പണപ്പെട്ടി റെഡിയാക്കി വെച്ചോ! സിയറയുടെ മുഴുവന്‍ വിലവിവര പട്ടിക പുറത്തുവരുന്നത് എന്നാണെന്ന് അറിയാം

ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടാറ്റ സിയറയുടെ പുത്തന്‍ തലമുറ മോഡല്‍ ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ വിപണിയില്‍ എത്തി. 1990-കളില്‍ ഇന്ത്യന്‍ നിരത്തുകള്‍ ഭരിച്ച സ്‌പോര്‍ട് യൂടിലിറ്റ വാഹനമായ സിയറ 2003-ലാണ് വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. ഏകദേശം 22 വര്‍ഷത്തിനുശേഷം പുതിയ തലമുറ ടാറ്റ സിയറ ഇപ്പോള്‍ വീണ്ടും വിപണിയിലെത്തിയിരിക്കുകയാണ്. ആധുനിക ലോകത്തിന് അനുസൃതമായ രീതിയിലുള്ള മാറ്റങ്ങളോടെയാണ് പുനര്‍ജനിച്ചത്. ടാറ്റ സിയറ നിലവില്‍ ഏഴ് വേരിയന്റുകളില്‍ ലഭ്യമാണ്. സ്മാര്‍ട്ട്+, പ്യുവര്‍, പ്യുവര്‍+, അഡ്വഞ്ചര്‍, അഡ്വഞ്ചര്‍+, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ്+.

കളര്‍ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം ഉപഭോക്താക്കള്‍ക്ക് ആറ് എക്സ്റ്റീരിയര്‍ പെയിന്റ് സ്‌കീമുകളില്‍ നിന്ന് തിരഞ്ഞെടുക്കാം. പ്യുവര്‍ ഗ്രേ, പ്രിസ്‌റ്റൈന്‍ വൈറ്റ്, ആന്‍ഡമാന്‍ അഡ്വഞ്ചര്‍, മൂന്നാര്‍ മിസ്റ്റ്, കൂര്‍ഗ് ക്ലൗഡ്‌സ്, ബംഗാള്‍ റൂഷ് എന്നിവയാണ് കളര്‍ പാലറ്റിലുള്ളത്. വാഹനത്തിന് 4,340 mm നീളം, 1,841 mm വീതി, 1,715 mm ഉയരം, 2,730 mm വീല്‍ബേസുമുണ്ട്.

tata sierra

ടാറ്റ സിയറയുടെ പ്രധാന ഡിസൈന്‍ സവിശേഷതയായി എടുത്തു പറയേണ്ടത് ഡ്യുവല്‍-ടോണ്‍ ബ്ലാക്ക് ആല്‍പൈന്‍ വിന്‍ഡോ എഫക്റ്റ് ആണ്, ഇത് എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നതാണ്. പഴയ സിയറയുടെ സിഗ്‌നേച്ചര്‍ രൂപരേഖ അപ്‌ഡേറ്റഡ് മോഡലില്‍ കാണാമെങ്കിലും കാഴ്ച്ചയില്‍ ഒരു പുത്തന്‍ ഫീല്‍ ലഭിക്കുന്നു. മുന്നില്‍ കാണുന്ന എല്‍ഇഡി ലൈറ്റുകളും സ്ലിം ഡിആര്‍എല്ലുകളും അതിന്റെ വലിയ ഉദാഹരണങ്ങളാണ്. കൂടാതെ ഭംഗിയുള്ള ബോണറ്റും ശക്തമായ ബംമ്പറും സിയറയുടെ റോഡ് പ്രസന്‍സ് ഉയര്‍ത്തുന്നു.

