ടാറ്റയുടെ ഇതിഹാസത്തിന് പെട്രോൾ എഞ്ചിനും കിട്ടും; തീപൊരി ഐറ്റവുമായി സിയറ എത്താൻ ദിവസങ്ങൾ മാത്രം

ടാറ്റ മോട്ടോർസ് തങ്ങളുടെ ഐതിഹാസിക മോഡൽ തിരികെ കൊണ്ടുവരുന്ന കാര്യം കൊച്ചുകുട്ടികൾ പോലും അറിഞ്ഞു കാണുമല്ലോ. ഇനി അധികം ദിവസങ്ങളുടെ കാത്തിരിപ്പില്ല എന്ന് തന്നെ പറയാം. ഈ മാസം അവസാനം കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് തങ്ങളുടെ സിയറ എത്തിക്കുകയാണ്. ഇപ്പോൾ പുതിയതായി പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ടാറ്റ സിയറയ്ക്ക് ഒരു പെട്രോൾ എഞ്ചിൻ നൽകുന്നുണ്ട് എന്നതാണ്. 1.5 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് (NA) പെട്രോൾ എഞ്ചിൻ ആയിരിക്കും ലഭിക്കുക. എക്സ്പോയിൽ കാണിച്ചത് 1.5 ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ-പെട്രോൾ എഞ്ചിനായിരുന്നു.

എന്നാൽ അത് ടോപ്പ് എൻഡ് മോഡലിലേക്ക് നൽകി നാച്ചുറൽ ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ ബേസ് മോഡലുകളിലും മിഡ് സ്പെക്കുകളിലും നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.5 ലിറ്റർ NA പെട്രോൾ ഏകദേശം 120 bhp പരമാവധി പവർ ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സിയറയ്ക്ക് 1.5 ലിറ്റർ NA, ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുമെന്ന കാര്യത്തിൽ ഏകദേശം ഉറപ്പായിട്ടുണ്ട്.

Tata Sierra Gets 1 5 Litre Petrol Engine Details Explained

ഈ പുതിയ 1.5 ലിറ്റർ NA പെട്രോൾ എഞ്ചിൻ അവതരിപ്പിക്കുന്നതിലൂടെ ടാറ്റാ മോട്ടോഴ്സ്, സിയറയുടെ വില എതിരാളികൾക്ക് കൂടുതൽ വെല്ലുവിളി ഉയർത്താൻ പ്രാപ്തമായതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിതാര, ഹോണ്ട എലിവേറ്റ് തുടങ്ങിയവയാണ് പ്രധാന എതിരാളികൾ.

വരാനിരിക്കുന്ന സിയറയിലെ പ്രധാന ഹൈലൈറ്റുകളിലേക്ക് നോക്കിയാൽ പുതിയ സിയറയുടെ ക്യാബിന്‍ ടാറ്റയുടെ ഏറ്റവും പുതിയ ഇവി നിരയുമായി സാമ്യമുള്ള ഹൈടെക് ഇന്റീരിയറാണ് ലഭിക്കുന്നത്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സെന്‍ട്രല്‍ ടച്ച്സ്‌ക്രീന്‍, പാസഞ്ചര്‍-സൈഡ് ഡിസ്പ്ലേ എന്നിവ ഉള്‍പ്പെടുന്ന ത്രി-സ്‌ക്രീന്‍ ലേഔട്ട് ഇതില്‍ പ്രതീക്ഷിക്കുന്നു. ഇവ ഓരോന്നിനും ഏകദേശം 12.3 ഇഞ്ച് വലിപ്പമുണ്ടാകുമെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.

Tata Sierra Gets 1 5 Litre Petrol Engine Details Explained

അതിനൊപ്പം തന്നെ ഡ്യുവല്‍-ടോണ്‍ ഡാഷ്ബോര്‍ഡ് ഡിസൈന്‍ മനോഹരമാണ്. ഇല്യുമിനേറ്റഡ് ടാറ്റ ലോഗോയോടുകൂടിയ ഹരിയര്‍ ഇവിയിലേതിന് സമാനമായ ഫോര്‍-സ്പോക്ക് സ്റ്റിയറിംഗ് വീലും ഇതിലുണ്ട്. ആംബിയന്റ് ലൈറ്റിംഗ്, ഹര്‍മാന്‍ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ് എന്നീ പ്രീമിയം ഫീച്ചറുകളും ഉള്‍ക്കൊള്ളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എല്ലാവരും ചെവി കൂർപ്പിച്ച് ഇരിക്കുന്നത് വാഹനത്തിൻ്റെ വിലയ്ക്ക് വേണ്ടിയായിരിക്കും. പുതിയ ടാറ്റ സിയറയ്ക്ക് 12 ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഇത് ടാറ്റയുടെ തന്നെ കര്‍വിനും (9.66 ലക്ഷം - 18.85 ലക്ഷം രൂപ) ഹരിയറിനും (14 ലക്ഷം - 25.25 ലക്ഷം രൂപ) ഇടയില്‍ സ്ഥാനം പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രീമിയം ഫീച്ചറുകളോടുകൂടിയ ഒരു എസ്‌യുവി ആഗ്രഹിക്കുന്നവര്‍ക്ക് ഹരിയര്‍-സഫാരി ശ്രേണിയിലേക്ക് പോകാതെ തന്നെ സിയറ തിരഞ്ഞെടുക്കാൻ സാധിക്കുമായിരിക്കും.

Tata Sierra Gets 1 5 Litre Petrol Engine Details Explained

പാരമ്പര്യവും ആധുനികതയും സമര്‍ത്ഥമായി സമന്വയിപ്പിച്ചാണ് 2025 സിയറ അരങ്ങേറ്റം കുറിക്കുക. ഒറിജിനല്‍ സിയറയുടെ പ്രധാന സവിശേഷതകളായ കര്‍വ്ഡ് റിയര്‍ ഗ്ലാസ് പാനലുകള്‍, സ്‌ക്വയേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, ഹൈസെറ്റ് ബോണറ്റ് എന്നിവ പുതിയ മോഡലിലും നിലനിര്‍ത്തുന്നതായി കാണാം. ടാറ്റയുടെ ഏറ്റവും പുതിയ എസ്യുവി നിരയില്‍ നിന്നുള്ള ഡിസൈന്‍ ഘടകങ്ങളും ഇതില്‍ കടംകൊള്ളും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, November 12, 2025, 19:39 [IST]
English summary
Tata sierra gets 1 5 litre petrol engine details explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X