ട്രംപിനെ വരെ വെല്ലുവിളിച്ച ഇവി മുതലാളി; ടെസ്‌ലയുടെ സെൽഫ് ഡെലിവറി കണ്ട് ഞെട്ടി വാഹനലോകം
ഇവികളുടെ തന്നെ രാജാവാണ് ടെസ്‌ല. ഓരോ ദിവസം പുതിയ പുതിയ ടെക്നോളജികളാണ് കമ്പനി അവതരിപ്പിക്കുന്നത്. സെൽഫ് ഡ്രൈവ് കാറുകളാണ് ബ്രാൻഡിൻ്റെ തുറുപ്പ് ചീട്ടെന്ന് എല്ലാവർക്കും അറിയാമല്ലോ. ഇന്ത്യയിലേക്കുളള ബ്രാൻഡിൻ്റെ വരവിന് ഇനി അധികം സമയമെടുക്കില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ വൈറലായിരിക്കുന്നത് ടെസ്‌ലയുടെ സെൽഫ് ഡെലിവറി വീഡിയോ ആണ്. പുത്തൻ വാഹനം ഡെലിവറി എടുക്കാൻ പോകുന്നത് തന്നെ എല്ലായിടത്തും ഒരു ആഘോഷമാണ്,പ്രത്യേകിച്ച് ഇന്ത്യയിൽ. കുടുംബത്തിലേക്ക് ഒരു അതിഥിയെ കൂട്ടാൻ പോകുന്നത് എല്ലാവർക്കും സന്തോഷമുളള കാര്യം തന്നെയാണല്ലോ. ഇനി വീട്ടിൽ ഇരുന്നാൽ മതി വണ്ടി നിങ്ങളുടെ വീട്ടിൽ എത്തും.
പുതിയ മുതലാളിയെ കാണാൻ 30 മിനിറ്റാണ് മോഡൽ Y കാർ തനിയെ സഞ്ചരിച്ചത്. സിഗ്നലുകളിൽ എല്ലാം കൃത്യമായി നിർത്തുകയും, ലെയ്ൻ പാലിച്ച് വളരെ കൃത്യതയോടെയാണ് വാഹനം തൻ്റെ പുതിയ മുതലാളിയെ കാണാൻ ഓടിയെത്തിയത്. ടെക്‌സാസിലെ ഓസ്റ്റിനിലുള്ള ടെസ്‌ലയുടെ ഫാക്ടറില്‍ നിന്നാണ് മോഡല്‍ കാർ തൻ്റെ പുതിയ മുതലാളിയുടെ വീട്ടിലേക്ക് യാത്ര തുടങ്ങിയത്. 3 മിനിറ്റിൻ്റെ വീഡിയോയും അതോടൊപ്പം തന്നെ പൂർണമായിട്ടുളള 30 മിനിറ്റ് വീഡിയോയും ടെസ്‌ല പുറത്ത് വിട്ടിട്ടുണ്ട്.

ടെസ്‌ലയുടെ ഏറ്റവും താങ്ങാനാവുന്ന വാഹനമാണ് ടെസ്‌ല മോഡൽ Y. ഇത് ഒരു റിയർ-വീൽ-ഡ്രൈവ് വാഹനമായും ഡ്യുവൽ മോട്ടോർ ഓൾ-വീൽ-ഡ്രൈവ് വാഹനമായും വാഗ്ദാനം ചെയ്യുന്നു. 60 kWh ബാറ്ററി പാക്കിലാണ് ഇത് വരുന്നത്. ഏകദേശം 415 കിലോമീറ്റർ റേഞ്ച് ഈ കാർ വാഗ്ദാനം ചെയ്യുന്നു. ഇത് മൊത്തം 283 പിഎസ് കരുത്തും 420 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുന്നത് വെറും 6.1 സെക്കൻ്റിലാണ്.
ഇവി ഭീമനും അമേരിക്കൻ തലവൻ ട്രംപുമായി ഇടഞ്ഞു നിൽക്കുകയാണ്.ട്രംപിന്റെ 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെതിരെ പ്രതിഷേധിച്ച മസ്കിനോട് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇവി) സബ്സിഡികള്‍ ഇല്ലെങ്കില്‍ മസ്‌കിന് കടയും പൂട്ടി സൗത്ത് ആഫ്രിക്കയിലേക്ക് പോകേണ്ടിവരുമായിരുന്നു എന്നാണ് ട്രംപ് മറുപടി നല്‍കിയത്. താൻ ഇതിനെതിരെ ഒരു പാർട്ടി രൂപീകരിക്കുമെന്ന് വരെ മസ്ക് വെല്ലുവിളിച്ചിരുന്നു.
ടെസ്‌ലയുടെ ഇന്ത്യയിലേക്കുളള വരവ് എല്ലാവരും കാത്തിരുന്നതാണ്. ഈ വർഷം അവസാനം തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഡൽ y നിരത്തുകളിൽ ടെസ്റ്റ് റൺ നടത്തുന്നതിൻ്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ കൂടിയാണ് മോഡല്‍ Y. ഈ കാറിന്റെ വില ഇന്ത്യന്‍ രൂപയില്‍ 27 ലക്ഷം രൂപയോളം വരും. ഇന്ത്യയില്‍ ഒരു പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള കരാറില്‍ കമ്പനി ഇതുവരെ ഒപ്പുവച്ചിട്ടില്ലെങ്കില്‍ നിലവിലുള്ള കാറുകള്‍ക്ക് 70 ശതമാനം നികുതി ചുമത്തും.
അങ്ങനെയെങ്കില്‍ 21 ലക്ഷം രൂപ നികുതിയായി നല്‍കേണ്ടി വരും. 40,000 ഡോളറില്‍ താഴെ വിലയുള്ള പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത കാറുകള്‍ക്ക് ഇന്ത്യയുടെ 70% താരിഫും സര്‍ചാര്‍ജും അനുസരിച്ചാണ് ഈ തീരുവ. നികുതികള്‍ക്കും ഇന്‍ഷുറന്‍സിനും മുമ്പ് ഈ മോഡല്‍ 56,000 ഡോളറില്‍ (ഏകദേശം 48,48 ലക്ഷം രൂപ) കൂടുതല്‍ വിലയ്ക്ക് വില്‍ക്കുമെന്ന് പറയപ്പെടുന്നു.

എന്നിരുന്നാലും, അതിന്റെ മാര്‍ജിനുകളും പൊസിഷനിംഗ് തന്ത്രവും അടിസ്ഥാനമാക്കിയായിരിക്കും ടെസ്ല അന്തിമ വില തീരുമാനിക്കുക. ഇന്ത്യന്‍ വിപണി കണക്കിലെടുക്കുമ്പോള്‍ ഉയര്‍ന്ന വിലയിടുന്നത് ടെസ്ലയുടെ പദ്ധതികള്‍ക്ക് ഒരു പ്രധാന തടസമായിരിക്കും. ഇന്ത്യയിലെ പുതിയ പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ 5 ശതമാനത്തില്‍ താഴെയാണ് ഇവികള്‍. പ്രീമിയം കാറുകളാണെങ്കില്‍ വിപണിയുടെ 2 ശതമാനത്തില്‍ താഴെയാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