സൈഡ് പ്രൊഫൈലിലെ വലിയ ക്വാര്‍ട്ടര്‍ ഗ്ലാസിന് വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പുതിയ ടാറ്റ സിയറയ്ക്ക് മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളാണുള്ളത്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ എന്നിവയാണവ. .6 സ്പീഡ് മാനുവല്‍, 7 സ്പീഡ് DCT ഓട്ടോമാറ്റിക്, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ് ലഭിക്കുന്നത്.

tata sierra passenger display

വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഹെഡ്-അപ്പ് ഡിസ്പ്ലേ, 12-സ്പീക്കര്‍ ജെബിഎല്‍ സൗണ്ട് സിസ്റ്റം, ഡാഷ്ബോര്‍ഡ്-മൗണ്ടഡ് സൗണ്ട് ബാര്‍, ഡോള്‍ബി അറ്റ്മോസ് സറൗണ്ട് സൗണ്ട് ടെക്നോളജി, ആംബിയന്റ് ലൈറ്റുകള്‍, ഡ്യുവല്‍-സോണ്‍ എസി, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, മുന്‍വശത്ത് വെന്റിലേറ്റഡ് സീറ്റുകള്‍, ഡ്രൈവര്‍ സീറ്റിനുള്ള പവര്‍ അഡ്ജസ്റ്റ്മെന്റ്, രണ്ട് ഡ്രൈവ് മോഡുകള്‍, മൂന്ന് ടെറൈന്‍ മോഡുകള്‍ എന്നിങ്ങനെയുള്ള സവിശേഷതകള്‍ പുതിയ സിയറയില്‍ വരുന്നു.

6 എയര്‍ബാഗുകള്‍, ISOFIX സീറ്റ് ആങ്കറുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, സ്റ്റാന്‍ഡേര്‍ഡായി 360-ഡിഗ്രി ക്യാമറ സജ്ജീകരണം, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇബഡി ഉള്ള എബിഎസ്, ഹില്‍-ഹോള്‍ഡ്, 22 ഫീച്ചറുകളുള്ള ലെവല്‍ 2+ ADAS സ്യൂട്ട് എന്നിവയാണ് യാത്രക്കാരുടെ സുരക്ഷക്കായി അണിനിരക്കുന്നത്. മറ്റ് ടാറ്റ എസ്‌യുവികളെ പോലെ പുതിയ സിയറയും ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

tata sierra adas

ടാറ്റ സിയറയുടെ ബുക്കിംഗ് ഡിസംബര്‍ 16 മുതല്‍ ആരംഭിക്കും. 2026 ജനുവരി 15 മുതലാണ് കസ്റ്റമര്‍ ഡെലിവറി ആരംഭിക്കുക. നിലവില്‍ സിയറയുടെ എന്‍ട്രി ലെവല്‍ വേരിയന്റിന്റെ വില മാത്രമാണ് ടാറ്റ മോട്ടോര്‍സ് പ്രഖ്യാപിച്ചത്. പുതിയ ടാറ്റ സിയറയുടെ ബേസ് വേരിയന്റിന് 11.49 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. മറ്റ് വേരിയന്റുകളുടെ വിലവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബുക്കിംഗ് വിന്‍ഡോ തുറക്കാന്‍ പോകുന്നതിനാല്‍ ബാക്കി വേരിയന്റുകളുടെ വില ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

കാര്‍വാലെ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഡിസംബര്‍ രണ്ട് അല്ലെങ്കില്‍ മൂന്നാം വാരത്തോടെ എല്ലാ വേരിയന്റുകളുടേയും വില പുറത്തുവന്നേക്കാം. ഔദ്യോഗികമായ അറിയിപ്പിനായി നമുക്ക് കാത്തിരിക്കാം. പുതിയ ടാറ്റ സിയറ കണ്ട് ഇഷ്ടപ്പെട്ട് ടെസ്റ്റ് ഡ്രൈവ് നടത്തിയ ഉപഭോക്താക്കള്‍ക്ക് ഏതായാലും പണപ്പെട്ടി റെഡിയാക്കി വെക്കാം. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, മാരുതി വിക്‌ടോറിസ്, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ് എന്നീ മോഡലുകളെയാണ് സിയറ എതിരിടുന്നത്.

More from DriveSpark

Article Published On: Thursday, December 4, 2025, 12:37 [IST]
English summary
Tata sierra full price list expected to be revealed in second or third week of december 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X