ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 200 Km ഓടും! ഗള്‍ഫ് നിര്‍ത്തി വരുന്നവര്‍ക്ക് പറ്റിയ ഇ-ഓട്ടോ പുറത്തിറങ്ങി
കേരളത്തിലടക്കം നമ്മുടെ രാജ്യത്ത് ഒരുപാട് പേരുടെ വരുമാന മാര്‍ഗമാണ് ഓട്ടോറിക്ഷകള്‍. പ്രവാസം മതിയാക്കി എത്തുന്നവര്‍ അടക്കം അദ്യം പരിഗണിക്കുന്ന ജോലികളില്‍ ഒന്ന് ഓട്ടോ ഓടിക്കാന്‍ പോകുന്നതാണ്. സ്വന്തമായി ഒരു വാഹനവുമാകും ഒപ്പം വരുമാനവും ലഭിക്കുമെന്നതിനാല്‍ ഓട്ടോ ഒത്തിരി പേരെ ആകര്‍ഷിക്കുന്നു. ഡീസലിലും സിഎന്‍ജിയിലും ഓടുന്ന ഓട്ടോകള്‍ക്ക് പുറമെ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷകളും ഇപ്പോള്‍ പ്രാചാരത്തിലായി കഴിഞ്ഞു. ഇപ്പോള്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെറ മോട്ടോര്‍സ് പുത്തന്‍ ഇലക്ട്രിക് 3-വീലര്‍ കൊണ്ടുവന്ന് തങ്ങളുടെ പോര്‍ട്‌ഫോളിയോ വിപുലീകരിച്ചിരിക്കുകയാണ്. ടെറ മോട്ടോര്‍സില്‍ നിന്നുള്ള പുതിയ മോഡല്‍ ഏതാണെന്നും അതിന്റെ സവിശേഷതകളും ചുവടെ വിശദമായി വായിക്കാം.
മുന്‍നിര ബ്രാന്‍ഡുകള്‍ക്ക് പുറമെ മറ്റ് നിരവധി കമ്പനികളും ഇഓട്ടോകള്‍ പുറത്തിറക്കുന്നു. ധാരാളം ഭാരം കുറഞ്ഞ ഇലക്ട്രിക് 3-വീലറുകള്‍ വില്‍ക്കുന്ന കമ്പനിയാണ് ടെറ മോട്ടോര്‍സ്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടെറ മോട്ടോര്‍സ് ഇതുവരെ ഒരു ലക്ഷത്തിലധികം യൂണിറ്റ് എല്‍3 ഇലക്ട്രിക് ത്രീ-വീലര്‍ ഓട്ടോ റിക്ഷകള്‍ വിറ്റഴിച്ചിട്ടുണ്ട്. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ടെറയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ട്.

ടെറ മോട്ടോര്‍സ് പുതുതായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഇലക്ട്രിക് 3-വീലറിന്റെ പേര് ക്യേറോ+ എന്നാണ്. തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു പരിപാടിയിലാണ് ഈ ഇലക്ട്രിക് 3-വീലര്‍ അവതരിപ്പിച്ചത്. Y4A, റിസിന്‍, പേസ് എന്നിവയുള്‍പ്പെടെ ഒന്നിലധികം ഇലക്ട്രിക് 3-വീലറുകള്‍ ടെറ മോട്ടോര്‍സ് ഇതിനകം വിപണിയില്‍ എത്തിക്കുന്നുണ്ട്. ടെറ വികസിപ്പിച്ചെടുത്ത ഈ പുതിയ ഇലക്ട്രിക് ഓട്ടോ റിക്ഷയുടെ റേഞ്ച് ഫുള്‍ ചാര്‍ജില്‍ 200 കിലോമീറ്ററാണ്.
അതായത് ഈ ഇ-റിക്ഷയില്‍ സ്ഥാപിച്ചിരിക്കുന്ന ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ പരമാവധി 200 കിലോമീറ്റര്‍ ദൂരം ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഈ ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്ക് വെറും 5.6 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 28 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും. മണിക്കൂറില്‍ 55 കിലോമീറ്ററാണ് പരമാവധി വേഗത.

മതിയായ സീറ്റുകളും വലിയ ലഗേജ് ഏരിയയും ഉള്ള ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്ക് ഫുള്‍ ലോഡുമായി 22 ഡിഗ്രി കയറ്റം പോലും കയറാന്‍ കഴിയും.പുതിയ ക്യോറോ+ ഇലക്ട്രിക് 3-വീലര്‍ അവതരിപ്പിച്ചതിന് പുറമെ ടെറ മോട്ടോര്‍സ് അവരുടെ ഭാവി പദ്ധതികളും പ്രഖ്യാപിച്ചു. ഒരു ഇവി സ്റ്റാര്‍ട്ട്-അപ്പ് കമ്പനിയായതിനാല്‍ തന്നെ ടെറ മോട്ടോര്‍സിന്റെ വില്‍പ്പന ശൃംഖല പതുക്കെ വികസിച്ച് വരുന്നതേയുള്ളൂ.
വരും മാസങ്ങളില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ ശ്രമങ്ങള്‍. 2025 അവസാനത്തോടെ ഇന്ത്യയില്‍ 100 പുതിയ ഡീലര്‍ഷിപ്പ് ഷോറൂമുകള്‍ സ്ഥാപിക്കാന്‍ ടെറ മോട്ടോര്‍സ് പദ്ധതിയിടുന്നു. ഈ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തോടെ പ്രതിമാസ ഉത്പാദന ശേഷി 5,000 വാഹനങ്ങളായി ഉയര്‍ത്താനും ലക്ഷ്യമിടുന്നു.
ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായി ടെറ മോട്ടോര്‍സ് അവരുടെ ടെറ ഫിനാന്‍സ് കമ്പനി വഴി സീറോ ഡൗണ്‍ പേയ്മെന്റില്‍ വാഹനം വായ്പയില്‍ ലഭ്യമാക്കാനുള്ള പദ്ധതികളും വാഗ്ദാനം ചെയ്യും. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഡീലര്‍ഷിപ്പ് ഷോറൂമുകളിലും പുതിയ ക്യോറോ+ ഇലക്ട്രിക് ഓട്ടോ റിക്ഷയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








