എഞ്ചിനൊക്കെ ഒന്ന് തന്നെ! പക്ഷേ ലുക്കിൽ സയാമീസ് ഇരട്ടകൾ അല്ല; ടിയാഗോ NRG-യുമായി താരതമ്യം

ടാറ്റ തങ്ങളുടെ ഉപഭോക്താക്കൾക്കായി നൽകിയ മികച്ച ഒരു മോഡൽ തന്നെയായിരുന്നു ടിയാഗോ എന്നത്. 2016 ഏപ്രില്‍ ആറിന് പുറത്തിറങ്ങിയ ടിയാഗോ ഹാച്ച്ബാക്ക് എട്ടര വര്‍ഷം കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ 6 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടി. ടിയാഗോ NRG എന്ന മോഡലിൻ്റെ പുതിയ 2025 പതിപ്പ് വിപണിയിലേക്ക് എത്തിച്ചിരിക്കുകയാണ് കമ്പനി. ടിയാഗോയും ടിയാഗോ NRG മോഡലുമായി എന്തൊക്കെ വൃത്യാസങ്ങളുണ്ട് എന്ന് പരിശോധിച്ചാലോ. ടാറ്റ ടിയാഗോ NRG കുറച്ചുകൂടി റഗ്ഗഡ് ശൈലിയിൽ സൂക്ഷ്മമായി അപ്‌ഡേറ്റുകൾ നേടിയിട്ടുണ്ട്. മുൻവശത്ത് വിപുലമായ മാറ്റ് ബ്ലാക്ക് ക്ലാഡിംഗും പുതിയ കട്ടിയുള്ള സിൽവർ സ്‌കിഡ് പ്ലേറ്റുമുള്ള റീഡിസൈൻ ചെയ്ത ബമ്പറും മനോഹരമാണ്.

വശങ്ങളിൽ നിന്ന് നോക്കുമ്പോൾ പുതിയ ടിയാഗോ NRG യുടെ ബോഡി ക്ലാഡിംഗ് കട്ടിയുള്ളതായിട്ട് കാണാം. ഇന്റഗ്രേറ്റഡ് റൂഫ് റെയിലുകളുള്ള ഇൻഫിനിറ്റി ബ്ലാക്ക് റൂഫും കാറിന് ലഭിക്കുന്നുണ്ട്. ഇത് യഥാർത്ഥത്തിൽ വിചിത്രമായി പലർക്കും തോന്നിയേക്കാവുന്ന സംഗതി കൂടിയാണേ. അങ്ങനെ മൊത്തത്തിൽ കൂടുതൽ അഡ്വഞ്ചർ റെഡി രൂപത്തിലേക്ക് ക്രോസ്ഓവർ പതിപ്പിനെ നവീകരിക്കാൻ കമ്പനിക്കായിട്ടുണ്ട്.

സ്റ്റാൻഡേർഡ് മോഡലിന്റെ അതേ 15 ഇഞ്ച് അലോയ് വീലുകളും ഏറ്റവും പുതിയ ടാറ്റ ടിയാഗോ NRG മോഡലിന് ലഭിക്കുന്നുണ്ട്. പിന്നിലേക്ക് വന്നാൽ മുൻവശത്തുള്ളതുപോലെ കട്ടിയുള്ള സിൽവർ സ്‌കിഡ് പ്ലേറ്റും കട്ടിയുള്ള കറുത്ത ക്ലാഡിംഗുകളുമുള്ള മസ്ക്കുലാർ ടെയിൽഗേറ്റാണ് ഹാച്ച്ബാക്കിന് സമ്മാനിച്ചിരിക്കുന്നത്. ഷാർക്ക് ഫിൻ ആന്റിനയും ടെയിൽ ലൈറ്റുകൾക്കിടയിൽ ബന്ധിപ്പിച്ചിരിക്കുന്ന ബ്ലാക്ക് പാനലും സ്റ്റാൻഡേർഡ് പതിപ്പിൽ നിന്നും ക്രോസ്ഓവറിനെ വേറിട്ടുനിർത്തുന്ന സംഗതിയാണ്.

ടിയാഗോ NRG ഫീച്ചറുകളുടെ കാര്യത്തിലും നവീകരണങ്ങൾ കൊണ്ടുവരുന്നുണ്ട് കേട്ടോ. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള പുതിയ ഫ്ലോട്ടിംഗ് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കീലെസ് എൻട്രി, പുഷ് സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ഓട്ടോ-ഫോൾഡിംഗ് ORVM-കൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ-ഫോൾഡിംഗ് ORVM-കൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ എന്നിവയെല്ലമാണ് പുതിയ സവിശേഷതകൾ.

Take a Poll

NRG മോഡലിന്റെ ഇന്റീരിയറിലേക്ക് കയറിയാൽ കറുപ്പ് നിറത്തിലുള്ള ചാർക്കോൾ തീമാണ് യാത്രക്കാരെ സ്വാഗതം ചെയ്യുക. സീറ്റുകൾ, ഡാഷ്‌ബോർഡ്, മറ്റ് ഇന്റീരിയർ ഘടകങ്ങൾ എന്നിവയെല്ലാം കറുപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള ടൂ സ്‌പോക്ക് സ്റ്റിയറിംഗ് വീലാണ് അകത്തളത്തിലേക്ക് പ്രീമിയംനെസ് കൊണ്ടുവരുന്ന ഘടകം. എല്ലാ ടാറ്റ കാറുകളിലും ഒരു സാധാരണ കാഴ്ച്ചയായി ഈ കിടിലൻ സ്റ്റിയറിംഗ് വീൽ മാറിയിട്ടുണ്ട്.

ടാറ്റ ടിയാഗോയ്ക്ക് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണുള്ളത്. പരമാവധി 86 bhp പവറും 113 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വാങ്ങാം. ഇതുകൂടാതെ പരമാവധി 73.5 bhp പവറും 95 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള സിഎന്‍ജി പവര്‍ട്രെയിനും കാറില്‍ നല്‍കിയിട്ടുണ്ട്.

കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കുറയുമെങ്കിലും നല്ല മൈലേജായിരിക്കും വാഹനം നൽകുക. പെട്രോളിൽ 20.09 കിലോമീറ്ററും സിഎൻജിയിൽ 26.49 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് കമ്പനി പറയുന്നത്. 7.20 ലക്ഷം മുതൽ 8.75 ലക്ഷം രൂപ വരെയാണ് കാറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് തുടങ്ങിയവയോടാണ് മോഡലിന്റെ മത്സരം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

FAQs
ടാറ്റ ടിയാഗോയുടെ പവർ ഫിഗറുകൾ എത്രയൊക്കെയാണ്?

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണുള്ളത്. പരമാവധി 86 bhp പവറും 113 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വാങ്ങാം

ടാറ്റ ടിയാഗോ സിഎൻജിയുടെ മൈലേജ് എത്ര?

സിഎൻജിയിൽ 26.49 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി പറയുന്നത്.

DriveSpark Automotive

More from DriveSpark

Article Published On: Saturday, March 15, 2025, 17:34 [IST]
English summary
Tata tiago vs tiago nrg a detailed comparison details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X