ക്രെറ്റയുടെ ആപ്പീസ് പൂട്ടാൻ സിയറ! ഇത് കണ്ടാൽ വേറെ വണ്ടി വാങ്ങാൻ എങ്ങനെ തോന്നും
എസ്‌യുവി പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ടാറ്റ സിയറയുടെ ഔദ്യോഗിക ലോഞ്ചിന് മുന്നേ പ്രൊഡക്ഷൻ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. ന്യു ജെൻ ഉപഭോക്താക്കൾക്ക് വേണ്ടി തിരികെ കൊണ്ടുവന്ന പുതിയ ടാറ്റ സിയറ അതിന്റെ പാരമ്പര്യം നിലനിർത്തുന്ന ഡിസൈൻ ഡിഎൻഎ ഒഴിവാക്കിയിട്ടില്ല. ആരേയു ആകർഷിക്കുന്ന ലുക്ക്,ഗ്ലാമർ, എന്നിവ കൊണ്ട് വാഹനം കണ്ടാൽ കണ്ണെടുക്കാനേ തോന്നില്ല. ടാറ്റ സിയറ എന്നാൽ ഒരു പേരിനെയോ വാഹനത്തെയക്കാൾ വളരെ വലുതും ഇന്ത്യൻ ചാതുര്യത്തിന്റെയും അഭിലാഷത്തിന്റെയും പ്രതീകമാണെന്നാണ് ചടങ്ങിൽ ടാറ്റ മോട്ടോഴ്‌സ് വൈസ് പ്രസിഡന്റും ഗ്ലോബൽ ഡിസൈൻ മേധാവിയും ടാറ്റ മോട്ടോഴ്‌സ് ഡിസൈൻ ടെക് സെന്റർ (ടിഎംഡിടിസി) എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ മാർട്ടിൻ ഉഹ്‌ലാരിക് പറഞ്ഞത്.
പ്രൊഡക്ഷൻ പതിപ്പിൻ്റെ അവതരണം മാത്രമല്ല ഇന്ത്യയിലെ മുൻനിര ബ്രാൻഡുകളുമായുള്ള എക്സ്ക്ലൂസീവ് സഹകരണത്തിന്റെ ഒരു പ്രദർശനം കൂടിയായിരുന്നു നടന്നത്. കൺസപ്റ്റ് പതിപ്പ് മുതൽ പ്രീ-പ്രൊഡക്ഷൻ ഡിസൈൻ വരെയുളള വാഹനത്തിൻ്റെ വികസനത്തിന്റെ വിവിധ ഘട്ടങ്ങൾ പ്രദർശിപ്പിച്ചിരുന്നു. വാഹനത്തിൻ്റെ വിശദമായ എക്സ്റ്റീരിയർ, ഇൻ്റീരിയർ വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടുണ്ട്.

ഒരു മോഡേൺ ഇന്ത്യൻ എസ്‌യുവി എന്തായിരിക്കണമെന്ന് തന്നെയാണ് ടാറ്റ സിയറയിലൂടെ എടുത്ത് കാണിക്കുന്നത്, സിയറയുട മുൻഗാമിയോടുളള ആദരസൂചകം തന്നെയാണ് പുതിയ ടാറ്റ സിയറയുടെ ഡിസൈനിലൂടെ ടാറ്റ ഉദ്ദേശിച്ചിരിക്കുന്നത്. പഴയ ഡിസൈൻ അതേ പടി തന്നെ നിലനിർത്തുകയല്ല ടാറ്റ ചെയ്തത്, പുതിയ കാലത്തിന് വേണ്ട എല്ലാ മാറ്റങ്ങളും, ആവശ്യങ്ങളും ഉൾക്കൊള്ളിച്ച് കൊണ്ട് തന്നെയാണ് പുതിയ സിയറ അവതരിപ്പിച്ചിരിക്കുന്നത് എന്ന് നിസംശയം പറയാം.
എക്സ്റ്റീരിയർ ഡിസൈനിലേക്ക് നോക്കിയാൽ പനോരമിക് റൂഫ്, ഫ്ലഷ് ഗ്ലേസിംഗ്, ബ്ലാക്ക്ഔട്ട് ചെയ്ത റൂഫ് എന്നിവ ഉപയോഗിച്ച് അതിന്റെ ഐക്കണിക് ത്രീ-ക്വാർട്ടർ ഗ്ലാസ്ഹൗസ് റീഡിസൈൻ ചെയ്തിട്ടുണ്ട്. ഇന്നത്തെ സുരക്ഷയും എയറോഡൈനാമിക് മാനദണ്ഡങ്ങളും പാലിക്കുന്നതിനൊപ്പം ഇത് പഴയ സ്വഭാവം നിലനിർത്തുന്നു. മികച്ച വീൽബേസ്, ഒപ്റ്റിമൈസ് ചെയ്ത റൂഫ്‌ലൈൻ, വീതി വർധിപ്പിച്ചതും മികച്ച എയറോഡൈനാമിക്സും വിഷ്വൽ ബാലൻസും നൽകുന്നുണ്ട്.

