ടാറ്റ സിയറ തിരിച്ചെത്തുന്നത് ഇവി കുപ്പായമണിഞ്ഞ്! ഇനി ടെസ്‌ല ഒന്ന് വിയർക്കേണ്ടി വരും

രാജ്യത്ത് ഇവികളുടെ വിൽപ്പനയിൽ എതിരാളികളെ ഒരു ഭയവുമില്ലാത്തത് ടാറ്റ മോട്ടോർസിന് മാത്രമാണ്. ജനങ്ങൾക്ക് ബ്രാൻഡിലുളള വിശ്വാസമാണ് ആ ധൈര്യം. കുഞ്ഞൻ ഇവികളിൽ തുടങ്ങി ഇപ്പോൾ എസ്‌യുവികളിൽ എത്തിനിൽക്കുമ്പോും തീർന്നിട്ടില്ല ടാറ്റയുടെ പോരാട്ടം. എതിരാളികളുടെ എണ്ണം കൂടുന്നത് ടാറ്റയ്ക്ക് ഒരു ഹരമാണെന്നേ പറയാൻ പറ്റു. ഹാരിയർ ഇവി അവതരിപ്പിച്ചതിന് ശേഷം ഇനി തിരികെ കൊണ്ടുവരാൻ പോകുന്നത് പുതിയ തലമുറ സിയറ ആണ്. പെട്രോൾ,ഡീസൽ മോഡലുകളായിരിക്കും ആദ്യം എത്തുന്നത് എന്ന് കരുതിയെങ്കിലും ഇവി കുപ്പായമണിഞ്ഞായിരിക്കും ആദ്യം ബ്രാൻഡ് സിയറയെ വിപണിയിലെത്തിക്കുക. ചിലയിടങ്ങളിൽ ഇവിയുടെ പരീക്ഷണയോട്ടം നടക്കുന്നുമുണ്ട്.

2025 കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തോടെ ലോഞ്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സിയറ ഇവിക്ക് ശേഷം 2026-ല്‍ ടാറ്റ സിയറ ഐസിഇ പതിപ്പും വിപണിയിലെത്തും. പല പരീക്ഷണയോട്ട ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നും മനസിലാകുന്നത് കാറിന്റെ മുന്‍വശത്ത് എല്‍ഇഡി സ്ട്രിപ്പ് ഉപയോഗിച്ച് ഹെഡ്ലൈറ്റുകള്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. താഴെയായി സ്‌പോര്‍ട്ടിയര്‍ ഡിസൈനിലുള്ള ഫ്രണ്ട് ബമ്പര്‍ കാണാം. മോഡേണ്‍ ടാറ്റ കാറുകളോട് സാമ്യത പുലര്‍ത്തുന്ന ഫ്രണ്ട് ഫാസിയയാണ് സിയറ ഇവിക്ക് ലഭിക്കുന്നത്.

tata sierra will launch first in ev

മൊത്തത്തില്‍ നോക്കുമ്പോള്‍ ടാറ്റ സിയറയ്ക്ക് ബോക്‌സ് ആകൃതിയും ബള്‍ക്കി ലുക്കുമാണുള്ളത്. അലോയ് വീലുകളും വീല്‍ ആര്‍ച്ചുകളും കാറിനൊരു കീരിക്കാടൻ ജോസിൻ്റെ ലുക്ക് കൂട്ടുന്നുണ്ട്. ഇവയെല്ലാം ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് പതിപ്പിന് സമാനമാണ്. അതിനാല്‍ പ്രൊഡക്ഷന്‍ മോഡലില്‍ കാര്യമായ മാറ്റങ്ങള്‍ നാം പ്രതീക്ഷിക്കേണ്ട. സിയറ ഐസിഇ പതിപ്പുകളിലേക്ക് വന്നാല്‍ ഇത് പെട്രോള്‍ ഡീസല്‍ പവര്‍ട്രെയിനുകള്‍ ഉണ്ടായേക്കും.

എതിരാളികളായ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാന്‍ഡ് വിറ്റാര എന്നിവയ്ക്ക് സമാനമായി 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ഉണ്ടാകും. എസ്യുവിയുടെ താഴ്ന്ന വേരിയന്റുകളില്‍ 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന് പകരം പുതിയ 1.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. NA, ടര്‍ബോ പെട്രോള്‍ എഞ്ചിനുകള്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യും.

tata sierra will launch first in ev

സിയറ ഇവി ഹാരിയര്‍ ഇവിയില്‍ നിന്നായിരിക്കും ഇലക്ട്രിക് പവര്‍ട്രെയിന്‍ കടംകൊള്ളുക. രണ്ട് ബാറ്ററി പായ്ക്കുകളിലും RWD, QWD കോണ്‍ഫിഗറേഷനുകളിലുമാണ് ഹാരിയര്‍ ഇവി വാങ്ങാന്‍ സാധിക്കുന്നത്. ടോപ് വേരിയന്റുകളില്‍ ഓപ്ഷനലായി ടാറ്റ QWD എന്ന് വിളിക്കുന്ന AWD ഡ്രൈവ്‌ട്രെയിന്‍ നല്‍കിയേക്കും. റേഞ്ചുകെ സംബന്ധിച്ച് കമ്പനി ഇപ്പോൾ വിവരങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല എങ്കിലും ഹാരിയർ ഇവിയുടെ റേഞ്ചായ 500 കിലോമീറ്റർ എന്തായാലും പ്രതീക്ഷിക്കാവുന്നതാണ്.

ടാറ്റ ഹാരിയർ ഇവിയിൽ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും രണ്ട് മോട്ടോർ കോൺഫിഗറേഷൻ ഓപ്ഷനുകളും ലഭ്യമാണ്. ഹാരിയർ ഇവിയുടെ താഴ്ന്ന വകഭേദങ്ങൾ 65 kWh ബാറ്ററി പായ്ക്കാണ് നൽകുന്നത്. അതേസമയം ടോപ്പ് വേരിയന്റുകൾക്ക് 75 kWh ബാറ്ററിയും കിട്ടും. ഈ ബാറ്ററി പായ്ക്ക് ഓപ്ഷന് RWD, QWD എന്നീ രണ്ട് മോട്ടോർ കോൺഫിഗറേഷൻ ഓപ്ഷനുകൾ ലഭിക്കുന്നു. QWD വകഭേദങ്ങൾ 391 bhp കരുത്തിൽ 504 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

tata sierra will launch first in ev

ഹാരിയര്‍ ഇവിക്കുള്ള ഡിമാന്‍ഡ് സൂചിപ്പിച്ച് കാത്തിരിപ്പ് കാലയളവ് വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാഹനത്തിന് ആവശ്യക്കാര്‍ ഏറിയതോടെ ഹാരിയര്‍ ഇവിയുടെ കാത്തിരിപ്പ് കാലാവധി 12 മുതല്‍ 30 ആഴ്ച വരെയായി ഉയര്‍ന്നു. അതായത് കാറിന്റെ ചില വേരിയന്റുകള്‍ ബുക്ക് ചെയ്താല്‍ താക്കോല്‍ കൈയ്യില്‍ കിട്ടാന്‍ ആറ് മാസം വരെ എടുക്കും. ഇനിയും കാത്തിരിക്കാതെ പെട്ടെന്ന് തന്നെ അടുത്തുളള ടാറ്റ ഷോറൂമിലേക്ക് വണ്ടി വിട്ടോളു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, July 29, 2025, 18:45 [IST]
English summary
Tata sierra to be launched first in ev variant details explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X