റേഞ്ചും ബിൽഡ് ക്വാളിറ്റിയും ഗ്യാരൻ്റി! ടാറ്റയുടെ കിടിലൻ ഇവികളുടെ ലോഞ്ച് എന്നാണന്നെറിയാമോ
ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ ടാറ്റ മോട്ടോർസ് ഒരു പടി മുന്നിൽ തന്നെയാണ്. ടാറ്റയുടെ വരാനിരിക്കുന്ന ഇലക്ട്രിക് കാറുകൾ പ്രധാനമായും രണ്ടെണ്ണമാണ്.ഹാരിയറും സിയറയും. 2023 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി അവതരിപ്പിച്ച ഹാരിയർ ഇവി ടാറ്റയുടെ ആക്‌ടി ഡോട്ട് ഇവി ആർക്കിടെക്ച്ചറിലായിരിക്കും പണികഴിപ്പിക്കുക. ഡിസൈനിൻ്റെ കാര്യത്തിൽ നിലവിലെ ഡീസൽ എഞ്ചിൻ മോഡലിന് സമാനമായിരിക്കും ഇലക്ട്രിക് എസ്‌യുവിയും. എങ്കിലും പുതിയ ഗ്രിൽ, പുതിയ അലോയ് വീലുകൾ, പുതുക്കിയ ഫ്രണ്ട് ബമ്പർ, പിൻവശത്ത് എക്‌സ്‌ഹോസ്റ്റിൻ്റെ അഭാവം എന്നിവയുടെ രൂപത്തിൽ ചില മാറ്റങ്ങൾ ഉണ്ടാവും.
മുൻവശത്ത് തിരശ്ചീന സ്ലാറ്റുകളുള്ള ബ്ലാങ്കഡ്-ഓഫ് ഗ്രിൽ, പൂർണ വീതിയിൽ ഒഴുകുന്ന എൽഇഡി ഡിആർഎല്ലുകൾ, ADAS സെൻസൃ ഉൾക്കൊള്ളുന്ന റീഡിസൈൻ ചെയ്‌ത ഫ്രണ്ട് ബമ്പർ എന്നിവയെല്ലാം ഇലക്ട്രിക് എസ്‌യുവിക്ക് അഴകേകും. ഇവി നിർദിഷ്‌ഠ ഡ്യുവൽ-ടോൺ അലോയ് വീലുകളായിരിക്കും വശക്കാഴ്ച്ചയിലെ മാറ്റം. പിൻഭാഗവും നിലവിലെ ഹാരിയറിന് സമാനമായിരിക്കും. വരാനിരിക്കുന്ന ഹാരിയർ ഇവിക്കൊപ്പം സീവീഡ് ഗ്രീൻ ഉൾപ്പെടെയുള്ള പുതിയ കളർ ഓപ്ഷനുകളും ഇടംപിടിച്ചേക്കും.

ഇനി ഇന്റീരിയറിലേക്ക് കയറിയാൽ ഹാരിയർ ഇലക്ട്രിക്കിലെ ഡാഷ്‌ബോർഡ്, സ്റ്റിയറിംഗ് വീൽ, എസി വെൻ്റുകൾ, ഡോർ ട്രിമ്മുകൾ, സെൻ്റർ കൺസോൾ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയും പുതിയ ഡീസൽ ഹാരിയറിന് സമാനമായിരിക്കും. ഒന്നിലധികം സൗണ്ട് മോഡുകളുള്ള ജെബിഎൽ 10-സ്പീക്കർ സിസ്റ്റം, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് പാനൽ, ടച്ച് അധിഷ്‌ഠിത HVAC പാനൽ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ് പോലുള്ള ഫീച്ചറുകളാൽ ഇവി സമ്പന്നമായിരിക്കും.
ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ഇലക്ട്രിക്കലായി അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ ഒആർവിഎമ്മുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, വയർലെസ് ചാർജർ, ആംബിയൻ്റ് ലൈറ്റിംഗ്, റിയർ എസി വെൻ്റുകൾ, ആറ് എയർബാഗുകൾ തുടങ്ങിയ സവിശേഷതകളും ടാറ്റ ഹാരിയർ ഇവിയിലുണ്ടാവും. സേഫ്റ്റിയുടെ കാര്യത്തിൽ കക്ഷി 5-സ്റ്റാർ നേടുമെന്ന് ഉറപ്പാണ്.