മുൻവശത്ത്, ഒരു പൂർണ്ണ വീതിയുള്ള LED DRL, ഇത് ഫാസിയയിലുടനീളം ഒറ്റ, തടസ്സമില്ലാതെ പോകുന്നുണ്ട്. സ്ലിം റിയർ ലൈറ്റ് ബാറിൽ പ്രതിഫലിക്കുന്ന ഈ ലൈറ്റിംഗ് സിഗ്നേച്ചർ വാഹനത്തിൻ്റെ മുൻവശത്തെ ഭംഗി വർധിപ്പിക്കുന്നു. ഇതിനൊപ്പം 19 ഇഞ്ച് അലോയ് വീലുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ഗ്ലോസ് ബ്ലാക്ക് ക്ലാഡിംഗ് എന്നിവ വാഹനത്തിൻ്റെ അഴകിലും അളവിലും വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്.
ക്ലാംഷെൽ ടെയിൽഗേറ്റ്, വീതിയേറിയ റിയർ ഹാഞ്ചുകൾ, ഫ്ലോട്ടിംഗ്-റൂഫ് ഇഫക്റ്റ് എന്നിവയെല്ലാം സിയറയ്ക്ക് അന്യായ റോഡ് പ്രൻസ് സമ്മാനിക്കുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. പവർഡ് ടെയിൽഗേറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫ്രണ്ട് ഗ്രില്ലും മറഞ്ഞിരിക്കുന്ന വൈപ്പറുകളും കാണാം. ഒറ്റ നോട്ടത്തിൽ ആരേയും ഹഢാതാകർഷിക്കുമെന്ന് തന്നെ പറയാം.

അകത്തേക്ക് കയറിയാൽ തലമുറകളായി നമ്മുടെ ഉപഭോക്താക്കൾ പങ്കിടുന്ന പൊതുവായ ലോഞ്ച് സ്പേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇത് ഒരു ലിവിംഗ് റൂം ഓൺ വീൽസ് ആണോ എന്ന് പോലു തോന്നിപോകു. തിയേറ്റർപ്രോ മൾട്ടി-സ്‌ക്രീൻ സജ്ജീകരണം ഹൊറൈസൺ വ്യൂ സ്‌ക്രീൻ ലഭിക്കുന്നത് ഡ്രൈവർക്കും യാത്രക്കാർക്കും വ്യക്തിഗതമാക്കിയ ഡിജിറ്റൽ അനുഭവങ്ങൾ വാഗ്ദാനം ചെയ്യാൻ പ്രാപ്തമാണ്. സോണിക്‌ഷാഫ്റ്റ് സൗണ്ട്ബാറുമായിട്ടാണ് ഇത് ജോടിയാക്കിയിരിക്കുന്നത്.
ജെബിഎൽ ബ്ലാക്ക് 12-സ്പീക്കർ സിസ്റ്റം, ഡോൾബി അറ്റ്‌മോസുമായി സംയോജിപ്പിക്കുമ്പോൾ, ക്യാബിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. പനോരമാക്‌സ് - ഏറ്റവും വലിയ സൺറൂഫും സറൗണ്ട് വ്യൂ ഗ്ലാസ്‌ഹൗസുമായി ക്യാബിൻ ആർക്കിടെക്ചർ തിരശ്ചീനവും സിമ്പിളുമാണ്. ആംബിയന്റ് മൂഡ് ലൈറ്റിംഗും പനോരമാക്‌സും ക്യാബിനെ പ്രകാശം കൊണ്ട് നിറയ്ക്കുന്നു. എത്ര ടെൻഷനുണ്ടെങ്കിലും വാഹനത്തിലേക്ക് കയറിയാൽ നിങ്ങൾ മറ്റൊരു യൂണിവേഴ്സിലെത്തിയ അനുവമായിരിക്കും.

പവർട്രെയിനിൻ്റെ കൂടുതൽ വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല എങ്കിലും ടാറ്റയുടെ പുതിയ 1.5 ലിറ്റര്‍ TGDI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ സിയറയിലൂടെ അരങ്ങേറ്റം കുറിച്ചേക്കാം. കര്‍വിലുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരിക്കും രണ്ടാമത്തെ ഓപ്ഷന്‍. 6 സ്പീഡ് മാനുവലിനൊപ്പം 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനും (ഡിസിടി) ഓഫറിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








