ടാറ്റ സിയറയുടെ തനിസ്വരൂപം കാണാൻ കാത്തിരിക്കുക, വാഹന മാമാങ്കത്തിന് നാളെ തുടക്കമാകും
രാജ്യത്ത് നടക്കുന്ന വാഹന മാമാങ്കമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ. വാഹന നിർമാതാക്കൾ തങ്ങളുടെ വരാനിരിക്കുന്ന മോഡലുകളും അത് പോലെ തന്നെ കൺസപറ്റ് മോഡലുകളുമാണ ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുന്നത്. ടാറ്റയുടെ നിരവധി മോഡലുകളാണ് എക്സ്പോയിൽ പ്രദർശിപ്പിക്കുമെന്ന് കരുതുന്നത്. ഏറ്റവുംകൂടുതൽ കാത്തിരിക്കുന്ന മോഡലുകളാണ് ഹാരിയർ ഇവിയും സിയറയുടെ ഇലക്ട്രിക് മോഡലും. 2023 ൽ നടന്ന ഓട്ടോ എക്സ്പോയിലാണ് ടാറ്റ തങ്ങളുടെ സിയറ ഇവിയുടെ കൺസപ്റ്റ് മോഡൽ അവതരിപ്പിക്കുന്നത്. 90 -കളിൽ വിപണിയിൽ എത്തിയ OG സിയറ പോലെ തന്നെ, ഇവിയുടെ പ്രൊഡക്ഷൻ പതിപ്പിനും വലിയ കർവ്ഡ് റിയർ വിൻഡോകളാണ് നൽകിയിരിക്കുന്നത്.
അല്പം ഉയരം കൂടിയ സ്റ്റാൻസ്, വലിയ റിയർ ഗ്ലാസ് ഏരിയ എന്നിങ്ങനെയുള്ള സിഗ്നേച്ചർ ഘടകങ്ങളോട് കൂടിയ ഒരു കർവ്വഡ് -മസ്കുലാർ രൂപശൈലി ലഭിക്കുന്നു എന്ന് നമുക്ക് ഇതിൽ കാണാം. OG സിയറയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇവിയ്ക്ക് ചില പ്രധാന ഡിസൈൻ വ്യത്യാസങ്ങളും ഉണ്ട്.

OG -മോഡലിന് ത്രീ -ഡോർ ഡിസൈനാണ് ഉണ്ടായിരുന്നത് എന്ന് നമുക്ക് എല്ലാവർക്കും അറിയാം, എന്നാൽ പുത്തൻ ഇവി കൂടുതൽ പ്രായോഗികവും സൗകര്യപ്രദവുമായ ഫൈവ് -ഡോർ ഡിസൈൻ ശൈലി തിരഞ്ഞെടുക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഒറിജിനൽ സിയറയുടെ വലിയ ഗ്ലാസ് കനോപ്പി റൂഫിലേക്കും വ്യാപിക്കുകയും അത് വാഹനത്തിന് ഒരു പ്രത്യേക വിഷ്വൽ ഐഡൻ്റിറ്റി നൽകുകയും ചെയ്തിരുന്നു.
വാഹനത്തിൻ്റെ വീതി കവർ ചെയ്യുന്ന എൽഇഡി ഡിആർഎൽ ഉൾക്കൊള്ളുന്ന ഫുൾ വിഡ്ത്ത് ഹുഡ് ഗാർണിഷ് ഉൾപ്പെടുന്നു, വലിയ എയർ ഡാമുകൾ, സ്ലിം ലൈറ്റുകൾ, ട്രപസോയ്ഡൽ ഹെഡ്‌ലൈറ്റ് ഹൗസിംഗുകൾ, സ്കിഡ് പ്ലേറ്റ്, സിഗ്നേച്ചർ ഫുൾ-വിഡത്ത് എൽഇഡി ടെയിൽ ലാമ്പുകൾ, ബോൾഡ് ബോഡി ലൈനുകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ ബോഡി വർക്കിന് ഗ്ലോസ് ബ്ലാക്ക് ട്രിമ്മുകൾ ധാരാളമായി ഉപയോഗിച്ചിരിക്കുന്നത് കാണാം.

ടാറ്റ മോട്ടോർസ് തങ്ങളുടെ ആദ്യ ഓൾ-വീൽ ഡ്രൈവ് (AWD) വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അധികം വൈകാതെ തന്നെ പുറത്തിറക്കാൻ പോവുന്ന ഇലക്ട്രിക് വാഹനങ്ങളിലൊന്നിലാവും ഓൾ-വീൽ ഡ്രൈവ് സാങ്കേതികവിദ്യ കൊണ്ടുവരിക. കർവി ഇവിക്ക് ശേഷം വിപണിയിലെത്തിക്കാൻ ഒരുങ്ങുന്ന ഹാരിയറിലാവും ഈ ഓൾ-വീൽ ഡ്രൈവ് സെറ്റപ്പുണ്ടാവുക.
ടോർക്ക് വെക്‌ടറിംഗ് പോലുള്ള സാങ്കേതികവിദ്യകൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ AWD സജ്ജീകരണത്തിന് മോശം റോഡുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാനും കഴിയുന്നതാണ്. ഹാരിയർ ഇവിയിൽ ടാറ്റ ഒരു ഡ്യുവൽ-മോട്ടോർ സജ്ജീകരണം നൽകുമെന്ന കാര്യത്തിലും സ്ഥിരീകരണമുണ്ട്. ആയതിനാൽ ടോപ്പ്-സ്പെക്ക് വേരിയൻ്റുകളിലെങ്കിലും AWD സംവിധാനം നൽകാൻ കമ്പനിക്കാവുമെന്നാണ് വിശ്വാസം.

ടാറ്റയുടെ ഏറ്റവും പുതിയ ആക്ടി ഡോട്ട് ഇവി സ്കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോമിലാവും വരാനിരിക്കുന്ന ഹാരിയർ ഇവിയും പണികഴിപ്പിക്കുക. പുതുതായി എത്തിയ കർവ് ഇവിക്കും അടിസ്ഥാനമായിരിക്കുന്നതും ഇതേ പ്ലാറ്റ്ഫോമാണ്. ഈ വാസ്തുവിദ്യ രണ്ട് മോട്ടോറുകൾ വരെ ഉപയോഗിക്കുന്നതിന് പിന്തുണ നൽകും. ഇലക്‌ട്രിക് പവർട്രെയിനിനെ ഫലപ്രദമായി ഉൾക്കൊള്ളിക്കുന്നതിന് വാഹനത്തിന്റെ സസ്പെൻഷനിൽ കാര്യമായ മെച്ചപ്പെടുത്തലുകൾ ഉണ്ടായിരിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








