മതിൽ തകർന്നെങ്കിലെന്താ ബിൽഡ് ക്വാളിറ്റി മനസിലായല്ലോ; സംഭവത്തിൻ്റെ സത്യാവസ്ഥ എന്താണെന്ന് അറിയാമോ

ടാറ്റയുടെ പ്രിയപ്പെട്ട മോഡലുകളിൽ ഒന്നാണ് ടിഗോർ. 8.50 ലക്ഷം രൂപയാണ് മോഡലിൻ്റെ എക്സ്ഷോറൂം വിലയായി കമ്പനി ഇട്ടിരിക്കുന്നത്. ടാറ്റ ടിഗോറിന്റെ ടോപ്പ് വേരിയന്റിൽ 15 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. പക്ഷേ ഇത് പെട്രോൾ വേരിയന്റിൽ മാത്രമാണ് ലഭ്യമാവുന്നത്. അതേസമയം സിഎൻജി പതിപ്പിന് 14 ഇഞ്ച് റിം വീലുകളും ലഭിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഫ്രണ്ട് ഫോഗ് ലാമ്പുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോഫോൾഡ് ഒആർവിഎമ്മുകൾ, ഷാർക്ക് ഫിൻ ആന്റിന എന്നീ ഫീച്ചറുകളും ഇതിന് ലഭിക്കും.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു വീഡിയോ ആണ് ടാറ്റ ടിഗോർ ഒരു മതിൽ തകർക്കുന്ന വീഡിയോ. മനപൂർവമാണോ അതോ എന്തെങ്കിലും അപകടം പറ്റിയതാണോ എന്ന് ഒന്ന് പരിശോധിച്ചാലോ. സംഭവമെന്താണെന്ന് വച്ചാൽ സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത് പോലെ വാഹനം റിവേഴ്സിൽ വന്നാണ് മതിലിൽ ഇടിക്കുന്നത്. സത്യത്തിൽ ഡ്രൈവറിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബ്രേക്ക് ചവിട്ടാൻ സാധിക്കാതെ വന്നതാണ് കാരണം. മതിൽ തകർത്തുവെങ്കിലും വാഹനത്തിന് വലിയ കേടുപാടുകളൊന്നും തന്നെ സംഭവിച്ചിട്ടില്ല.

ടാറ്റ ടിഗോറിൻ്റെ 2025 മോഡലിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാൽ പ്രീമിയം ഫീൽ കൊണ്ടുവരാനായി ടാറ്റ ടിഗോറിന്റെ പുതിയ XZ പ്ലസ് ലക്‌സ് ടോപ്പ് എൻഡ് വേരിയന്റിൽ ക്രോം-ലൈൻ ചെയ്ത ഡോർ ഹാൻഡിലുകളും ഒരുക്കിയിട്ടുണ്ട്. അകത്തളത്തിലേക്ക് കയറിയാലും സംഗതി ഉഷാറാണ്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, 10.25 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മെച്ചപ്പെട്ട ഓഡിയോ അനുഭവത്തിനായി ഹാർമാനിൽ നിന്നുള്ള നാല് ട്വീറ്ററുകൾ എന്നിവയെല്ലാമാണ് ടാറ്റ കൊടുത്തിരിക്കുന്നത്.

പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, പൂർണ്ണമായും ഓട്ടോമാറ്റിക് ടെമ്പറേച്ചർ കൺട്രോൾ, ഒരു കൂൾഡ് ഗ്ലൗ ബോക്സ്, ലെതർ സ്റ്റിയറിംഗ് വീൽ, ഒരു ഫ്രണ്ട് ടൈപ്പ്-സി ചാർജിംഗ് പോർട്ട്, വാനിറ്റി മിറർ, മാഗസിൻ പോക്കറ്റുകൾ എന്നിവയാണ് 2025 ടിഗോറിന്റെ ഇന്റീരിയറിൽ ഒരുക്കിയിരിക്കുന്ന അധിക സൗകര്യങ്ങൾ. അതേസമയം 360-ഡിഗ്രി ക്യാമറ സിസ്റ്റവും ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും (TPMS) XZ പ്ലസ് ലക്‌സ് ടോപ്പ് എൻഡ് വേരിയന്റിൽ ലഭിക്കും.

ഇവയ്‌ക്കൊപ്പം കാറിലേക്ക് ഒരു ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് കൺട്രോൾ (HHC) എന്നിവയും ടാറ്റ മോട്ടോർസ് അവതരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. സബ് കോംപാക്‌ട് സെഡാനായ XZ പ്ലസ് ലക്സ് വേരിയന്റ് പെട്രോൾ, സിഎൻജി എഞ്ചിൻ ഓപ്ഷനുകളിൽ വാങ്ങാനാവും. എന്നിരുന്നാലും മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനിൽ മാത്രമേ ലഭ്യമാകൂവെന്ന് മാത്രം.

2025 ടാറ്റ ടിഗോർ XZ പ്ലസ് ലക്സിന്റെ പെട്രോൾ ഓപ്ഷന് 8.50 ലക്ഷം രൂപയും സിഎൻജി പതിപ്പിന് 9.50 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനോ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനോ ഘടിപ്പിച്ചിരിക്കുന്ന 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ടാറ്റയുടെ കോംപാക്ട് കാറിന് തുടിപ്പേകുന്നത്. പെട്രോൾ വേരിയന്റുകളിൽ ഈ എഞ്ചിൻ 85 bhp കരുത്തിൽ 113 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കും.

Take a Poll

അതേസമയം ടിഗോറിന്റെ സിഎൻജി വേരിയന്റുകൾ 72 bhp പവറിൽ 95 Nm ടോർക്ക് വരെയും നൽകും. ടിഗോര്‍ പെട്രോള്‍ ലിറ്ററിന് 19.60 കിലോമീറ്റര്‍ വരെയും സിഎന്‍ജി മോഡല്‍ ലിറ്ററിന് 28.06 കിലോമീറ്റര്‍ വരെയും മൈലേജ് നല്‍കുമെന്നാണ് ടാറ്റ മോട്ടോർസ് പറയുന്നത്. പുതിയ ടോപ്പ് എൻഡ് വേരിയന്റിന്റെ വരവോടെ ടാറ്റയുടെ കോംപാക്‌ട് സെഡാന് 6 ലക്ഷം മുതൽ 9.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, March 23, 2025, 9:00 [IST]
English summary
Tata tigor breaks the wall prove build quality truth behind this all things to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X