29.9KM മൈലേജുമായി റെക്കോര്‍ഡിട്ട് സിയറ! ഹൈപ്പീരിയന്‍ കരുത്തില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിൽ

ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ഏറ്റവും പുതുതായി ഇന്ത്യന്‍ വിപണിയിലെത്തിച്ച സിയറ എസ്‌യുവി ഇതിനോടകം തന്നെ വലിയ ഓളങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഒറിജിനല്‍ സിയറയുടെ ജീനുകള്‍ നിലനിര്‍ത്തി പുതിയ കാലത്തിനൊത്ത ഹൈടെക് എസ്‌യുവിയായി വന്ന സിയറ അരങ്ങേറ്റത്തില്‍ തന്നെ ചരിത്ര നേട്ടം കുറിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന ഈ നേട്ടം സിയറയെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ എത്തിച്ചു. 12 മണിക്കൂര്‍ നീണ്ട നിയന്ത്രിത എന്‍ഡ്യൂറന്‍സ് റണില്‍ ലിറ്ററിന് 29.9 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് മൈലേജ് കൈവരിച്ചാണ് സിയറ മുമ്പുണ്ടായിരുന്ന സകല റെക്കോര്‍ഡുകളും തകര്‍ത്തത്.

NATRAX ഇന്‍ഡോറില്‍ വെച്ചായിരുന്നു സിയറയുടെ റെക്കോഡ് നേട്ടം. 2025 നവംബര്‍ 30-ന് രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണിവരെ നീണ്ടുനിന്ന ഈ എന്‍ഡ്യൂറന്‍സ് റണ്‍ പിക്‌സല്‍ മോഷന്‍ ടീമാണ് പൂര്‍ത്തിയാക്കിയത്. ഡ്രൈവര്‍മാര്‍ മാറാനായി മാത്രമുള്ള ചെറിയ ഇടവേളകളില്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ ടെസ്റ്റിനിടെ ടാറ്റ സിയറ ശരാശരി 65-70 കിലോമീറ്റര്‍ വേഗതയിലാണ് ഓടിച്ചത്.

tata sierra record fuel efficiency

65-70 കിലോമീറ്റര്‍ വേഗത സ്ഥിരമായി നിലനിര്‍ത്തുന്നത് എഞ്ചിനെ ഏറ്റവും കാര്യക്ഷമമായ ആര്‍പിഎം ശ്രേണിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നു. ഇത് യഥാര്‍ത്ഥ റോഡ് സാഹചര്യങ്ങളെ അപേക്ഷിച്ച് മൈലേജ് ഗണ്യമായി മെച്ചപ്പെടുത്തുന്നു. ഈ മൈലേജ് പരിശോധനയ്ക്കായി ടാറ്റ സിയറ 12 മണിക്കൂറിനുള്ളില്‍ ഏകദേശം 800 കിലോമീറ്റര്‍ ഓടിച്ചു.

ടാറ്റയുടെ പുതുക്കിയ ലൈറ്റ്വെയ്റ്റ് മോഡുലാര്‍ ആര്‍ക്കിടെക്ചറില്‍ നിര്‍മ്മിച്ച സിയറ, കാര്യക്ഷമതയും സ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പരിഷ്‌കരിച്ച സസ്പെന്‍ഷന്‍ ജ്യോമട്രി, മെച്ചപ്പെട്ട ടോര്‍ഷണല്‍ റിജിഡിറ്റി, എയറോഡൈനാമിക് ബോഡി വര്‍ക്ക് എന്നിവ ഉപയോഗിക്കുന്നു. കുറഞ്ഞ റോളിംഗ്-റെസിസ്റ്റന്‍സ് ടയറുകള്‍, റീകാലിബ്രേറ്റഡ് സ്റ്റിയറിംഗ് അസിസ്റ്റന്‍സ്, കുറഞ്ഞ ഡ്രാഗ് എലമെന്റുകള്‍ എന്നിവ കണ്‍ട്രോള്‍ഡ് എന്‍ഡുറന്‍സ് സൈക്കിളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള പിന്തുണ നല്‍കി.

tata sierra record fuel efficiency

സിയറയുടെ റെക്കോഡ് ഫലം ദേശീയ മാനദണ്ഡങ്ങള്‍ മറികടക്കുകയും അന്നേ ദിവസം തന്നെ ഔദ്യോഗികമായി അംഗീകരിച്ച് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ഈ റെക്കോര്‍ഡ് നേട്ടത്തിന് പിന്നിലെ യഥാര്‍ത്ഥ ഹീറോ ടാറ്റ സിയറയുടെ 1.5 ലിറ്റര്‍ ഹൈപീരിയന്‍ പെട്രോള്‍ എഞ്ചിനാണ്. ടാറ്റയുടെ പുത്തന്‍ ഹൈപീരിയന്‍ എഞ്ചിന്‍ സാങ്കേതികവിദ്യയാണ് ഈ പെര്‍ഫോമന്‍സിന് പിന്നിലെ ചാലക ശക്തി. ഈ എഞ്ചിന്‍ കേവലം ഇന്ധനക്ഷമത മാത്രമല്ല, സുഗമമായ ഡ്രൈവിംഗും, കരുത്തും, നവീകരണവും മികച്ച രീതിയില്‍ സമന്വയിപ്പിക്കുന്നു.

