CNG ഓട്ടോമാറ്റിക്ക് കിട്ടുന്ന അപൂർവ മോഡലുകളിലൊന്ന്! 28KM മൈലേജുള്ള 4.50 ലക്ഷത്തിന്റെ കാറിന് വില്‍പ്പന കൂടി

ഇന്ത്യയില്‍ നിലവില്‍ സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ക്കാണ് (എസ്‌യുവി) ഡിമാന്‍ഡ് കൂടുതല്‍. എന്നാല്‍ സെപ്റ്റംബര്‍ അവസാനത്തോടെ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വന്നത് ചെറു കാറുകളുടെ വില്‍പ്പനക്ക് ഉത്തേജനമേകിയിട്ടുണ്ട്. എസ്‌യുവികളുടെ കുത്തൊഴുക്കിനിടെയിലും രാജ്യത്തെ ചില ജനപ്രിയ ഹാച്ച്ബാക്കുകള്‍ വില്‍പ്പന വളര്‍ച്ച നേടി. ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ടാറ്റ ടിയാഗോയുടെ 2025 നവംബറിലെ വില്‍പ്പന റിപ്പോര്‍ട്ട് ഗാഡിവാഡി വെബ്‌സൈറ്റ് പുറത്തുവിട്ടിട്ടുണ്ട്. ടാറ്റ ടിയാഗോ ഹാച്ച്ബാക്കിന് കഴിഞ്ഞ മാസം വില്‍പ്പന കൂടിയോ അതോ കുറഞ്ഞോ എന്ന കാര്യം നമുക്ക് ഈ ലേഖനത്തില്‍ വിശദമായി പരിശോധിക്കാം.

2025 നവംബര്‍ മാസം ടാറ്റ ടിയാഗോക്ക് 5,988 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. അതേസമയം 2024 നവംബറില്‍ ടിയാഗോയുടെ വില്‍പ്പന 5,319 യൂണിറ്റുകളായിരുന്നു. അതായത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 669 യൂണിറ്റുകള്‍ ഈ വര്‍ഷം നവംബറില്‍ അധികം വില്‍ക്കാനായി. വാര്‍ഷിക വളര്‍ച്ച 13 ശതമാനമാണ്.

tata tiago side

ഇതോടെ 2025 നവംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മികച്ച 10 ഹാച്ച്ബാക്ക് കാറുകളുടെ പട്ടികയില്‍ ടിയാഗോ അഞ്ചാം സ്ഥാനം നേടി. മാരുതി സുസുക്കി സ്വിഫ്റ്റ്, മാരുതി സുസുക്കി വാഗണ്‍ ആര്‍, മാരുതി സുസുക്കി ബലേനോ, മാരുതി സുസുക്കി ആള്‍ട്ടോ K10 എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളില്‍ ഇടംപിടിച്ചത്.

ഇന്ത്യന്‍ വിപണിയില്‍ ടാറ്റ ടിയാഗോയുടെ ഐസി എഞ്ചിന്‍ പതിപ്പിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 4.57 ലക്ഷം രൂപയാണ്. ടിയാഗോയുടെ ഇലക്ട്രിക് പതിപ്പും ടാറ്റ പുറത്തിറക്കുന്നുണ്ട്. ഇന്ത്യയില്‍ നിലവില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറുകളില്‍ ഒന്നായ ടിയാഗോ ഇവി 7.99 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് വിപണനം ചെയ്യുന്നത്. ടിയാഗോയുടെയും ടിയാഗോ ഇവിയുടെയും ഒരുമിച്ചുള്ള വില്‍പ്പന കണക്കുകളാണ് മുകളില്‍ പങ്കുവെച്ചിരിക്കുന്നത്.

tata tiago wereless android auto apple carplay

ടിയാഗോയില്‍ 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് ഏകദേശം 86 bhp പവറും 113 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് എഎംടി ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ, 28 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്ന സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനും ടിയാഗോയില്‍ ലഭ്യമാണ്.

ഇന്ത്യയില്‍ എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വാങ്ങാവുന്ന ചുരുക്കം ചില സിഎന്‍ജി കാറുകളില്‍ ഒന്ന് കൂടിയാണ് ടിയാഗോ സിഎന്‍ജി. ഈ കാറില്‍ ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും പിന്തുണയ്ക്കുന്ന 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, പവര്‍ വിന്‍ഡോകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍ എന്നിവയും ഇതിന്റെ സവിശേഷതകളാണ്.

tata tiago cabin

സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ് സഹിതം ഇബിഡി, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റുകളില്‍ ടാറ്റ ടിയാഗോ 4-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്. . നല്ല മൈലേജും റേഞ്ചും കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്യുന്ന ഐസിഇ അല്ലെങ്കില്‍ ഇലക്ട്രിക് കാര്‍ തിരയുന്ന ഉപഭോക്താക്കള്‍ക്ക് ടിയാഗോ പറ്റിയ ചോയ്സ് ആണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, December 20, 2025, 18:37 [IST]
English summary
Tata tiago posted 5988 unit sales in 2025 november 13 per cent growth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X