ഇന്ത്യൻ റോഡുകൾക്ക് പറ്റിയ വണ്ടി; ടിയാഗോ ഇവിയും വിൻഫാസ്റ്റും തമ്മിലൊരു താരതമ്യം
ഓട്ടോ എക്സ്പോ കഴിഞ്ഞതോടെ എല്ലാവരും വലിയ പ്രതീക്ഷയിലാണ്. കാരണം ഭാരത് മൊബിലിറ്റി എക്സ്പോയിൽ നിരവധി വാഹനങ്ങളാണ് അവതരിപ്പിച്ചിരുന്നത്. എല്ലാവരുടേയും കണ്ണുത്തളളിക്കുന്ന മോഡലുകളും കൂട്ടത്തിൽ ഉണ്ടായിരുന്നു. കോമെറ്റിലൂടെ ആളുകളുടെ മനോഭാവമെല്ലാം മാറിയെന്ന് മനസിലായതോടെ കോംപാക്‌ട് ഇലക്ട്രിക് കാറുകൾക്ക് നല്ല സാധ്യതകളാണുള്ളത്. 3,190 mm നീളവും 1,679 mm വീതിയും 1,622 mm ഉയരവും 2,075 mm വീൽബേസുമുള്ള ഒരു കോംപാക്റ്റ് ടു-ഡോർ, 4 സീറ്റർ ഇലക്ട്രിക് സ്പോർട് യൂട്ടിലിറ്റി വാഹനമാണ് VF 3. ചെറിയ വലിപ്പമായിരുന്നിട്ടും വിൻഫാസ്റ്റ് ഇതിനെ ഒരു മിനി എസ്‌യുവി എന്നുതന്നെയാണ് വിശേഷിപ്പിക്കുന്നത്. ഇപ്പോൾ രാജ്യത്തെ ഏറ്റവും വിൽപ്പനയുളള മോഡലാണ് ടിയാഗോ ഇവി. അതുമായി വിൻഫാസ്റ്റിനെ ഒന്ന് താരതമ്യം ചെയ്ത് നോക്കിയാലോ.
താങ്ങാവുന്ന വില, മാന്യമായ റേഞ്ച്, 4 ഡോര്‍ കാറിന്റെ പ്രായോഗിക എന്നിവ കാരണമാണ് ടിയാഗോ ഇവി ഇത്രകണ്ട് ജനപ്രിയമായത്. 7.99 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില. XE, XT, XZ+, XZ+ ടെക് എന്നിങ്ങനെ നാല് വേരിയന്റുകളില്‍ ഇവി വാങ്ങാം. ടീല്‍ ബ്ലൂ, ഡേടോണ ഗ്രേ, ട്രോപ്പിക്കല്‍ മിസ്റ്റ്, പ്രിസ്റ്റൈന്‍ വൈറ്റ്, മിഡ്‌നൈറ്റ് പ്ലം എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കാം.

ടിയാഗോ ഇവി രണ്ട് ബാറ്ററി പാക്കുകളില്‍ ലഭ്യമാണ്. താഴ്ന്ന വേരിയന്റുകള്‍ക്ക് 250 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു 19.2 kWh ബാറ്ററി പായ്ക്ക് ലഭിക്കും. അതേസമയം വലിയ 24 kWh ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ ക്ലെയിം റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 74 bhp പവറും 114 Nm വരെ പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള PMS ഇലക്ട്രിക് മോട്ടോറാണ് ടിയാഗോ ഇവിയുടെ കരുത്ത്.
വിൻഫാസ്റ്റിലേക്ക് നോക്കിയാൽ 43.5 bhp പവറിൽ പരമാവധി 110 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. 5.3 സെക്കൻഡിനുള്ളിൽ 0 മുതൽ 50 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും വിൻഫാസ്റ്റ് VF 3 ഇവിക്കാവും. സിറ്റി കാറായി ഡിസൈൻ ചെയ്‌തിരിക്കുന്ന ഇവിക്ക് സിംഗിൾ ചാർജിൽ 210 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. ഒരു ഫാസ്റ്റ് ചാർജർ ഉപയോഗിച്ച്, വെറും 36 മിനിറ്റിനുള്ളിൽ ബാറ്ററി 10 ശതമാനം മുതൽ 70 ശതമാനം വരെ റീചാർജ് ചെയ്യാൻ കഴിയും.
സേഫ്റ്റിയിലേക്ക് നോക്കിയാൽ ഒന്നിലധികം എയർബാഗുകൾക്കൊപ്പം ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബുഷനുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകളും വിൻഫാസ്റ്റിന്റെ VF 3 മിനി എസ്‌യുവിയിലുണ്ടാവും. 18.64 kWh ലിഥിയം-അയൺ ബാറ്ററിയുമായി വരുന്ന മോഡലിന് റിയർ ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന 32 kW ഇലക്ട്രിക് മോട്ടോറാണ് കരുത്ത് പകരുന്നത്.
ടിയാഗോ ഇവിയിൽ 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ്, ഓട്ടോ കാര്‍ പ്ലേ, 8 സ്പീക്കറുകള്‍ ഹര്‍മാന്‍ ഓഡിയോ സിസ്റ്റം, Z കണക്ട് ടെലിമാറ്റിക്‌സ് സിസ്റ്റം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഇബിഡിയുള്ള എബിഎസ്, 4 എയര്‍ബാഗുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയുള്ള ടിയാഗോ ഇവി കമ്പനിയുടെ അഭിപ്രായത്തില്‍ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് ഹാച്ച്ബാക്കാണ്.
ഇലക്ട്രിക് ഹാച്ചിന്റെ ബാറ്ററികള്‍ക്കും മോട്ടോറുകള്‍ക്കും 8 വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്ററും വാറണ്ടി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഉത്സവ സീസണില്‍ ടിയാഗോ ഇവി വാങ്ങുന്നവര്‍ക്ക് മികച്ച ഡിസ്‌കൗണ്ടും മറ്റ് ആനുകൂല്യങ്ങളും ടാറ്റ വാഗ്ദാനം ചെയ്യുന്നു. 6,499 രൂപ മുതല്‍ തുടങ്ങുന്ന ഇഎംഐകള്‍ക്കൊപ്പം 100 ശതമാനം വരെ ഓണ്‍-റോഡ് ഫിനാന്‍സിംഗ് സൗകര്യം വാഗ്ദാനം ചെയ്യുന്നു. കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് അധിക കിഴിവുകള്‍ ലഭിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








