'ഇന്ത്യന്‍ ഡിഫെന്‍ഡര്‍' ലുക്കില്‍ ടാറ്റ സിയറ ദേ നിരത്തില്‍! അന്ന് വാങ്ങാത്തവര്‍ക്ക് ഇത് സുവര്‍ണാവസരം

ടാറ്റ മോട്ടോര്‍സ് പുറത്തിറക്കിയ ആദ്യത്തെ ഓഫ്‌റോഡ് സ്‌പോര്‍ട് യൂടിലിറ്റി വാഹനമാണ് (എസ്‌യുവി) സിയറ. ടാറ്റ ടെലിക്കോലൈന്‍ പിക്കപ്പിനെ അടിസ്ഥാനമാക്കി നിര്‍മിക്കപ്പെട്ട സിയറ ഇന്നും വാഹനപ്രേമികള്‍ക്ക് ഹരമാണ്. 1991-ല്‍ പുറത്തിറങ്ങിയ ഈ വാഹനം 2003 വരെ ഇന്ത്യന്‍ നിരത്തുകള്‍ വാണു. ടാറ്റ മോട്ടോര്‍സ് ഇൗ ഐക്കണിക് നെയിംപ്ലേറ്റ് തിരികെ കൊണ്ടുവരുന്ന വിവരം നിങ്ങള്‍ ഇതിനോടകം അറിഞ്ഞിട്ടുണ്ടാകും. പ്രൊഡക്ഷനോട് അടുത്ത അവതാരത്തില്‍ ടാറ്റ സിയറ ജനുവരിയില്‍ നടന്ന 2025 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ടാറ്റ പവലിയനില്‍ കാണികളുടെ ശ്രദ്ധ കവര്‍ന്ന ഒരു മോഡല്‍ ആയിരുന്നു സിയറ.

ജൂണില്‍ നടന്ന നിക്ഷേപകര്‍ക്കുള്ള ഒരു പ്രസന്റേഷനിൽ 2025 സാമ്പത്തിക വര്‍ഷം തന്നെ സിയറ പുറത്തിറക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഐസി എഞ്ചിന്‍, ഇലക്ട്രിക് പതിപ്പുകളില്‍ എസ്‌യുവി വാങ്ങാന്‍ സാധിക്കും. 2025 കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തോടെ ലോഞ്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സിയറ ഇവിയായിരിക്കും ആദ്യം എത്തുക.

tata sierra ev spotted testing

ശേഷം 2026-ല്‍ ടാറ്റ സിയറ ഐസിഇ പതിപ്പും വിപണിയിലെത്തും. ഇപ്പോള്‍ ലോഞ്ചിന് മുന്നോടിയായി എസ്‌യുവിയുടെ പരീക്ഷണയോട്ടം തകൃതിയായി നടത്തുകയാണ് ടാറ്റ. അടുത്തിടെ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ടാറ്റ സിയറ ക്യാമറക്കണ്ണില്‍ പതിഞ്ഞിരിക്കുകയാണ്. ടാറ്റ സിയറ എസ്‌യുവിയുടെ സ്പൈ ചിത്രത്തെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.

നിലവില്‍ മഹീന്ദ്രയുടെ ന്യൂ ഏജ് ഇലക്ട്രിക് കാറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ തരംഗം സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഐസിഇ മോഡലുകളെ ഇലക്ട്രിക് കുപ്പായമണിയിക്കുന്നതുകൊണ്ട് മാത്രം കാര്യമില്ലെന്ന് ടാറ്റക്ക് മനസ്സിലായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു 'ഫ്രഷ്' ഇവി കൊണ്ടുവരാന്‍ കമ്പനി തീരുമാനിച്ചത്. മുകളില്‍ സൂചിപ്പിച്ച പോലെ സിയറ മടങ്ങിവരുന്നത് ഇവി മോഡലിന്റെ അരങ്ങേറ്റത്തിലൂടെ ആയിരിക്കും. നിലവില്‍ പരീക്ഷണയോട്ടം നടത്തുന്നത് സിയറ ഇവി ഇലക്ട്രിക് കാറാണ്.