സാങ്കേതികമായി നോക്കുമ്പോള്‍ അഡ്വാന്‍സ്ഡ് കംബഷന്‍ സിസ്റ്റം, ടോര്‍ക്ക്-റിച്ച് പെര്‍ഫോമന്‍സ് ബാന്‍ഡ്, ലോ-ഫ്രിക്ഷന്‍ ആര്‍ക്കിടെക്ചര്‍, ദീര്‍ഘകാലത്തേക്ക് സ്ഥിരതയാര്‍ന്നതും കാര്യക്ഷമവുമായ ഇന്ധന വിതരണം എന്നിവയാണ് ഇതിന്റെ പ്രധാന ഗുണങ്ങള്‍. ഈ സവിശേഷതകളാണ് 12 മണിക്കൂര്‍ തുടര്‍ച്ചയായ ഓടിച്ചിട്ടും ഒരു ക്ഷീണവുമില്ലാതെ മികച്ച കാര്യക്ഷമത നിലനിര്‍ത്താന്‍ എഞ്ചിനെ സഹായിച്ചത്.

tata sierra record fuel efficiency

'സിയറയുടെ ആദ്യ യാത്രയില്‍ തന്നെ ഒരു ദേശീയ റെക്കോര്‍ഡ് നേടാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. പെട്രോള്‍ പവര്‍ട്രെയിനുകളുടെ പരിധികള്‍ ലംഘിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് ഹൈപീരിയന്‍ എഞ്ചിന്‍ വികസിപ്പിച്ചത്. ഈ റെക്കോര്‍ഡ് ആ കഠിനാധ്വാനത്തിന്റെ തെളിവാണ്' ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ മോഹന്‍ സാവര്‍ക്കര്‍ പറഞ്ഞു. സ്‌റ്റൈലും ഫീച്ചറുകളും മാത്രമല്ല, മികച്ച മൈലേജും ലഭിക്കുന്നതിനാല്‍ സിയറയുടെ മൂല്യം ഇത് കൂടുതല്‍ വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NATRAX-ല്‍ തന്നെ നടന്ന മറ്റൊരു ടെസ്റ്റില്‍ ടാറ്റ സിയറ മണിക്കൂറില്‍ 222 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് ടോപ് സ്പീഡ് രേഖപ്പെടുത്തി. ഈ പെര്‍ഫോമന്‍സ് റണ്‍ നിര്‍ദ്ദിഷ്ട സാഹചര്യങ്ങളില്‍ ഹൈപ്പീരിയന്‍ എഞ്ചിന്റെ ഉയര്‍ന്ന ശേഷി പ്രകടമാക്കിയതിനൊപ്പം അതേ സ്ഥലത്ത് 12 മണിക്കൂര്‍ നീണ്ടുനിന്ന എന്‍ഡ്യുറന്‍സ് സെഷനില്‍ റെക്കോഡിട്ടതും ടാറ്റക്ക് ഇരട്ടി മധുരമായി.

NATRAX-ല്‍ ടര്‍ബോ-പെട്രോള്‍ എസ്‌യുവി ലിറ്ററിന് 30 കിലോമീറ്ററിനടുത്ത് മൈലേജ് നേടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം ഫോക്സ്വാഗണ്‍ ടൈഗൂണ്‍ 1.0 ലിറ്റര്‍ TSI ഇതേ പരീക്ഷണ കേന്ദ്രത്തില്‍ 24 മണിക്കൂര്‍ ഇക്കോണമി റണ്‍ നടത്തിയിരുന്നു. 1,300 കിലോമീറ്ററിലധികം ദൂരം 55 കിലോമീറ്റര്‍ വേഗത നിലനിര്‍ത്തിക്കൊണ്ട് ലിറ്ററിന് 29.8 കിലോമീറ്റര്‍ മൈലേജാണ് ടൈഗൂണ്‍ നേടിയത്.

പുതിയ പവര്‍ട്രെയിനിനൊപ്പം കണക്റ്റഡ് ലൈറ്റിംഗ്, പനോരമിക് സണ്‍റൂഫ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സീറ്റിംഗ്, ഒന്നിലധികം ഡ്രൈവര്‍-അസിസ്റ്റ് സിസ്റ്റങ്ങള്‍ തുടങ്ങിയ സവിശേഷതകളും ടാറ്റ സിയറയുടെ മൊത്തത്തിലുള്ള പാക്കേജില്‍ ഉള്‍പ്പെടുന്നു. 7 വേരിയന്റുകളിലായി പുറത്തിറക്കിയ സിയറയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില 11.49 ലക്ഷം രൂപയാണ. അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് പ്ലസ് എന്നീ രണ്ട് ടോപ് വേരിയന്റുകളുടെ വിലകള്‍ കൂടിയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ബുക്കുംഗ് ഡിസംബര്‍ 16-നും ഡെലിവറി 2026 ജനുവരി പകുതിയോടെയും ആരംഭിക്കും.

More from DriveSpark

Article Published On: Thursday, December 11, 2025, 7:00 [IST]
English summary
Tata sierra delivered record fuel efficiency of 29 9 kmpl during 12 hour run at natrax indore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X