ടാറ്റ സിയറയുടെ കൂടുതല്‍ വേരിയന്റുകളുടെ വില പ്രഖ്യാപിച്ചു! ഈ രണ്ട് വേരിയന്റുകള്‍ വേണ്ടവര്‍ കാത്തിരിക്കണം
ഒരാഴ്ച മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2025 നവംബര്‍ 26-ാം തീയതി ടാറ്റ മോട്ടോര്‍സ് ഔദ്യോഗികമായി സിയറ നെയിംപ്ലേറ്റ് വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക് കൊണ്ടുവന്നു. 11.49 ലക്ഷം രൂപ പ്രാരംഭ വിലയില്‍ കോംപാക്റ്റ് എസ്‌യുവിയായി സിയറ പുനര്‍ജനിച്ചത്. ഹ്യുണ്ടായി ക്രെറ്റ, സ്‌കോഡ കുഷാഖ്, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര വിക്ടോറിസ്, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ് എന്നിവയുമായി മത്സരിക്കുന്ന സിയറ ടാറ്റയുടെ വാഹന നിരയില്‍ കര്‍വ് കൂപ്പെ-എസ്‌യുവിക്ക് മുകളിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇപ്പോള്‍ സിയറ എസ്‌യുവിയുടെ ഉയര്‍ന്ന വേരിയന്റുകള്‍ ഒഴികെ മറ്റ് 4 വേരിയന്റുകളുടെ വില വിവരങ്ങള്‍ ടാറ്റ പുറത്തുവിട്ടു.
ടാറ്റ സിയറ സ്മാര്‍ട്ട്+, പ്യുവര്‍, പ്യുവര്‍+, അഡ്വഞ്ചര്‍, അഡ്വഞ്ചര്‍+, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ്+ എന്നീ 7 വേരിയന്റുകളില്‍ വാങ്ങാം. സിയറയുടെ പ്യുവര്‍, പ്യുവര്‍+ ട്രിമ്മുകളുടെ വില 12.99 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. അഡ്വഞ്ചര്‍, അഡ്വഞ്ചര്‍+ ട്രിമ്മുകളുടെ വില ആരംഭിക്കുന്നത് 15.29 ലക്ഷം രൂപ മുതലാണ്. അക്കംബ്ലിഷ്ഡിന്റെ വില പിന്നീട് പ്രഖ്യാപിക്കുമെന്നാണ് ടാറ്റ അറിയിച്ചത്. വിശദമായ വില താഴെ കാണുന്ന പട്ടികയില്‍ വായിക്കാം.

കളര്‍ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം ഉപഭോക്താക്കള്‍ക്ക് ആറ് എക്സ്റ്റീരിയര്‍ പെയിന്റ് സ്‌കീമുകളില്‍ നിന്ന് തിരഞ്ഞെടുക്കാം. പ്യുവര്‍ ഗ്രേ, പ്രിസ്റ്റൈന്‍ വൈറ്റ്, ആന്‍ഡമാന്‍ അഡ്വഞ്ചര്‍, മൂന്നാര്‍ മിസ്റ്റ്, കൂര്‍ഗ് ക്ലൗഡ്സ്, ബംഗാള്‍ റൂഷ് എന്നിവയാണ് കളര്‍ പാലറ്റിലുള്ളത്. പെട്രോള്‍, ഹൈബ്രിഡ്, സിഎന്‍ജി, ഓള്‍-വീല്‍-ഡ്രൈവ് സജ്ജീകരണങ്ങളെ പിന്തുണയ്ക്കുന്ന ആര്‍ഗോസ് ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് ടാറ്റ സിയറ നിര്‍മ്മിച്ചിരിക്കുന്നത്.
സിയറയില്‍ മൂന്ന് 1.5 ലിറ്റര്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടുന്നു: 105 bhp നാചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 158 bhp ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 116 bhp ഡീസല്‍ യൂണിറ്റുകളാണവ. അവസാനത്തേത് കര്‍വ് കൂപ്പെ-എസ്‌യുവിയില്‍ നിന്ന് കടമെടുത്തതാണ്.ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ 6-സ്പീഡ് ഓട്ടോമാറ്റിക്, 6-സ്പീഡ് മാനുവല്‍, 7-സ്പീഡ് DCT എന്നിവ ഉള്‍പ്പെടുന്നു. നിലവില്‍ സിയറയില്‍ ഫ്രണ്ട്-വീല്‍-ഡ്രൈവ് സജ്ജീകരണമാണുള്ളത്. 2027-ല്‍ ഓള്‍-വീല്‍-ഡ്രൈവ് സജ്ജീകരണം കൊണ്ടുവരാന്‍ ടാറ്റ പദ്ധതിയിടുന്നുണ്ട്.

1990-കളില്‍ വിപണിയിലുണ്ടായിരുന്ന ഒറിജിനല്‍ സിയറയ്ക്ക് ആദരം അര്‍പ്പിക്കുന്ന ബോക്സി സിലൗറ്റാണ് ടാറ്റ സിയറയുടെ എക്‌സ്റ്റീരിയര്‍ ഡിസൈനിനെ ശ്രദ്ധേയമാക്കുന്നത്. സ്ലിം കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളും ടെയില്‍ലൈറ്റുകളും, ചതുരാകൃതിയിലുള്ള റിയര്‍ വിന്‍ഡോയുള്ള കറുത്ത സി-പില്ലര്‍, 19 ഇഞ്ച് അലോയ് വീലുകള്‍, ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍, ഒരു ഫ്‌ലാറ്റ് ടെയില്‍ഗേറ്റ് എന്നിവ ഡിസൈന്‍ ഫ്യൂച്ചറിസ്റ്റിക് സ്‌റ്റൈലിംഗിന്റെയും നൊസ്റ്റാള്‍ജിയയുടെ ത്രോബാക്ക് ഘടകങ്ങളുടെയും മികച്ച സന്തുലിതാവസ്ഥ കാണിച്ച് തരുന്നു. മിനിമലിസ്റ്റിക് തീം പിന്തുടരുന്ന ക്യാബിന്‍ ലേഔട്ടാണ് സിയറക്കുള്ളത്.
ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീം, ഇല്യുമിനേറ്റഡ് ലോഗോയുള്ള ഗ്ലോസ്-ബ്ലാക്ക് സ്റ്റിയറിംഗ് വീല്‍, ഫ്‌ലോട്ടിംഗ് സെന്റര്‍ കണ്‍സോള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ട്രിപ്പിള്‍ സ്‌ക്രീന്‍ ഡാഷ്ബോര്‍ഡില്‍ ആധിപത്യം പുലര്‍ത്തുന്നത്. പിന്നില്‍, വലിയ വിന്‍ഡോകള്‍, 2-സ്റ്റെപ്പ് റീക്ലൈനിംഗ് ബാക്ക്റെസ്റ്റ്, കോ-ഡ്രൈവര്‍ സീറ്റ് മുന്നോട്ട് നീക്കുന്നതിനുള്ള 'ബോസ് മോഡ്' എന്നിവ കാരണം യാത്രക്കാര്‍ക്ക് മികച്ച യാത്രാസുഖം ലഭിക്കും. ഫീച്ചറുകളുടെ കാര്യത്തിലും സമ്പന്നമാണ് സിയറ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








