ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ വണ്ടി ഗതാഗത മന്ത്രിക്ക് തന്നെ; ഡെലിവറി ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ലോകത്തിലെ ഏറ്റവും വലിയ ഇവി ഭീമനായ ടെസ്‌ല ഇന്ത്യയിൽ തങ്ങളുടെ ഷോറൂം ആരംഭിച്ചിട്ട് ഇപ്പോൾ ഒരു മാസം കഴിയുമ്പോൾ തങ്ങളുടെ ആദ്യം ഡെലിവറി നടത്തിയിരിക്കുകയാണ്. ജൂലൈ 15 ന് ഉദ്ഘാടനം ചെയ്യപ്പെട്ട മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ 'ടെസ്‌ല എക്സ്പീരിയൻസ് സെന്ററിൽ' നിന്ന് രാജ്യത്തെ ആദ്യ മോഡൽ വൈ വേരിയൻ്റ് ഡെലിവറി നടത്തിയിരിക്കുകയാണ്. എല്ലാവരേയും പോലെ ഞങ്ങളും വളരെ ആകാംക്ഷയോടെ കാത്തിരുന്നതാണ് ആരായിരിക്കും ആദ്യ വാഹനം സ്വന്തമാക്കുന്നത് എന്നറിയാൻ. അങ്ങനെ എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ആദ്യ വാഹനം സ്വന്തമാക്കിയ ഭാഗ്യവാൻ ആരാണെന്ന് അറിയണ്ടേ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായിക് ആണ് രാജ്യത്തെ ആദ്യ ടെസ്‌ല മോഡൽ വൈ വാഹനത്തിൻ്റെ ഉടമ. ഇന്ത്യയിലെ ആദ്യത്തെ ടെസ്‌ല ലഭിച്ചതിൽ ഞാൻ വളരെ സന്തോഷവാനാണെന്നും അഭിമാനമുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതിനൊപ്പം തന്നെ തനിക്ക് ഈ കാർ വാങ്ങുന്നതിൽ ഒരു കിഴിവില്ലെന്നും വാഹനത്തിൻ്റെ മുഴുവൻ തുകയും നൽകിയാണ് ഞാൻ ഇത് വാങ്ങിയത് എന്ന് ഡെലിവറി ചടങ്ങിൽ അദ്ദേഹം പറഞ്ഞു. തൻ്റെ കൊച്ചുമകനെ സ്കൂളിൽ വിടാൻ ഇവി ഉപയോഗിക്കാനാണ് തൻ്റെ പദ്ധതി എന്നും അദ്ദേഹം കൂട്ടിചേർത്തു.

ടെസ്‌ല നിലവിൽ ഇന്ത്യയിലുടനീളം രണ്ട് ഷോറൂമുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ആദ്യത്തേത് മഹാരാഷ്ട്രയിലെ മുംബൈയിലും (ജൂലൈ 2025) രണ്ടാമത്തേത് ഡൽഹിയിലും (ഓഗസ്റ്റ്) ഉദ്ഘാടനം ചെയ്തു. ഇറക്കുമതി തീരുവകളും മറ്റ് താരിഫുകളും ഉൾപ്പെടെ വിദേശത്ത് നിർമിച്ച ടെസ്‌ല മോഡൽ Y രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനാലാണ് ബേസ് മോഡലിന് വരെ 59.89 ലക്ഷം രൂപയോളം എക്സ്ഷോറൂം വില വരുന്നത്.
മോഡൽ Y ഇലക്ട്രിക്കിനൊപ്പം ഫുള്ളി ഓട്ടോണമസ് ഡ്രൈവിംഗ് ശേഷിയൊന്നും ഇന്ത്യയിൽ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ്. പക്ഷേ ഈയൊരു സൌകര്യം വേണ്ടവർക്ക് 6 ലക്ഷം രൂപ അധികമായി മുടക്കിയാൽ ഓട്ടോണമസ് ഡ്രൈവിംഗ് സ്വന്തമാക്കാനാവും. വളരെ മിനിമലിസ്റ്റിക്കായ ഡിസൈനിലാണ് കാറിനെ പണികഴിപ്പിച്ചിരിക്കുന്നത്.

ലുക്ക് പുതുമയുള്ളതാണെന്നത് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാവും. എസ്‌യുവികളുടെ ടോളർ സ്റ്റാൻസിനൊപ്പം ഒപ്പം പനോരമിക് ഗ്ലാസ് റൂഫ്, സ്‌പോർട്ടിയും കൂപ്പെ പോലുള്ള രൂപഘടനയും കൂടിയാവുമ്പോൾ ഇലക്ട്രിക് എസ്‌യുവിക്ക് വല്ലാത്തൊരു അഴക് കൈവരിക്കാനായിട്ടുണ്ട്. ഫ്ലഷ് ഡോർ ഹാൻഡിലുകൾ, സ്ലിം ഹെഡ്‌ലാമ്പുകൾ, വേഗതയേക്കാൾ പ്രായോഗികതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എയറോഡൈനാമിക് ആകൃതി എന്നിവയാണ് ഇവിയുടെ പ്രധാന ആകർഷണങ്ങൾ.
മോഡൽ Y ഇവിയുടെ റിയർ-വീൽ-ഡ്രൈവ് പതിപ്പ് 60 kWh, 75 kWh ബാറ്ററി പായ്ക്കുകൾക്കുള്ള ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏകദേശം 295 bhp കരുത്തോളം ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് RWD വേരിയന്റിന് കരുത്ത് പകരുന്നത്. 60 kWh ബാറ്ററിയുള്ള മോജൽ സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് ടെസ്‌ല പറയുന്നത്. ടെസ്‌ലയുടെ ഇലക്ട്രിക് കാറിന്റെ ലോംഗ് റേഞ്ച് മോഡൽ ഫുൾ ചാർജിൽ 622 കിലോമീറ്റർ വരെ ഓടിക്കാനാവുമെന്നും കമ്പനി പറയുന്നു.

15.4 ഇഞ്ച് ഫ്രണ്ട് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 8 ഇഞ്ച് റിയർ ഡിസ്‌പ്ലേ, പവർ അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ, സ്റ്റിയറിംഗ് കോളം, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 19 ഇഞ്ച് ക്രോസ്‌ഫ്ലോ വീലുകൾ, ഫിക്സഡ് ഗ്ലാസ് റൂഫ്, അക്കൗസ്റ്റിക് ഗ്ലാസ്, പവർ റിയർ ലിഫ്റ്റ്ഗേറ്റ് എന്നിവയെല്ലാമാണ് ടെസ്‌ല മോഡൽ Y ഇലക്ട്രിക് എസ്‌യുവിയെ കിടിലമാക്കുന്നത്. കാറിലെ യാത്രകളെല്ലാം നല്ല സുഖകരമായിരിക്കുമെന്നതിലും സംശയമൊന്നും വേണ്ട.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








