ബുക്കിങ്ങ് തുടങ്ങുന്നതിന് മുൻപ് സിയറ ദേ റോഡിലെത്തി; വൈറലായി സ്പൈ ഷോട്ടുകൾ

ടാറ്റയുടെ ഐതിഹാസിക മോഡലായ സിയറയുടെ ഔദ്യോഗിക ലോഞ്ചിന് ശേഷം ഏറ്റവും പുതിയ അപ്ഡേറ്റുകളല്ല ചില സ്പൈ ഷോട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ബുക്കിങ്ങ് തുടങ്ങുന്നത് ഡിസംബർ 16-നായിരിക്കും എന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്. എന്നാൽ ചില ഡീലർഷിപ്പിൽ പ്രീ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുത്തൻ സിയറയുടെ പ്രിസ്റ്റീൻ വൈറ്റ് നിറം റോഡിലിറങ്ങിയിരിക്കുകയാണ്. വൈറലായ ചിത്രങ്ങളിൽ നിന്ന് മഹാരാഷ്ട്രയിലാണ് വാഹനം ക്യാമറക്കണ്ണിൽ കുടുങ്ങിയിരിക്കുന്നത്. താൽക്കാലിക നമ്പർ പ്ലേറ്റിലാണ് വാഹനം കാണാൻ സാധിക്കുന്നത്. വെളള നിറത്തിൽ വളരെ ആകർഷകമായിട്ടുണ്ട് ടാറ്റയുടെ ഐതിഹാസിക മോഡലായ സിയറ.

പുത്തൻ ടാറ്റ സിയറ ഇന്ത്യൻ വിപണിയിൽ 11.49 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ആകർഷകമായ ഡിസൈനും ഫീച്ചറുകളുമായി എത്തുന്ന സിയറ, ഇതിനോടകം തന്നെ വാഹനലോകത്ത് ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. പഴയ സിയറയുടെ ഓർമ്മകൾക്ക് അപ്പുറം, പുതിയ സിയറയുടെ ആധുനിക ഡിസൈൻ ആണ് ഏവരേയും ആകർഷിക്കുന്നത്.

Tata Sierra Pristine White Spotted Before Official Booking

അവതരണത്തിന് ശേഷവും ടാറ്റാ സിയറയുടെ സ്പൈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി തുടരുന്നത് വാഹനത്തിൻ്റെ ഡിമാൻ്റ് കാണിക്കുന്ന ഘടകങ്ങളാണല്ലോ. കൂർഗ് ക്ലൗഡ്സ്, പ്രിസ്റ്റിൻ വൈറ്റ്, പ്യുർ ഗ്രേ, ബംഗാൾ റൂജ്, മൂന്നാർ മിസ്റ്റ്, ആൻഡമാൻ അഡ്വഞ്ചർ എന്നിങ്ങനെ ആറ് ആകർഷകമായ നിറങ്ങളിലാണ് ടാറ്റയുടെ കിടിലൻ എസ്‌യുവി ലഭ്യമാകുന്നത്.

ടാറ്റ സിയറയുടെ പ്രധാന ഡിസൈൻ സവിശേഷതയായി എടുത്തു പറയേണ്ടത് ഡ്യുവൽ-ടോൺ ബ്ലാക്ക് ആൽപൈൻ വിൻഡോ എഫക്റ്റ് ആണ്, ഇത് എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ലഭിക്കുന്നതാണ്. വാഹനത്തിന് 4,340 mm നീളം, 1,841 mm വീതി, 1,715 mm ഉയരം, 2,730 mm വീൽബേസുമുണ്ട്.

Tata Sierra Pristine White Spotted Before Official Booking

205 മിമീ ഗ്രൗണ്ട് ക്ലിയറൻസ്, പിൻസീറ്റുകൾ മടക്കുമ്പോൾ 622 ലിറ്റർ ബൂട്ട് സ്പേസ് എന്നിവ സിയറ വാഗ്ദാനം ചെയ്യുന്നു. 4.2 മുതൽ 4.4 മീറ്റർ വരെയുള്ള എസ്‌യുവിയെ അപേക്ഷിച്ച് ഇതിന്റെ അളവുകൾ മികച്ചതാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല, പ്രത്യേകിച്ച് വീതി, ഉയരം, വീൽബേസ് എന്നിവയെല്ലാം. ബോക്സി, പരന്ന ഡിസൈൻ മികച്ച ഇന്റീരിയർ സ്ഥലസൗകര്യവും നൽകുന്നുണ്ട്.

പ്രതീക്ഷിച്ചത് പോലെ തന്നെ 2 പെട്രോൾ, 1 ഡീസൽ എഞ്ചിനുമായാണ് വാഹനം വാങ്ങാനാവുക. 158 bhp കരുത്തിൽ 255 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന പുതിയ 1.5 ലിറ്റർ GDi ടർബോ പെട്രോളാണ് സിയറയുടെ ഹൈലൈറ്റ്. ഐസിനിൽ നിന്നുള്ള 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ മാത്രമേ ഈ വേരിയൻ്റ് തെരഞ്ഞെടുക്കാനാവൂ.

Tata Sierra Pristine White Spotted Before Official Booking

ഇതുകൂടാതെ സിയറയുടെ ബേസ് വേരിയൻ്റുകളിൽ 105 bhp പവറിൽ 145Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ NA പെട്രോൾ എഞ്ചിനും ഉണ്ടാവും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിനൊപ്പം കൊടുത്തിരിക്കുന്നത്. മൂന്നാമതായി 116 bhp കരുത്തും 260 Nm ടോർക്കും നൽകുന്ന ടാറ്റയുടെ 1.5 ലിറ്റർ ഫോർ-പോട്ട് ഡീസൽ എഞ്ചിനും എസ്‌യുവിക്കൊപ്പം വാങ്ങാനാവും. ഇതിൽ 6 സ്പീഡ് മാനുവൽ 7 സ്പീഡ് DCT ഓട്ടോമാറ്റിക്കുമാണ് ഒരുക്കിയിരിക്കുന്നത്.

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 12-സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, ഡാഷ്‌ബോർഡ്-മൗണ്ടഡ് സൗണ്ട് ബാർ, ഡോൾബി അറ്റ്‌മോസ് സറൗണ്ട് സൗണ്ട് ടെക്‌നോളജി, ആംബിയന്റ് ലൈറ്റുകൾ, ഡ്യുവൽ-സോൺ എസി, വയർലെസ് ഫോൺ ചാർജർ, മുൻവശത്ത് വെന്റിലേറ്റഡ് സീറ്റുകൾ, ഡ്രൈവർ സീറ്റിനുള്ള പവർ അഡ്ജസ്റ്റ്‌മെൻ്റ്, രണ്ട് ഡ്രൈവ് മോഡുകൾ, മൂന്ന് ടെറൈൻ മോഡുകൾ എന്നിങ്ങനെയുള്ള ഫീച്ചറുകളും സിയറയുടെ ഇൻ്റീരിയറിലുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, December 3, 2025, 19:13 [IST]
English summary
Tata sierra pristine white spotted before official booking checkout the images inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X