ഇലോൺ മസ്കിൻ്റെ പണി ഏൽക്കുന്നുണ്ടേ; ടെസ്‌ല സൈബർട്രക്കിന് ഫൈവ് സ്റ്റാറിൻ്റെ കരുത്ത്

ലോകം മുഴുവൻ കാത്തിരുന്ന ഒരു മോഡലായിരുന്നു ടെസ്‌ലയുടെ സൈബർ ട്രക്ക്. 2023ലെ ടെസ്‌ലയുടെ ഇന്‍വെസ്റ്റര്‍ ഡേയിലാണ് ആദ്യമായി ബൈ ഡയറക്ഷണല്‍ ചാര്‍ജിങ് സാങ്കേതികവിദ്യ കമ്പനി അവതരിപ്പിച്ചത്. വേണ്ടി വന്നാൽ ഒരു ടെസ്‌ല കാർ ചാർജ് ചെയ്യാനുളള ശേഷി ഈ ട്രക്കിനുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. വെറും 2.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ തങ്ങളുടെ ഇലക്ട്രിക് പിക്ക്-അപ്പിന് കഴിയുമെന്നും ഒറ്റ ചാർജിൽ 800 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് ടെസ്‌ല അവകാശപ്പെടുന്നത്. ഇപ്പോഴിതാ ഫൈവ് സ്റ്റാർ റേറ്റിങ്ങ് ലഭിച്ചിരിക്കുകയാണ് സൈബർ ട്രക്കിന്.

നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ നടത്തുന്ന ക്രാഷ് ടെസ്റ്റുകളിലാണ് സൈബർ ട്രക്കിന് റേറ്റിങ്ങ് ലഭിച്ചത്. ഡ്രൈവറിൻ്റെ സുരക്ഷയ്ക്ക് ഫൈവ് സ്റ്റാറും യാത്രക്കാരുടെ സുരക്ഷയ്ക്ക് ഫോർ സ്റ്റാറും നേടാൻ സൈബർട്രക്കിന് സാധിച്ചു. വലിയ രീതിയിലുളള ആഘാതങ്ങളെ പോലും തടയാൻ സാധിക്കുന്നുണ്ട് എന്നാണ് ക്രാഷ് ടെസ്റ്റിലൂടെ മനസിലായത്.

അമേരിക്കയിലെ മോട്ടോർ വാഹന, റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന ഗവൺമെന്റ് ഏജൻസിയാണ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ എന്ന് പറയുന്നത്. ഇന്ത്യൻ വാഹനങ്ങൾക്ക് വേണ്ടി രാജ്യത്തെ ഭാരത് NCAP പോലെ തന്നെയാണിത്, ഈ ഏജൻസി വഴി ടെസ്‌ലയുടെ മോഡൽ X, മോഡൽ Y എന്നിവ മുമ്പ് പരീക്ഷിച്ചതിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങ് സ്വന്തമാക്കാൻ സാധിച്ചു.

സൈബർ ട്രക്കിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് വന്നാൽ ടെസ്‌ല സൈബർട്രക്കിന്റെ ക്യാബിനിൽ 17 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സംവിധാനവും അത് പോലെ തന്നെ പുതിയ യൂസർ ഇന്റർഫേസും ഒപ്പം ആറ് പേർക്ക് ഇരിക്കാൻ സാധിക്കുന്ന സ്ഥലവുമുണ്ട്. വെറും 2.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ തങ്ങളുടെ ഇലക്ട്രിക് പിക്ക്-അപ്പിന് കഴിയുമെന്നും ഒറ്റ ചാർജിൽ 800 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് ടെസ്‌ല അവകാശപ്പെടുന്നത്.

മാത്രമല്ല മോഡലിന് അഡാപ്റ്റീവ് എയർ സസ്‌പെൻഷനും ലഭിക്കുന്നത് കൊണ്ട് കൂടുതൽ സുഖപ്രദമായ റൈഡ് വാഗ്ദാനം ചെയ്യും, അത് പോലെ തന്നെ വാഹനം നമ്മുടെ ഇഷ്ടത്തിന് നാല് ഇഞ്ച് താഴ്ത്തുകയോ ഉയർത്തുകയോ ചെയ്യാം. ടെസ്‌ല പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് മൂന്ന് വേരിയന്റുകളിലാണ് സൈബർട്രക്ക് ഇലക്ട്രിക് എസ്‌യുവി വരുന്നത്. സിംഗിൾ മോട്ടോർ, ഡ്യൂവൽ മോട്ടോർ (AWD), ബർബീസ്റ്റ് എന്നീ വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്.

ഇതിൽ സൈബർ ബീസ്റ്റ് എന്ന വേരിയന്റാണ് ഏറ്റവും വില കൂടിയതും കൂടുതൽ സവിശേഷതകൾ ഉള്ളതുമായ മോഡൽ. സിംഗിൾ മോട്ടോർ വേരിയന്റ് കുറഞ്ഞ വിലയിൽ ലഭിക്കും. ടെസ്‌ല സൈബർട്രക്ക് സിംഗിൾ-മോട്ടോറാണ് ഈ വാഹനത്തിന്റെ ബേസ് വേരിയന്റ്. ഈ മോഡലിന് വെറും 6.5 സെക്കൻഡിനുള്ളിൽ നിർത്തിയിട്ടിരിക്കുന്ന അവസ്ഥയിൽ നിന്നും മണിക്കൂറിൽ 96.5 കിലോമീറ്റർ അഥവാ 60 മൈൽ വരെ വേഗത കൈവരിക്കാൻ സാധിക്കും.

ഈ മോഡലിന്റെ ഏകദേശ റേഞ്ച് 402 കിലോമീറ്ററാണ്. ടെസ്‌ല സൈബർട്രക്ക് സിംഗിൾ മോട്ടോർ വേരിയന്റിന്റെ വില 60,990 ഡോളർ മുതൽ ആരംഭിക്കുന്നു ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 50.83 ലക്ഷം രൂപ മുതലാണ്. ടെസ്‌ല സൈബർട്രക്ക് സിംഗിൾ-മോട്ടോർ വേരിയന്റിൽ നിന്ന് വ്യത്യസ്തമാണ് ഡ്യൂവൽ മോട്ടോർ വേരിയന്റ്. ഈ വേരിയന്റും ഇപ്പോൾ ഡെലിവറിക്ക് തയ്യാറായിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, February 21, 2025, 13:02 [IST]
English summary
Tesla cybertruck achieves five star rating in nhtsa crash tests details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X