ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂമിന് നാളെ ഷട്ടര്‍ ഉയരും! കുറഞ്ഞ വിലയില്‍ വരുമോ അമേരിക്കന്‍ ഇവി?

ലോകത്തെ മുന്‍നിര ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളാണ് ടെസ്‌ല. ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് അമേരിക്കയില്‍ മാത്രമല്ല യൂറോപ്പിലും ചൈനയിലുമെല്ലാം സ്വാധീനമുണ്ട്. ഇവി മാര്‍ക്കറ്റിലെ വമ്പന്‍മാരായ ബിവൈഡിയുടെ സ്വന്തം മാര്‍ക്കറ്റായ ചൈനയില്‍ ടെസ്‌ലക്ക് ഒരു വമ്പന്‍ ഫാക്ടറി പോലുമുണ്ട്. ഇപ്പോള്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ടെസ്‌ല ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറാന്‍ പോകുകയാണ്. അമേരിക്കന്‍ കമ്പനിയുടെ രാജ്യത്തെ ആദ്യ ഡീലര്‍ഷിപ്പ് നാളെ (ജൂലൈ 15) മുംബൈയില്‍ തുറക്കാന്‍ പോകുകയാണ്. ഇപ്പോള്‍ ടെസ്ല ഷോറൂമിലേക്ക് കൊണ്ടുവന്ന ടെസ്ല മോഡല്‍ Y ഇലക്ട്രിക് കാറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി വായിക്കാം.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയാണ് ഇന്ത്യ. രാജ്യത്തെ ഇവി വിപണി ശൈശവദശയിലാണെങ്കിലും നിരവധി വിദേശ വമ്പന്‍മാര്‍ നേരത്തെ തന്നെ ഇവിടെ സ്വാധീനം നേടാനുള്ള ശ്രമത്തിലാണ്. ബിവൈഡിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇന്ത്യയില്‍ പ്രവേശിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ചൈനയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ കാരണം രാജ്യത്ത് വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ സാധിക്കുന്നില്ല. അതേസമയം ടെസ്‌ലക്കും വിയറ്റ്‌നാമീസ് ബ്രാന്‍ഡ് ആയ വിന്‍ഫാസ്റ്റിനും ഇതിന് ഗ്രീന്‍ സിഗ്‌നല്‍ കിട്ടിയിരിക്കുകയാണ്.

tesla model y reached mumbai showroom

ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ടെസ്ല വര്‍ഷങ്ങളായി ആലോചിക്കുന്നുണ്ടെങ്കിലും വിദേശത്ത് നിന്ന് കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണം ഇത് നീണ്ടുപോകുകയായിരുന്നു. വാഹനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച് വില്‍ക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. എന്നാല്‍ ചൈനയിലെ ഷാങ്ഹായ്‌യില്‍ കമ്പനിക്ക് ജിഗാഫാക്ടറിയുള്ളതിനാല്‍ ഇന്ത്യയിലും കോടികള്‍ നിക്ഷേിപക്കാന്‍ അവര്‍ താല്‍പര്യപ്പെടുന്നില്ല.

അതിനാല്‍ ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് കാറുകള്‍ കൊണ്ടുവന്ന് ഇന്ത്യയില്‍ വില്‍ക്കുന്നതിന് കുറഞ്ഞ നികുതി ഈടാക്കണമെന്ന് ടെസ്ല കേന്ദ്ര സര്‍ക്കാരിനോട് വര്‍ഷങ്ങളായി അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍, ഈ ഒരു നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് ഇറക്കുമതി തീരുവ കുറച്ച്‌കൊടുക്കാമെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. ഇതിനിടെയാണ് ഇപ്പോള്‍ ടെസ്ല ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കാന്‍ തയാറെടുക്കുന്നത്.

ജൂലൈ 15-ന് മുംബൈയില്‍ ടെസ്‌ലയുടെ ആദ്യ ഡീലര്‍ഷിപ്പ് ആരംഭിക്കും.ജൂണ്‍ മാസത്തില്‍ പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് തന്നെ ഈ ഷോറൂമിന്റെ പണികള്‍ ഏകദേശം പൂര്‍ത്തിയായതായി മനസ്സിലായിരുന്നു. മുംബൈയിലെ കണ്ണായ സ്ഥലങ്ങളില്‍ ഒന്നായ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലാണ് ടെസ്ലയുടെ ആദ്യ ഡീലര്‍ഷിപ്പ് വരാന്‍ പോകുന്നത്. ഈ സാഹചര്യത്തില്‍ ഷോറൂമിലേക്ക് ലോറിയിലെത്തിക്കുന്ന ടെസ്‌ല മോഡല്‍ Y ഇലക്ട്രിക് കാറിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഷോറൂമില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടി ഈ ഇലക്ട്രിക് കാര്‍ കപ്പല്‍ മാര്‍ഗം മുംബൈയില്‍ എത്തിച്ചിരിക്കുകയാണ്. ആദ്യ ഇന്ത്യന്‍ ടെസ്ല ഷോറൂമിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. ഈ പരിപാടിയില്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് പങ്കെടുക്കുമെന്നും പ്രതീക്ഷിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഉടക്കിയ ശേഷം പാര്‍ട്ടി പ്രഖ്യാപനമടക്കം നിരവധി സര്‍പ്രൈസ് നീക്കങ്ങള്‍ നടത്തുന്ന മസ്‌ക് ഇന്ത്യയിലെത്തിയാല്‍ അതിന് ആഗോള ശ്രദ്ധ ലഭിക്കും.

tesla model y reached mumbai showroom

ഏത് ഡീലര്‍ഷിപ്പുമായി കൈകോര്‍ത്താണ് ടെസ്ല ഇന്ത്യയില്‍ ഷോറൂമുകള്‍ തുറക്കുന്നതെന്ന കാര്യങ്ങള്‍ വ്യക്തമല്ല. ഏതായാലും ആദ്യ ഷോറൂമിന് ഷട്ടര്‍ ഉയരാന്‍ ഇനി ഏതാനും മണിക്കൂറികള്‍ മാത്രമാണ് ബാക്കിനില്‍ക്കേ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നാളെ ടെസ്‌ല നല്‍കുമെന്ന് പ്രതീക്ഷിക്കാം. ടെസ്‌ല ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കുകയാണെങ്കില്‍ ഇടത്തരക്കാര്‍ക്കും ടെസ്‌ല ഇവി സ്വന്തമാക്കുന്നത് സ്വപ്‌നം കാണാം. അല്ലെങ്കില്‍ പണപ്പെട്ടിയില്‍ നിറയെ ക്യാശുള്ള സമ്പന്നര്‍ക്ക് മാത്രമാകും ടെസ്‌ല ഉടമകളാകാന്‍ കഴിയുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, July 14, 2025, 14:40 [IST]
English summary
Tesla first showroom in india inauguration tomorrow model y rwd reached mumbai ahead of debut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X