പുറത്തുവന്ന വീഡിയോയില്‍ കാര്‍ പൂര്‍ണമായി മറച്ച നിലയിലാണെങ്കിലും മുന്‍വശത്തെ ഗ്രില്‍ പൂര്‍ണമായി മൂടിയിരിക്കുന്നതിനാല്‍ ഇത് സിയറ ഇവി ആണെന്ന് മനസിലാക്കാം. പൂനെയിലെ ടാറ്റ മോട്ടോര്‍സ് ഫാക്ടറിക്ക് സമീപമാണ് ഈ പരീക്ഷണയോട്ടം നടക്കുന്നത്. Fan Made 3D എന്ന് പേരുള്ള യൂട്യൂബ് ചാനലിലാണ് ടാറ്റ സിയറ ഇവിയുടെ സ്‌പൈ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു അണ്ടര്‍പാസിന്റെ അടിയില്‍ നിന്ന് ചെറിയ സര്‍വീസ് റോഡിലേക്ക് കയറിവരികയായിരുന്നു ഇവി.

വെറും 15 സെക്കന്‍ഡ് മാത്രം ദൈര്‍ഖ്യമുള്ള വീഡിയോയില്‍ കാറിന്റെ എക്‌സ്റ്റീരിയറിനെ കുറിച്ചുള്ള ചില കാര്യങ്ങള്‍ മാത്രമേ നമുക്ക് മനസ്സിലാക്കാന്‍ പറ്റൂ. കാറിന്റെ മുന്‍വശത്ത് എല്‍ഇഡി സ്ട്രിപ്പ് ഉപയോഗിച്ച് ഹെഡ്ലൈറ്റുകള്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. താഴെയായി സ്‌പോര്‍ട്ടിയര്‍ ഡിസൈനിലുള്ള ഫ്രണ്ട് ബമ്പര്‍ കാണാം. മോഡേണ്‍ ടാറ്റ കാറുകളോട് സാമ്യത പുലര്‍ത്തുന്ന ഫ്രണ്ട് ഫാസിയയാണ് സിയറ ഇവിക്ക് ലഭിക്കുന്നത്.

മൊത്തത്തില്‍ നോക്കുമ്പോള്‍ ടാറ്റ സിയറയ്ക്ക് ബോക്‌സ് ആകൃതിയും ബള്‍ക്കി ലുക്കുമാണുള്ളത്. അലോയ് വീലുകളും വീല്‍ ആര്‍ച്ചുകളും കാറിന്റെ 'ഗുണ്ടാ' ലുക്ക് ഉയര്‍ത്തുന്നു. ഇവയെല്ലാം ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് പതിപ്പിന് സമാനമാണ്. അതിനാല്‍ പ്രൊഡക്ഷന്‍ മോഡലില്‍ കാര്യമായ മാറ്റങ്ങള്‍ നാം പ്രതീക്ഷിക്കേണ്ട. സിയറ ഐസിഇ പതിപ്പുകളിലേക്ക് വന്നാല്‍ ഇത് പെട്രോള്‍ ഡീസല്‍ പവര്‍ട്രെയിനുകള്‍ ഉണ്ടായേക്കും.

എതിരാളികളായ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാന്‍ഡ് വിറ്റാര എന്നിവയ്ക്ക് സമാനമായി 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ഉണ്ടാകും. എസ്യുവിയുടെ താഴ്ന്ന വേരിയന്റുകളില്‍ 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന് പകരം പുതിയ 1.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. NA, ടര്‍ബോ പെട്രോള്‍ എഞ്ചിനുകള്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യും.

സിയറ ഇവി ഹാരിയര്‍ ഇവിയില്‍ നിന്നായിരിക്കും ഇലക്ട്രിക് പവര്‍ട്രെയിന്‍ കടംകൊള്ളുക. രണ്ട് ബാറ്ററി പായ്ക്കുകളിലും RWD, QWD കോണ്‍ഫിഗറേഷനുകളിലുമാണ് ഹാരിയര്‍ ഇവി വാങ്ങാന്‍ സാധിക്കുന്നത്. ടോപ് വേരിയന്റുകളില്‍ ഓപ്ഷനലായി ടാറ്റ QWD എന്ന് വിളിക്കുന്ന AWD ഡ്രൈവ്‌ട്രെയിന്‍ നല്‍കിയേക്കും. റേഞ്ച് കണക്കുകള്‍ ടാറ്റ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സിയറ ഇവിക്ക് ഫുള്‍ചാര്‍ജില്‍ 500 കിലോമീറ്ററിന് മുകളില്‍ റേഞ്ച് പ്രതീക്ഷിക്കാം. രാജ്യം കാത്തിരിക്കുന്ന പുതിയ ഇലക്ട്രിക് എസ്‌യുവിയെ കുറിച്ചുള്ള പുത്തന്‍ അപ്‌ഡേറ്റുകള്‍ക്കായി നമുക്ക് കാത്തിരിക്കാം.

More from DriveSpark

Article Published On: Tuesday, July 15, 2025, 11:09 [IST]
English summary
Tata sierra ev spotted testing in pune ahead of launch this year end details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X