TATA TIAGO സ്വന്തമാക്കാൻ മാസം 4999 രൂപ മുടക്കിയാൽ മതി! 28KM മൈലേജുളള കാർ ഇപ്പോൾ വാങ്ങിയാൽ മിടുക്കെന്നിരിക്കും
ടാറ്റ മോട്ടോഴ്സിന്റെ യാത്രാവാഹന വിഭാഗം ആകർഷകമായ വർഷാവസാന ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. വിൽപ്പന പരമാവധി കൂട്ടാ കാർ വാങ്ങൽ എളുപ്പമാക്കാനും ലക്ഷ്യമിട്ടുള്ള ഈ ഓഫറുകൾ വഴി, ഉപഭോക്താക്കൾക്ക് ₹4,999 മുതൽ ആരംഭിക്കുന്ന പ്രതിമാസ തവണകളിൽ ടാറ്റ കാറുകൾ സ്വന്തമാക്കാം. പെട്രോൾ, ഡീസൽ, ഇലക്ട്രിക് മോഡലുകൾക്ക് ഒരുപോലെ ബാധകമായ ഈ പ്രൊമോഷനുകൾ 2025 ഡിസംബർ 31 വരെയാണ് പ്രാബല്യത്തിൽ. ടാറ്റയുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ടിയാഗോയുടെ മാസ EMI കണക്കുകൾ ഏത് വിധമാണെന്നാണ് ഈ ലേഖനത്തിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ടിയാഗോയ്ക്ക് ₹4,999-ൽ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ കുറഞ്ഞ പ്രതിമാസ തവണകൾ ഒരു നിശ്ചിത വായ്പാ തുകയെ അടിസ്ഥാനമാക്കിയുള്ളതാണ്. 84 മാസം (7 വർഷം) വരെ തിരിച്ചടവ് കാലാവധി നൽകുന്ന ഈ പദ്ധതിയിൽ, വായ്പാ തുകയുടെ 25 ശതമാനം അല്ലെങ്കിൽ 30 ശതമാനം ഒരുമിച്ച് അടയ്ക്കാൻ സഹായിക്കുന്ന ബലൂൺ പേയ്‌മെന്റ് ഓപ്ഷനും ലഭ്യമാണ്.

ഇന്ത്യയിലെ മുൻനിര ആഭ്യന്തര വാഹന നിർമ്മാതാക്കളും യാത്രാ കാർ വിഭാഗത്തിൽ മൂന്നാമത്തെ വലിയ നിർമ്മാതാക്കളുമാണ് ടാറ്റ മോട്ടോഴ്സ്. മികച്ച സേവനത്തിനും ഉപഭോക്തൃ സംതൃപ്തിക്കും കമ്പനി വലിയ പ്രാധാന്യം നൽകുന്നു. വൈവിധ്യമാർന്ന ഇന്ധന ഓപ്ഷനുകൾ, ബോഡി സ്റ്റൈലുകൾ, ഉന്നത സുരക്ഷാ സവിശേഷതകൾ, നൂതന കണക്റ്റഡ് സാങ്കേതികവിദ്യ എന്നിവയോടെയാണ് ടാറ്റ കാറുകൾ വിപണിയിലെത്തുന്നത്. പുതിയ തവണ പദ്ധതികൾ ഇവയെ സാധാരണക്കാർക്ക് എളുപ്പത്തിൽ സ്വന്തമാക്കാൻ സഹായിക്കും.
മഹാരാഷ്ട്രയിലെ പൂനെയിലും ഗുജറാത്തിലെ സാനന്ദിലുമാണ് ടാറ്റ മോട്ടോഴ്സിന്റെ കാർ നിർമ്മാണശാലകൾ. 3,500-ൽ അധികം വിൽപ്പന, സർവീസ്, സ്പെയർ പാർട്സ് കേന്ദ്രങ്ങളുള്ള വിപുലമായ വിതരണ ശൃംഖല കമ്പനിക്കുണ്ട്. 195 നഗരങ്ങളിലായി 250-ൽ അധികം ഡീലർഷിപ്പുകൾ ഉൾക്കൊള്ളുന്ന ഇത് 27 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്നു. രാജ്യത്തെ വാഹന മേഖലയിലെ മൂന്നാമത്തെ വലിയ വിൽപ്പന, സേവന ശൃംഖലയാണിത്.

ടിയാഗോയുടെ വിശദാംശങ്ങളിലേക്ക് വന്നാൽ ഇന്ത്യന്‍ വിപണിയില്‍ ടാറ്റ ടിയാഗോയുടെ ഐസി എഞ്ചിന്‍ പതിപ്പിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 4.57 ലക്ഷം രൂപയാണ്. ടിയാഗോയില്‍ 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് ഏകദേശം 86 bhp പവറും 113 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് എഎംടി ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ, 28 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്ന സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനും ടിയാഗോയില്‍ ലഭ്യമാണ്. ഇന്ത്യയില്‍ എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വാങ്ങാവുന്ന ചുരുക്കം ചില സിഎന്‍ജി കാറുകളില്‍ ഒന്ന് കൂടിയാണ് ടിയാഗോ സിഎന്‍ജി എന്ന പ്രത്യേകതയുമുണ്ട്.

സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ് സഹിതം ഇബിഡി, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റുകളില്‍ ടാറ്റ ടിയാഗോ 4-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്. . നല്ല മൈലേജും റേഞ്ചും കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്യുന്ന ഐസിഇ അല്ലെങ്കില്‍ ഇലക്ട്രിക് കാര്‍ തിരയുന്ന ഉപഭോക്താക്കള്‍ക്ക് ടിയാഗോ പറ്റിയ ചോയ്സ് ആണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








