്യത.

ഫാമിലി കാറുകൾ ഹിറ്റായിരുന്ന കാലത്ത് ലൈഫ് സ്റ്റൈലും അന്യായ ആറ്റിറ്റ്യൂഡുമുളള സിയറ എത്തുന്നത്. ഏറ്റവും കൂടുതൽ ആകർഷിച്ചത് വാഹനത്തിൻ്റെ ഗ്ലാസ് കവറിങ്ങായിരുന്നു. ഒരു ഐക്കോണിക്ക് മോഡലായിരുന്നിട്ടും ടാറ്റ സിയറയ്ക്ക് വിപണിയിൽ നിന്ന് റിവേഴ്സ് ഗിയർ ഇടേണ്ടി വന്നു. പ്രാക്റ്റിക്കാലിറ്റിയിൽ വിശ്വസിച്ചിരുന്ന മോട്ടോർ വാഹന വിപണിക്ക് സിയറ ഒരു മികച്ച ഓപ്ഷനായി തോന്നിയില്ലായിരിക്കാം. അതിനൊപ്പം തന്നെ എമിഷൻ മാനദണ്ഡങ്ങളും കടുത്തതോടെ ചെറുത്ത് നിൽപ്പ് ദുഷ്കരമായി.

Tata Sierra Comeback Story Legacy Vs Future Explained In Malayalam

എതിരാളികൾ കൂടുതൽ ഫീച്ചറുകളും പ്രാക്ടിക്കാലിറ്റിയും നൽകിയപ്പോൾ വിപണി അതിന് പിന്നാലെ പോയി.ഫാമിലി എസ്‌യുവി എന്ന കൺസപ്റ്റിലേക്ക് തിരിഞ്ഞതോടെ സിയറയെ ആരും ശ്രദ്ധിക്കാതെ ആയി എന്ന് തന്നെ പറയാം. എന്നാൽ വർഷങ്ങൾക്ക് ശേഷമുളള തിരിച്ചുവരവ് വെറുതെ ഒരു വരവായിരിക്കില്ല എന്ന കാര്യത്തിൽ 100 ശതമാനം ഉറപ്പാണ്. ഇപ്പോഴായിരുന്നു സിയറ സത്യത്തിൽ ഇറക്കേണ്ടിയിരുന്നത് എന്ന് പോലും തോന്നിപോകും. കാരണം ഥാർ ത്രീ ഡോറിന് പോലും ഗംഭീര വിൽപ്പനയുണ്ട്. പ്രാക്ടിക്കാലിറ്റിയൊന്നും ഇപ്പോൾ വലിയ വിഷയമൊന്നുമല്ല.

പുത്തൻ സിയറയുടെ ഡിസൈൻ വശങ്ങളിലേക്ക് നോക്കുകയാണെങ്കിൽ പഴയ സിയറയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ എസ്‌യുവിയിൽ സിഗ്നേച്ചർ കർവ്ഡ് റിയർ വിൻഡോകൾ, ബോക്‌സി വീൽ ആർച്ചുകൾ, ടോളറായിട്ടുള്ള ബോണറ്റ് തുടങ്ങിയ നിരവധി ഡിസൈൻ ഘടകങ്ങൾ കമ്പനി നൽകിയിട്ടുണ്ട്. ചെറിയ ഫ്രണ്ട്, റിയർ ഓവർഹാങ്ങുകൾ, കൂടുതൽ നിവർന്നുനിൽക്കുന്ന, സ്ലാബ്-സൈഡഡ് ഷെയ്പ്പ് എന്നിവയും സിയറയെ വേറിട്ടുനിർത്തുന്ന കാര്യങ്ങളാണ്.

Tata Sierra Comeback Story Legacy Vs Future Explained In Malayalam

സ്ലിം ഹെഡ്‌ലാമ്പ് സജ്ജീകരണവും കണക്റ്റഡ് ഡേടൈം റണ്ണിംഗ് ലാമ്പുകളും പുതിയ ടാറ്റ കാറുകളിൽ നൽകിയിരിക്കുന്നതിന് സമാനമാണ്. 19 ഇഞ്ച് അലോയ് വീലുകളായിരിക്കും വശക്കാഴ്ച്ചയിലെ പ്രധാന ഹൈലൈറ്റ് എന്നാണ് ഇത് വരെ പുറത്ത് വന്ന ചിത്രങ്ങളിൽ നിന്നും ടീസറുകളിൽ നിന്ന് വ്യക്തമാകുന്നത്. എക്സ്റ്റീരിയറിനേക്കാൾ കിടിലമായ ഇന്റീരിയറായിരിക്കും സിയറ ലഭിക്കുക.

ഇനി ഇൻ്റീരിയറിലേക്ക് കടന്നാൽ ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ്, ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള 4-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ആംബിയന്റ് ലൈറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ പോലുള്ള അഡാറ് ഫീച്ചറുകൾ വേറെയും സിയറയിലുണ്ടാവും. സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ സിയറയിൽ 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ലെവൽ 2 ADAS എന്നിവ പോലുള്ളവയെല്ലാം ലഭിക്കുമെന്ന് ഉറപ്പാണ്.

Tata Sierra Comeback Story Legacy Vs Future Explained In Malayalam

മറ്റ് ടാറ്റ എസ്‌യുവികളെപ്പോലെ ഉയർന്ന ക്രാഷ് സുരക്ഷാ റേറ്റിംഗും സിയറയുടെ പ്രത്യേകതയായിരിക്കും. പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നിങ്ങനെ ഒന്നിലധികം പവർട്രെയിനുകളിൽ ടാറ്റ മോട്ടോഴ്‌സ് പുതിയ സിയറ വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. പഴയ അവസ്ഥ എന്തായാലും പുതിയ സിയറയ്ക്ക് വരില്ല എന്ന കാര്യം ഉറപ്പാണ്. കാരണം കാലം തെറ്റി മുൻപ് ഇറങ്ങിയ പല മോഡലുകളും വീണ്ടും എത്തിയപ്പോൾ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട് ഇന്ത്യൻ വിപണി. ഐതിഹാസിക മോഡലിനായി നമ്മുക്ക് കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, November 14, 2025, 11:45 [IST]
English summary
Tata sierra comeback story legacy vs future explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X