AWD, 4WD എന്നിങ്ങനെ രണ്ട് വേരിയന്റുകളും ഹാരിയർ ഇലക്ട്രിക്കിനുണ്ടാവും. പല ആധുനിക വൈദ്യുത വാഹനങ്ങളെയും പോലെ, വേഗത്തിലുള്ള ആക്‌സിലറേഷനും മികച്ച ഹാൻഡിലിംഗിനും വേണ്ടിയാണ് ഓൾ-വീൽ ഡ്രൈവ് സംവിധാനം പുതിയ ഇലക്ട്രിക് എസ്‌യുവിക്ക് സമ്മാനിക്കുക. എന്തായാലും സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ച് നൽകാൻ ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവി സജ്ജമായിരിക്കും.
അടുത്ത മോഡൽ എന്ന് പറയുന്നത് 1990 -കളിൽ വിറ്റഴിക്കപ്പെട്ട സിയറ എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചിരിക്കുന്ന പുതിയ സിയറ ഇവി മോഡൽ ആണ്, അതേസമയം നിലവിലെ തങ്ങളുടെ മോഡൽ നിരയിലെ മറ്റ് എസ്‌യുവികളുമായി പൊരുത്തപ്പെടുന്നതിനായി ടാറ്റ അതിന്റെ പുതിയ ഡിസൈൻ ശൈലി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ഒറ്റനോട്ടത്തിൽ തന്നെ പറയാം.

ടാറ്റ ഹാരിയർ, ടാറ്റ സഫാരി തുടങ്ങിയ ന്യൂ ജെൻ ടാറ്റ കാറുകളിൽ അടുത്തിടെ നാം കണ്ട പുതിയ ഡിസൈൻ ശൈലി ടാറ്റ സിയറയും ICE പതിപ്പിൽ ഉൾക്കൊള്ളുന്നു, എന്നിരുന്നാലും OG സിയറയ്‌ക്കൊപ്പം വാഗ്ദാനം ചെയ്യുന്ന സമാനമായ സിലൗട്ടിനൊപ്പം വാഹനം ഇപ്പോഴും, ആ പഴയ ചാരുത നിലനിർത്തുന്നു എന്ന് പറയാം. ഫ്രണ്ട് ഫാസിയയിൽ, ഹെഡ്‌ലൈറ്റുകൾ ബമ്പറിൽ സംയോജിപ്പിച്ചിരിക്കുന്നതിനൊപ്പം കണക്റ്റഡ് എൽഇഡി ഡിആർഎല്ലുകളും ലഭിക്കുന്നു.
വശങ്ങളിൽ നിന്ന് നോക്കിയാൽ, ആദ്യം ശ്രദ്ധയിൽ പെടുന്നത് യഥാർത്ഥ സിയറയിൽ കാണുന്നതിന് സമാനമായ വലിയ ആൽപൈൻ വിൻഡോകളാണ്. കൂടാതെ ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകളാണ് ഇതിൽ വരുന്നത്. പിൻഭാഗത്ത്, കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകളുമായി സിയറ മോഡേൺ ട്രെൻഡ് പിന്തുടരുന്നു. ഡാഷ്‌ബോർഡിൽ ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണമാണ് പുതിയ സിയറ വരുന്നത്.

അതിനു മധ്യഭാഗത്ത് ഇല്യുമിനേറ്റഡ് 'ടാറ്റ' ലോഗോയുള്ള 4 -സ്‌പോക്ക് സ്റ്റിയറിംഗ് വീലുമാണ് ഈ കൺസെപ്റ്റ് മോഡലിന്റെ വരവ്. എന്നിരുന്നാലും, സിയറയിലെ നാലും അഞ്ചും സീറ്റ് കോൺഫിഗറേഷനുകളുടെ സജ്ജീകരണമായിരിക്കും ഇതിലെ പ്രധാന വ്യത്യാസം. ടാറ്റ സിയറയിൽ മുകളിൽ സൂചിപ്പിച്ചതു പോലെ മൂന്ന് 12.3 ഇഞ്ച് സ്‌ക്രീനുകൾ, പ്രീമിയം സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ വാഗ്ദാനം ചെയ്യും.
