സഫാരിയെ കടത്തിവെട്ടുമോ സിയറ! ഒരു വിശദമായ താരതമ്യം ആയാലോ

ടാറ്റ മോട്ടോഴ്‌സ് 2025-ൽ ഐക്കണിക് ടാറ്റ സിയറയെ ഒരു ആധുനിക കോംപാക്റ്റ് എസ്‌യുവിയായി വീണ്ടും അവതരിപ്പിച്ചതോടെ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ വാഹനങ്ങൾക്കെല്ലാം തലവേദനയായി മാറിയിരിക്കുകയാണ്. ടാറ്റയുടെ തന്നെ കുടുംബത്തിലെ സഫാരിക്കും സിയറ ഒരു വെല്ലുവിളി തന്നെയാണ് കേട്ടോ. ഈ രണ്ട് മോഡലുകളിൽ സിയറ 5 സീറ്ററും സഫാറി 7 സീറ്ററുമാണ് എന്നതാണ് പ്രധാന വ്യത്യാസമെങ്കിലും മത്സര രംഗത്തും പ്രത്യേകിച്ച് വിൽപ്പന രംഗത്ത് ഇതൊന്നും പ്രധാന കാര്യമല്ല. സിയറയ്ക്ക് റെട്രോ-ആധുനിക ഡിസൈൻ ശൈലിയാണുള്ളത്. അത് കൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട. അത് കൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട.

ബോക്സി ബോഡി, ഫ്ലാറ്റ് ബോണറ്റ്, ഫുൾ-വിഡ്ത്ത് എൽഇഡി ലൈറ്റ് ബാർ, സ്ലിം ഹെഡ്‌ലാമ്പുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, 19 ഇഞ്ച് അലോയ് വീലുകൾ എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളായി എടുത്തു പറയേണ്ടത്. സഫാരിക്ക് കൂടുതൽ ബോൾഡും കരുത്തുറ്റതുമായ ഡിസൈനാണ്. മികച്ച മുൻഭാഗം, വെർട്ടിക്കൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, വലിയ ഗ്രിൽ, ആകർഷകമായ റോഡ് പ്രസൻസ് എന്നിവ ഇതിനുണ്ട്. 4668 mm നീളമുള്ള സഫാരിയെക്കാൾ (4340 mm) സിയറ ചെറുതും നഗരത്തിന് ഇണങ്ങുന്നതുമാണ്.

tata sierra vs tata safari

സിയറയുടെ ക്യാബിൻ പ്രീമിയവും സാങ്കേതികമായി സമ്പന്നവുമാണ് എന്ന് ഒറ്റനോട്ടത്തിൽ കാണാം. വിഭാഗത്തിലെ ആദ്യത്തെ ട്രിപ്പിൾ 12.3 ഇഞ്ച് സ്‌ക്രീൻ സജ്ജീകരണം, ഏറ്റവും വലിയ പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ-സോൺ എസി എന്നിവ ഇതിലുണ്ട്. വിശാലമായ 5-സീറ്റർ ലേഔട്ടാണ് സിയറ വാഗ്ദാനം ചെയ്യുന്നത്.

സഫാരിക്കും കൂടുതൽ ആഢംബരമയമായ ക്യാബിനാണ്. 6 അല്ലെങ്കിൽ 7 സീറ്റുകൾ, വെന്റിലേറ്റഡ് ഫ്രണ്ട്-റിയർ സീറ്റുകൾ, 12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, കുട്ടികൾക്ക് മികച്ച മൂന്നാം നിര യാത്രാസുഖം എന്നിവ സഫാരി ഓഫർ ചെയ്യുന്നു. ഇതിന് കൂടുതൽ സ്ഥലവും പ്രീമിയം ടച്ചുമുണ്ട്.

tata sierra vs tata safari

സിയറയിൽ 12 സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, 5ജി കണക്റ്റിവിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി-ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (AR-HUD), വയർലെസ് ചാർജർ, 360 ഡിഗ്രി ക്യാമറ, ലെവൽ-2 എഡിഎഎസ് (ADAS) തുടങ്ങിയ അത്യാധുനിക സവിശേഷതകളുണ്ട്. ഇത് സാങ്കേതികവിദ്യക്ക് ഊന്നൽ നൽകുന്നവയാണ്.

സഫാരി പ്രായോഗികമായ കുടുംബങ്ങളിലാണ് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അഡാസ്, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, വോയ്‌സ് അസിസ്റ്റ്, ടെറൈൻ മോഡുകൾ, ജെസ്ചർ കൺട്രോൾ ടെയിൽഗേറ്റ് എന്നിവ സഫാരിയിലെ സേഫ്റ്റി, ടെക്നോളജി ഫീച്ചറുകളാണ്. രണ്ട് എസ്‌യുവികൾക്കും 5-സ്റ്റാർ സുരക്ഷാ റേറ്റിംഗുണ്ട് എന്നത് എടുത്തു പറയേണ്ട പ്രത്യേകതയാണ്.

tata sierra vs tata safari

സിയറയിൽ 6 എയർബാഗുകൾ, ലെവൽ-2 എഡിഎഎസ്, 360° ക്യാമറ, ഇഎസ്പി (ESP), ഹിൽ ഹോൾഡ് സവിശേഷതകളുണ്ട്. സഫാരിയിൽ 6-7 എയർബാഗുകൾ, എഡിഎഎസ്, ഭാരത് എൻസിഎപി 5-സ്റ്റാർ റേറ്റിംഗ്, കരുത്തുറ്റ ബോഡി ഘടന എന്നിവ സുരക്ഷ ഉറപ്പാക്കുന്നു.

സിയറ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ലഭിക്കുന്നത്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ (106 bhp), 1.5 ലിറ്റർ ടർബോ പെട്രോൾ (160 bhp), 1.5 ലിറ്റർ ഡീസൽ (118 bhp). മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടൊപ്പം 18-20 kmpl മൈലേജ് പ്രതീക്ഷിക്കാം. നഗര യാത്രകൾക്കും ഇന്ധനക്ഷമതയ്ക്കും സിയറയാണ് ഉചിതം.

സഫാരിക്ക് കരുത്തുറ്റ 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് (170 bhp കരുത്തും 350 Nm ടോർക്കും) ലഭിക്കുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളോടെ 14-16 kmpl മൈലേജുണ്ട്. ഹൈവേ യാത്രകൾക്കും മികച്ച പ്രകടനത്തിനും സഫാരി കൂടുതൽ അനുയോജ്യമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, December 17, 2025, 18:00 [IST]
English summary
Tata sierra vs tata safari detailed comparison explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X