സിയറ വാങ്ങാൻ വേറെ കാരണം അന്വേഷിക്കണ്ട! ഇൻ്റീരിയർ കണ്ടാൽ വണ്ടി വാങ്ങിപോകും

ഇന്ന് വരും നാളെ വരുമെന്ന് കരുതി ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ടാറ്റ സിയറയുടെ പ്രൊഡക്ഷൻ പതിപ് ഈ മാസം 15-ന് അവതരിപ്പിച്ചപ്പോൾ എല്ലാ വണ്ടിപ്രാന്തൻമാർക്കും സന്തോഷം അടക്കാൻ സാധിച്ചില്ല. ഓരോ ദിവസവും പുതിയ പുതിയ ടീസറുകൾ പുറത്ത് വിട്ട് കൊതിപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ ഇൻ്റീരിയറിൻ്റെ ഭംഗി വിളിച്ചോതുന്ന കിടിലൻ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് ടാറ്റ മോട്ടോർസ്. ഇൻ്റീരിയറിലെ ഫീച്ചറുകളിൽ എല്ലാവരുടേയും ശ്രദ്ധ പോയത് ഹെഡ് അപ്പ് ഡിസ്പ്ലേയിലേക്കാണ്. മൂന്ന് സ്ക്രീൻ എന്ന് കേട്ടപ്പോൾ തന്നെ എതിരാളികളുടെ കണ്ണുത്തളളിയതാണ്. വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ഏതൊക്കെ വേരിയൻ്റുകൾക്കായിരിക്കും ഈ ഫീച്ചർ ലഭിക്കുന്നതെന്ന് ഇത് വരെ കമ്പനി പുറത്ത് വിട്ടിട്ടില്ല. പ്രൊഡക്ഷൻ പതിപ്പിൽ HUD ഉളള വേരിയൻ്റ് കാണിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ പുതിയ മോഡലിൻ്റെ ടീസർ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് വാഹന വിപണി. ഐതിഹാസിക മോഡലിൻ്റെ തിരിച്ചുവരവോടെ ടാറ്റയുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവലായി മാറുമെന്ന് കാര്യത്തിൽ ഒരു സംശയവുമില്ല.

Tata Sierra Interior Teased With Dual Screen Setup With Hud

ടാറ്റ സിയറയിൽ ഇത് വരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്ന ഫീച്ചറുകളിൽ ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, മെമ്മറി ഫംഗ്ഷനോടുകൂടിയ പവർ ഡ്രൈവർ സീറ്റ്, വയർലെസ് ചാർജിംഗ് പാഡ്, പിൻ സൺഷെയ്ഡുകൾ, 360-ഡിഗ്രി ക്യാമറ, ലെവൽ 2 ADAS, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയാണ് ഉൾപ്പെടുന്നത്.

കണക്റ്റഡ് എല്‍ഇഡി ഡേലൈറ്റ് സ്ട്രിപ്പ്, ലോവര്‍ മൗണ്ടഡ് ക്വാഡ്-എലമെന്റ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ബമ്പറിന്റെ അരികുകളിലായി സ്ഥാപിച്ചിട്ടുള്ള വെര്‍ട്ടിക്കല്‍ ഫോഗ് ലാമ്പുകള്‍, ടെക്‌സ്ചര്‍ ചെയ്ത ഗ്രില്‍ എന്നിവയടങ്ങുന്ന ടാറ്റാ സിയറയുടെ ഫ്രണ്ട് ഫാസിയ പുതിയ ചിത്രങ്ങളില്‍ വ്യക്തമായി കാണാം. ബോള്‍ഡ് ജ്യോമെട്രി ഉപയോഗിച്ച് ഓള്‍ഡ് സ്‌കൂള്‍ എസ്‌യുവി ഘടകങ്ങള്‍ ഈ ഡിസൈനില്‍ സമര്‍ത്ഥമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tata Sierra Interior Teased With Dual Screen Setup With Hud

സണ്‍റൈസ് യെല്ലോ, പാഷന്‍ റെഡ് എന്നീ രണ്ട് നിറങ്ങള്‍ ടാറ്റാ സിയറയുടെ ഔദ്യോഗിക ചിത്രങ്ങളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവ രണ്ടും കോണ്‍ട്രാസ്റ്റിംഗ് ബ്ലാക്ക് റൂഫും മിറര്‍ ക്യാപ്പുകളുമായാണ് വരുന്നത്. 19 ഇഞ്ച് അലോയ് വീലുകളും 245-സെക്ഷന്‍ ടയറുകളും മുമ്പത്തെ ടീസറുകളില്‍ കണ്ടിരുന്നു. പ്രീമിയം എസ്‌യുവി മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള വീതിയും ഉയരവും എസ്‌യുവിക്കുണ്ട്.

പവർട്രെയിനിൻ്റെ കൂടുതൽ വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല എങ്കിലും ടാറ്റയുടെ പുതിയ 1.5 ലിറ്റര്‍ TGDI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ സിയറയിലൂടെ അരങ്ങേറ്റം കുറിച്ചേക്കാം. കര്‍വിലുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരിക്കും രണ്ടാമത്തെ ഓപ്ഷന്‍. 6 സ്പീഡ് മാനുവലിനൊപ്പം 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനും (ഡിസിടി) ഓഫറിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Tata Sierra Interior Teased With Dual Screen Setup With Hud

ജെബിഎൽ ബ്ലാക്ക് 12-സ്പീക്കർ സിസ്റ്റം, ഡോൾബി അറ്റ്‌മോസുമായി സംയോജിപ്പിക്കുമ്പോൾ, ക്യാബിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. പനോരമാക്‌സ് - ഏറ്റവും വലിയ സൺറൂഫും സറൗണ്ട് വ്യൂ ഗ്ലാസ്‌ഹൗസുമായി ക്യാബിൻ ആർക്കിടെക്ചർ തിരശ്ചീനവും സിമ്പിളുമാണ്. ആംബിയന്റ് മൂഡ് ലൈറ്റിംഗും പനോരമാക്‌സും ക്യാബിനെ പ്രകാശം കൊണ്ട് നിറയ്ക്കുന്നു. എത്ര ടെൻഷനുണ്ടെങ്കിലും വാഹനത്തിലേക്ക് കയറിയാൽ നിങ്ങൾ മറ്റൊരു യൂണിവേഴ്സിലെത്തിയ അനുവമായിരിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, November 21, 2025, 15:00 [IST]
English summary
Tata sierra interior teased with dual screen setup with hud all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X