ട്രംപ് ശാപത്തിൽ വെന്തുരുകി ടെസ്‌ല! പുതിയ മോഡൽ ഇറക്കിയിട്ടും വിൽപ്പന പടവലങ്ങ പോലെ കീഴോട്ട്

ലോകത്തിലെ തന്നെ വലിയ ഇലക്ട്രിക് വാഹന ഭീമനയ ടെസ്‌ലയുടെ ഉടമയായ ഇലോൺ മസ്കും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായിട്ടുളള പിണക്കം സോഷ്യൽ മീഡിയയിലും വാർത്താ മാധ്യമങ്ങളിലും വലിയ ചർച്ചയാണ്. ട്രംപിനെതിരെ വെല്ലുവിളിച്ച് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് വരെ മസ്ത് പറഞ്ഞിരുന്നു. മര്യാദയ്ക്ക് അല്ലെങ്കിൽ തൂക്കിയെടുത്ത് പുറത്ത് കളയുമെന്ന് ട്രംപും പറഞ്ഞിരുന്നു. എന്തായാലും ട്രംപിനോട് വെല്ലുവിളിച്ചത് കൊണ്ടാണോ എന്ന് അറിയില്ല കമ്പനിയുടെ 2025 രണ്ടാം പാദത്തിലെ വിൽപ്പയിൽ കുറവ് വന്നിരിക്കുകയാണ്. പുത്തൻ മോഡലുകൾ അവതരിപ്പിച്ചുവെങ്കിലും വിൽപ്പനയിൽ ശോഭിക്കാൻ കഴിഞ്ഞിട്ടില്ല.

ചെറിയ വളർച്ച കാണിക്കുന്നുണ്ടെങ്കിലും വലിയ രീതിയിലുളള മത്സരം നേരിടേണ്ടി വരുന്നുണ്ട്. വിൽപ്പനയിൽ ടെസ്‌ലയുടെ രണ്ടാം പാദത്തിൽ അതിന്റെ മാസ്-മാർക്കറ്റ് മോഡലുകളായ മോഡൽ 3 സെഡാനും മോഡൽ Y എസ്‌യുവിയും ആണ് കൂടുതലും കനിഞ്ഞത്. രണ്ട് മോഡലുകളും 373,728 ഡെലിവറികൾ അല്ലെങ്കിൽ ആഗോള മൊത്തം വിൽപ്പനയുടെ 97.3 ശതമാനം ഉണ്ട്.

tesla sales downfall second quarter of 2025

ടെസ്‌ലയുടെ ഏറ്റവും താങ്ങാനാവുന്ന വാഹനമാണ് ടെസ്‌ല മോഡൽ Y. ഇത് ഒരു റിയർ-വീൽ-ഡ്രൈവ് വാഹനമായും ഡ്യുവൽ മോട്ടോർ ഓൾ-വീൽ-ഡ്രൈവ് വാഹനമായും വാഗ്ദാനം ചെയ്യുന്നു. 60 kWh ബാറ്ററി പാക്കിലാണ് ഇത് വരുന്നത്. ഏകദേശം 415 കിലോമീറ്റർ റേഞ്ച് ഈ കാർ വാഗ്ദാനം ചെയ്യുന്നു. ഇത് മൊത്തം 283 പിഎസ് കരുത്തും 420 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുന്നത് വെറും 6.1 സെക്കൻ്റിലാണ്.

ടെസ്‌ലയുടെ ഇന്ത്യയിലേക്കുളള വരവ് എല്ലാവരും കാത്തിരുന്നതാണ്. ഈ വർഷം അവസാനം തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഡൽ y നിരത്തുകളിൽ ടെസ്റ്റ് റൺ നടത്തുന്നതിൻ്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ കൂടിയാണ് മോഡല്‍ Y. ഈ കാറിന്റെ വില ഇന്ത്യന്‍ രൂപയില്‍ 27 ലക്ഷം രൂപയോളം വരും. ഇന്ത്യയില്‍ ഒരു പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള കരാറില്‍ കമ്പനി ഇതുവരെ ഒപ്പുവച്ചിട്ടില്ലെങ്കില്‍ നിലവിലുള്ള കാറുകള്‍ക്ക് 70 ശതമാനം നികുതി ചുമത്തും.

tesla sales downfall second quarter of 2025

അങ്ങനെയെങ്കില്‍ 21 ലക്ഷം രൂപ നികുതിയായി നല്‍കേണ്ടി വരും. 40,000 ഡോളറില്‍ താഴെ വിലയുള്ള പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത കാറുകള്‍ക്ക് ഇന്ത്യയുടെ 70% താരിഫും സര്‍ചാര്‍ജും അനുസരിച്ചാണ് ഈ തീരുവ. നികുതികള്‍ക്കും ഇന്‍ഷുറന്‍സിനും മുമ്പ് ഈ മോഡല്‍ 56,000 ഡോളറില്‍ (ഏകദേശം 48,48 ലക്ഷം രൂപ) കൂടുതല്‍ വിലയ്ക്ക് വില്‍ക്കുമെന്ന് പറയപ്പെടുന്നു.

എന്നിരുന്നാലും, അതിന്റെ മാര്‍ജിനുകളും പൊസിഷനിംഗ് തന്ത്രവും അടിസ്ഥാനമാക്കിയായിരിക്കും ടെസ്ല അന്തിമ വില തീരുമാനിക്കുക. ഇന്ത്യന്‍ വിപണി കണക്കിലെടുക്കുമ്പോള്‍ ഉയര്‍ന്ന വിലയിടുന്നത് ടെസ്ലയുടെ പദ്ധതികള്‍ക്ക് ഒരു പ്രധാന തടസമായിരിക്കും. ഇന്ത്യയിലെ പുതിയ പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ 5 ശതമാനത്തില്‍ താഴെയാണ് ഇവികള്‍. പ്രീമിയം കാറുകളാണെങ്കില്‍ വിപണിയുടെ 2 ശതമാനത്തില്‍ താഴെയാണ്.

tesla sales downfall second quarter of 2025

ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ചില മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ഒരു കമ്പനിക്ക് കുറഞ്ഞ വിലയ്ക്ക് നിശ്ചിത എണ്ണം വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുന്ന പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടെസ്ല തങ്ങളുടെ കാര്‍ ഇന്ത്യയിലെത്തിക്കാന്‍ പോകുന്നത്. ഡല്‍ഹിയിലും മുംബൈയിലുമാണ് കമ്പനി ഷോറൂമുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, July 9, 2025, 11:20 [IST]
English summary
Tesla announced sales downfall for the second quarter of 2025 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X