ടാറ്റ സിയറ ഹീറോയാടാ ഹീറോ; സ്പൈ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ

ഭാരത് മൊബിലിറ്റിയിൽ ടാറ്റ തങ്ങളുടെ ഒരു തുറുപ്പ് ചീട്ട് ഇറക്കിയിരുന്നു. ഏറെ നാളായി ആരാധകർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ സിയറയുടെ ടെസ്റ്റ് മ്യൂൾ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. അടുത്ത് വർഷം പുറത്തിറക്കുമെന്നത് കൊണ്ട് തന്നെ ബ്രാൻഡ് തകൃതിയായി ടെസ്റ്റ് റൺ നടത്തുകയാണ്. സിയറയുടെ വലിപ്പവും മൊത്തത്തിലുളള ലുക്കും എടുത്തു കാണിക്കുന്നതാണ് പുതിയ ടെസ്റ്റ് മ്യൂൾ ചിത്രങ്ങൾ. കാമഫ്ലേജ് ഉണ്ടായിരുന്നിട്ടും ചതുരാകൃതിയിലുള്ള പിൻഭാഗവും സിഗ്നേച്ചർ ഗ്ലാസ് ക്വാർട്ടർ-പാനലുകളും വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. ഒരു റെട്രോ മോഡേൺ തീമാണ് ടാറ്റ അവതരിപ്പിക്കുന്നതെന്ന് വ്യക്തമാണ്.

എതിരാളികളായ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാന്‍ഡ് വിറ്റാര എന്നിവയ്ക്ക് സമാനമായി 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ഉണ്ടാകും. എസ്യുവിയുടെ താഴ്ന്ന വേരിയന്റുകളില്‍ 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന് പകരം പുതിയ 1.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. NA, ടര്‍ബോ പെട്രോള്‍ എഞ്ചിനുകള്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യും.

tata sierra test mule images

മൊത്തത്തില്‍ നോക്കുമ്പോള്‍ ടാറ്റ സിയറയ്ക്ക് ബോക്‌സ് ആകൃതിയും ബള്‍ക്കി ലുക്കുമാണുള്ളത്. അലോയ് വീലുകളും വീല്‍ ആര്‍ച്ചുകളും കാറിനൊരു കീരിക്കാടൻ ജോസിൻ്റെ ലുക്ക് കൂട്ടുന്നുണ്ട്. ഇവയെല്ലാം ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് പതിപ്പിന് സമാനമാണ്. അതിനാല്‍ പ്രൊഡക്ഷന്‍ മോഡലില്‍ കാര്യമായ മാറ്റങ്ങള്‍ നാം പ്രതീക്ഷിക്കേണ്ട. സിയറ ഐസിഇ പതിപ്പുകളിലേക്ക് വന്നാല്‍ ഇത് പെട്രോള്‍ ഡീസല്‍ പവര്‍ട്രെയിനുകള്‍ ഉണ്ടായേക്കും.

സിയറ ഇവി ഹാരിയര്‍ ഇവിയില്‍ നിന്നായിരിക്കും ഇലക്ട്രിക് പവര്‍ട്രെയിന്‍ കടംകൊള്ളുക. രണ്ട് ബാറ്ററി പായ്ക്കുകളിലും RWD, QWD കോണ്‍ഫിഗറേഷനുകളിലുമാണ് ഹാരിയര്‍ ഇവി വാങ്ങാന്‍ സാധിക്കുന്നത്. ടോപ് വേരിയന്റുകളില്‍ ഓപ്ഷനലായി ടാറ്റ QWD എന്ന് വിളിക്കുന്ന AWD ഡ്രൈവ്‌ട്രെയിന്‍ നല്‍കിയേക്കും. റേഞ്ചുകെ സംബന്ധിച്ച് കമ്പനി ഇപ്പോൾ വിവരങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല എങ്കിലും ഹാരിയർ ഇവിയുടെ റേഞ്ചായ 500 കിലോമീറ്റർ എന്തായാലും പ്രതീക്ഷിക്കാവുന്നതാണ്.

tata sierra test mule images

ടാറ്റ ഹാരിയർ ഇവിയിൽ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും രണ്ട് മോട്ടോർ കോൺഫിഗറേഷൻ ഓപ്ഷനുകളും ലഭ്യമാണ്. ഹാരിയർ ഇവിയുടെ താഴ്ന്ന വകഭേദങ്ങൾ 65 kWh ബാറ്ററി പായ്ക്കാണ് നൽകുന്നത്. അതേസമയം ടോപ്പ് വേരിയന്റുകൾക്ക് 75 kWh ബാറ്ററിയും കിട്ടും. ഈ ബാറ്ററി പായ്ക്ക് ഓപ്ഷന് RWD, QWD എന്നീ രണ്ട് മോട്ടോർ കോൺഫിഗറേഷൻ ഓപ്ഷനുകൾ ലഭിക്കുന്നു. QWD വകഭേദങ്ങൾ 391 bhp കരുത്തിൽ 504 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ടാറ്റ സിയറ ഹാരിയറിന് താഴെയായി സ്ഥാപിക്കുന്നതിനാൽ അതിന്റെ ഉയരം 4.3 മീറ്ററിൽ താഴെയായിരിക്കും. 4×4 കോൺഫിഗറേഷൻ്റെ സാന്നിധ്യം കൂടിയുണ്ടെങ്കിൽ എസ്‌യുവി കളറാവുമെന്ന് തന്നെ പറയാം. 1991 മുതൽ 2000 വരെയുള്ള കാലഘട്ടത്തിലാണ് വാഹനം വിപണനത്തിന് എത്തിയിരുന്നതെങ്കിലും ഇന്നും ആളുകളുടെ മനസിൽ സിയറയുടെ രൂപം മായാതെ കിടപ്പുണ്ട്. എങ്കിലും ഇത്തവണ കൂടുതൽ ഫ്യൂച്ചറിസ്റ്റിക് രൂപത്തിലാണ് തയാറാക്കുന്നതെന്ന് കണ്ടാലറിയാം.

ടാറ്റയുടെ വിൽപ്പനയിലും ഇവികൾക്ക് വലിയ പ്രാധാന്യമുണ്ട്. 2024 ജൂലൈ മാസത്തെ കണക്കുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ വില്‍പ്പന കുറവാണെങ്കിലും, തൊട്ടുമുമ്പത്തെ 2025 ജൂണ്‍ മാസത്തെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് ടാറ്റ മോട്ടോര്‍സ് കാഴ്ചവെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 44,725 യൂണിറ്റ് വിറ്റ സ്ഥാനത്ത്, ഈ ജൂലൈയില്‍ 39,521 വാഹനങ്ങളാണ് ആഭ്യന്തര വിപണിയില്‍ ടാറ്റാ മോട്ടോര്‍സ് വിറ്റഴിച്ചത്. ഇത് 5,204 യൂണിറ്റിന്റെ കുറവും 11.64 ശതമാനം ഇടിവുമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, September 19, 2025, 13:42 [IST]
English summary
Tata sierra test mule spotted goes viral on internet all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X