ബൈക്കിന് പകരം 28Km മൈലേജുളള കാര്‍ എടുത്താലോ? 5 ലക്ഷം രൂപ വിലയുള്ള ഹാച്ച്ബാക്ക് വാങ്ങിയത് ഇത്രയും പേരോ!

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ടാറ്റ മോട്ടോര്‍സ് സാധാരണക്കാര്‍ക്കായി ഒന്നിലേറെ കാര്‍ മോഡലുകള്‍ പുറത്തിറക്കിയിട്ടുണ്ട്. അതില്‍ ഏറ്റവും കുറഞ്ഞ വിലയുള്ള കാറുകളില്‍ ഒന്നാണ് ടിയാഗോ. ഇത് ഹാച്ച്ബാക്ക് ബോഡിടൈപ്പില്‍ വരുന്ന കാര്‍ ആണ്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാറുകളില്‍ ഒന്നാണെങ്കില്‍ പോലും 4 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ഇതിനുണ്ട്. അതുകൊണ്ട് തന്നെ ഓരോ മാസവും ആയിരക്കണക്കിന് ഇന്ത്യന്‍ കുടുംബങ്ങള്‍ ഈ കാര്‍ വിശ്വസിച്ച് വാങ്ങുന്നു. എസ്‌യുവി ജ്വരത്തിനിടയില്‍ ടാറ്റ ടിയാഗോയുടെ വില്‍പ്പന എങ്ങിനെ ഉണ്ടെന്നറിയാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടാകും. 2025 മെയ് മാസത്തെ ടിയാഗോ ഹാച്ച്ബാക്കിന്റെ വില്‍പ്പന കണക്കുകളാണ് ഇനി പറയാന്‍ പോകുന്നത്.

2025 മെയ് മാസത്തില്‍ ടാറ്റ മോട്ടോര്‍സ് ആകെ 6,407 ടിയാഗോ കാറുകള്‍ വിറ്റു. ഇലക്ട്രിക്, ഐസി എഞ്ചിന്‍ കാറുകള്‍ ചേര്‍ത്തുള്ള കണക്കുകള്‍ ആണ് ഇത്. 12 മാസം മുമ്പ് 2024 മെയ് മാസം ടിയാഗോയുടെ വില്‍പ്പന 5,927 യൂണിറ്റായിരുന്നു. ഇതോടെ ടിയാഗോ എട്ട് ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. 2025 മെയ് മാസത്തില്‍ വില്‍പ്പനയില്‍ വളര്‍ച്ച രേഖപ്പെടുത്തിയ രണ്ട് കാറുകളില്‍ ഒന്നാണ് ടിയോഗോ.

tata tiago side

മറ്റൊന്ന് നെക്‌സോണ്‍ സബ് 4 മീറ്റര്‍ എസ്‌യുവിയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയില്‍ നെക്‌സോണ്‍ പത്താമതായിരുന്നു. പഞ്ച് ഈ പട്ടികയില്‍ ഒമ്പതാമതുണ്ടെങ്കിലും വില്‍പ്പനയില്‍ 30 ശതമാനത്തിനടുത്ത് ഇടിവ് രേഖപ്പെടുത്തിയിരുന്നു. പഞ്ചിനെ കൂടാതെ ആള്‍ട്രോസ്, സഫാരി, ടിഗോര്‍, ഹാരിയര്‍ തുടങ്ങിയ ശേഷിക്കുന്ന എല്ലാ ടാറ്റ കാറുകളുടെയും വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തി.

2024 മെയ് മാസത്തിന് ശേഷം പുറത്തിറങ്ങിയതിനാല്‍ ടാറ്റ കര്‍വിനെ താരതമ്യം ചെയ്യാന്‍ സാധിക്കില്ല. ടാറ്റ ടിയാഗോയിലേക്ക് മടങ്ങി വന്നാല്‍ കമ്പനിയിടെ ഈ എന്‍ട്രി ലെവല്‍ കാര്‍ പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഓഫര്‍ ചെയ്യുന്നു. ഇന്ത്യന്‍ വിപണിയില്‍ ടാറ്റ ടിയാഗോയുടെ പ്രാരംഭ വില വെറും 5 ലക്ഷം രൂപ മാത്രമാണ്. അതേസമയം ഉയര്‍ന്ന വേരിയന്റിന് 8.45 ലക്ഷം രൂപയാണ് വില. ഐസി എഞ്ചിന്‍ പതിപ്പിന്റെ എക്‌സ്-ഷോറൂം വിലകളാണ് ഇവ.

tata tiago front

അതേസമയം 7.99 ലക്ഷം മുതല്‍ 11.14 ലക്ഷം രൂപ വരെയാണ് ടിയാഗോ ഇവിയുടെ എക്്‌സ്-ഷോറൂം വില. ഈ വിലയ്ക്ക് പണത്തിന് മൂല്യം നല്‍കുന്ന ഉല്‍പ്പന്നമായതിനാല്‍ ടാറ്റ ടിയാഗോ നന്നായി വിറ്റഴിക്കപ്പെടുന്നു.ടാറ്റ ടിയാഗോയുടെ ഐസിഇ വേരിയന്റുകള്‍ മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വാങ്ങാന്‍ പറ്റുന്ന രണ്ട് സിഎന്‍ജി കാറുകളില്‍ ഒന്ന് കൂടിയാണ് ടിയാഗോ.

ഹാച്ച്ബാക്കിന്റെ സിഎന്‍ജി/ഓട്ടോമാറ്റിക് പതിപ്പ് കിലോഗ്രാമിന് 28.06 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ പറ്റുന്ന ഇലക്ട്രിക് കാറുകളില്‍ ഒന്നായ ടിയോഗോ ഇവിയും തരക്കേടില്ലാത്ത റേഞ്ച് പറയുന്നുണ്ട്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഇവി 315 കിലോമീറ്റര്‍ ഓടുമെന്നാണ് കമ്പനിയുടെ അവകാശവാദം. യഥാര്‍ത്ഥ ഡ്രൈവിംഗ് സാവഹചര്യങ്ങളില്‍ ഈ കണക്കുകളില്‍ വ്യത്യാസം വന്നേക്കാം.

tata tiago cabin

കാറില്‍ 5 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. പ്രീമിയം ബൈക്കിന്റെ വില മാത്രം വരുന്ന കാറിന് അവയുടെ അതേ മൈലേജും കിട്ടും. ബൈക്കില്‍ രണ്ട് പേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ പറ്റുമ്പോള്‍ ഇതില്‍ വെയിലും മഴയുമൊന്നും ഏല്‍ക്കാതെ സുഖമായി സകുടുംബം യാത്ര ചെയ്യാം. നല്ല മൈലേജും റേഞ്ചും കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്യുന്ന ഐസിഇ അല്ലെങ്കില്‍ ഇലക്ട്രിക് കാര്‍ തിരയുന്ന ഉപഭോക്താക്കള്‍ക്ക് ടിയാഗോ പറ്റിയ ചോയ്‌സ് ആണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, June 12, 2025, 18:36 [IST]
English summary
Tata tiago sales report 2025 may registered 8 per cent growth details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X