വാഹനത്തിന്റെ സേഫ്റ്റി ഫീച്ചറുകളിൽ സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, 360 -ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) എന്നിവ ഉൾപ്പെടാം. ആദ്യം ഇലക്ട്രിക് പതിപ്പിലാവും സിയറ എത്തുന്നത്, അതിനു ശേഷം ഒരു ICE പതിപ്പും ഇതിനുണ്ടാവും. ICE മോഡൽ ടർബോ -പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെ വാഗ്ദാനം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
1.5 ലിറ്റർ 4 -സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ 170 PS മാക്സ് പവറും 280 Nm ടോർക്കും പുറപ്പെടുവിക്കാം, ഇതിന് 6 -സ്പീഡ് മാനുവൽ, 7 -സ്പീഡ് DCT ഓപ്ഷനുകൾ ട്രാൻസ്മിഷൻ ചോയിസുകളിൽ ഉൾപ്പെടാം. അടുത്തതായി 2.0 ലിറ്റർ 4 -സിലിണ്ടർ ഡീസൽ യൂണിറ്റ് 170 PS മാക്സ് പവറും, 350 Nm പീക്ക് ടോർക്കും ഉത്പാദിപ്പിച്ചേക്കാം. വാഹനത്തിന്റെ ട്രാൻസ്മിഷൻ ചോയിസുകളിൽ 6 -സ്പീഡ് മാനുവൽ, 6 -സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനുകൾ ലഭിക്കാം.
2025 മെയ് 22 ന് വില്‍പ്പനയ്ക്കെത്താന്‍ പോകുന്ന ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ബുക്കിംഗ് ടാറ്റ ഔദ്യോഗികമായി ആരംഭിച്ചിട്ടില്ലെങ്കിലും ചില ഡീലര്‍ഷിപ്പുകള്‍ ഓഫ്ലൈനായി റിസര്‍വ് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സ്മാര്‍ട്ട്, പ്യുവര്‍, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് എസ്, അക്കംപ്ലഷ്ഡ് പ്ലസ് എസ് എന്നീ അഞ്ച് വേരിയന്റുകളില്‍ ഇത് ലഭ്യമാകും.
ഡ്യൂണ്‍ ഗ്ലോ, എംബര്‍ ഗ്ലോ, പ്യുര്‍ ഗ്രേ, റോയല്‍ ബ്ലൂ, പ്രിസ്‌റ്റൈന്‍ വൈറ്റ് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് ആള്‍ട്രോസ് വില്‍പ്പനക്കെത്തിക്കുക. ഫെയ്‌സ്‌ലിഫ്റ്റിന്റെ ഭാഗമായി 2025 ടാറ്റ ആള്‍ട്രോസിന്റെ ഡിസൈനിംഗില്‍ സ്വാഭാവികമായും ചില പരിണാമങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പുതിയ ഡ്യുവല്‍-പോഡ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഐബ്രോ ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്‍, ഫ്യൂച്ചറിസ്റ്റിക് പിക്സല്‍-ടൈപ്പ് എല്‍ഇഡി ഫോഗ് ലാമ്പുകള്‍ എന്നിവയ്‌ക്കൊപ്പം മുന്നിലും പിന്നിലും ബ്ലാക്ക് ട്രീറ്റ്‌മെന്റുകളും നല്‍കി അല്‍പ്പം കൂടി സ്‌പോര്‍ട്ടിയറാക്കി മാറ്റിയിട്ടുണ്ട്.
ലോവര്‍ വകഭേദങ്ങളില്‍ സ്റ്റീല്‍ വീലുകളാണ് ഒരുക്കിയിരിക്കുന്നതെങ്കിലും ക്രിയേറ്റീവ് വേരിയന്റുകള്‍ മുതല്‍ 16 ഇഞ്ച് അലോയ് വീലുകള്‍ ടാറ്റ സമ്മാനിച്ചിട്ടുണ്ട്. ക്രിയേറ്റീവ് ട്രിം ലെവലില്‍ 16 ഇഞ്ച് ഹൈപ്പര്‍ സ്‌റ്റൈല്‍ ഡ്യുവല്‍ ടോണ്‍ വീലുകളും ടോപ്പില്‍ ഡ്രാഗ് കട്ട് R16 അലോയ് വീലുകള്‍ ഉണ്ടാകും. ഫ്രണ്ടില്‍ ഇല്യുമിനേറ്റഡ് ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍ കൊണ്ടുവന്നതാണ് പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന്. റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍ സി പില്ലറുകളില്‍ തുടരുന്നു. അകത്തളത്തില്‍ സമൂലമായ മാറ്റങ്ങള്‍ ദൃശ്യമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








