14 രൂപയ്ക്ക് നിങ്ങളുടെ ടെസ്‌ല കാർ ചാർജ് ചെയ്യാം; സൂപ്പർചാർജർ സ്റ്റേഷനിലെ വിശദമായ നിരക്ക് അറിഞ്ഞാലോ

ടെസ്‌ല രാജ്യത്ത് എത്തിയപ്പോൾ മുതൽ ഓരോ ദിവസവും പുതിയ പുതിയ വാർത്തകളും അപ്ഡേറ്റുകളുമാണ് പുറത്ത് വിടുന്നത്. എതിരാളികൾ പോലും ആകാംക്ഷയോടെയാണ് ടെസ്‌ലയെ നോക്കി കാണുന്നത്. ഇപ്പോഴിതാ ടെസ്‌ല തങ്ങളുടെ ഉപഭോക്താക്കൾക്കുളള ചാർജിങ്ങ് സ്റ്റേഷനും ആരംഭിച്ചിരിക്കുകയാണ്. വെറും ചാർജിങ്ങ് സ്റ്റേഷൻ അല്ല കേട്ടോ നല്ല കിടിലൻ സുപ്പർ ചാർജിങ്ങ് സ്റ്റേഷനാണ് ബ്രാൻഡ് മുംബൈയിലെ വൺ ബികെസിയിൽ ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. രാജ്യത്ത് മൊത്തത്തിൽ എട്ട് പുതിയ സൂപ്പർചാർജറുകൾ സ്ഥാപിക്കാനാണ് ടെസ്‌ലയുടെ പദ്ധതി. ചാർജിംഗ് സ്റ്റേഷനിൽ നാല് 250kW സൂപ്പർചാർജറുകളും നാല് 11kW ഡെസ്റ്റിനേഷൻ ചാർജറുകളുമാണ് ഉളളത്.

250kW സൂപ്പർചാർജർ ഉപയോഗിക്കുന്നതിനുള്ള ചെലവ് 24/kW ആയി നിശ്ചയിച്ചിട്ടുണ്ട്. ടെസ്‌ല മോഡൽ Y പൂർണ്ണമായി ചാർജ് ചെയ്യുന്നതിന്, സ്റ്റാൻഡേർഡ് വേരിയന്റിന് ഏകദേശം 1,800 രൂപയും ലോംഗ് റേഞ്ച് വേരിയന്റിന് 2,000 രൂപയിൽ കൂടുതലും ചിലവാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ 11kW ഡെസ്റ്റിനേഷൻ ചാർജറിന് 14/kW രൂപയാണ് വില, ഇത് ഒരു മികച്ച നിരക്ക് തന്നെയാണ്.

tesla inugrated fist supercharger station

ടെസ്‌ല മോഡൽ Y ഉപയോക്താക്കൾക്ക് സൂപ്പർ ചാർജർ ഉപയോഗിച്ച് വെറും 15 മിനിറ്റിനുള്ളിൽ 267 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ സാധിക്കും. ഈ ചാർജറുകൾ ടെസ്‌ലയുടെ ഉടമസ്ഥതയിലുള്ളതാണ്. ബാറ്ററി ചാർജ് ലെവൽ, താപനില തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി ചാർജിംഗ് വേഗത വ്യത്യാസപ്പെടാനുളള സാധ്യതയുണ്ട് എന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്.

സെപ്റ്റംബർ മാസത്തോടെ ലോവർ പരേൽ, താനെ, നവി മുംബൈ എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലൂടെ സൂപ്പർചാർജർ നെറ്റ്‌വർക്ക് വികസിപ്പിക്കാൻ ടെസ്‌ല പദ്ധതിയിടുന്നുണ്ട്. ഡൽഹിയിൽ രണ്ടാമത്തെ എക്സ്പീരിയൻസ് സെന്റർ തുറക്കാനും എയ്‌റോസിറ്റി, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിൽ അധിക സൂപ്പർചാർജറുകൾ സ്ഥാപിക്കാനും കമ്പനി തീരുമാനിച്ചിരിക്കുകയാണ്.ഈ ചാർജറുകൾ ഉപയോഗിക്കുന്നതിനുള്ള പേയ്‌മെന്റ് പ്രക്രിയ സ്മാർട്ട്‌ഫോണുകളിലെ ടെസ്‌ല ആപ്പ് വഴി സുഗമമാക്കും.

tesla inugrated fist supercharger station

റിയർവീൽ ഡ്രൈവ് (RWD), ലോംഗ് റേഞ്ച് RWD വേരിയന്റുകളിൽ ലഭ്യമാകുന്ന ടെസ്‌ല മോഡൽ Y ഇവിക്ക് യഥാക്രമം 59.89 ലക്ഷം രൂപയും 67.89 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. വാഹനത്തിനൊപ്പം ഫുള്ളി ഓട്ടോണമസ് ഡ്രൈവിംഗ് ശേഷിയൊന്നും ഇന്ത്യയിൽ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ്. പക്ഷേ ഈയൊരു സൌകര്യം വേണ്ടവർക്ക് 6 ലക്ഷം രൂപ അധികമായി മുടക്കിയാൽ ഓട്ടോണമസ് ഡ്രൈവിംഗ് വാഹനത്തിനൊപ്പം ലഭ്യമാവും.

ഫ്ലഷ് ഡോർ ഹാൻഡിലുകൾ, സ്ലിം ഹെഡ്‌ലാമ്പുകൾ, വേഗതയേക്കാൾ പ്രായോഗികതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു എയറോഡൈനാമിക് ആകൃതി എന്നിവയാണ് ടെസ്‌ല മോഡൽ Y ഇവിയുടെ പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. ഇന്ത്യയിൽ മോഡൽ Y ഏഴോളം എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലും 2 ഇന്റീരിയർ ട്രിമ്മുകളിലും ലഭ്യമാകും. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും ആഡംബരമാക്കാൻ അമേരിക്കൻ ബ്രാൻഡിനായിട്ടുണ്ടെന്ന് വേണം പറയാൻ.

tesla inugrated fist supercharger station

ഇന്ത്യയിലെ ടെസ്‌ല മോഡൽ Y ഇവിയുടെ റിയർ-വീൽ-ഡ്രൈവ് പതിപ്പ് 60 kWh, 75 kWh ബാറ്ററി പായ്ക്കുകൾക്കുള്ള ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏകദേശം 295 bhp കരുത്തോളം ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് RWD വേരിയന്റിന് കരുത്ത് പകരുന്നത്. 60 kWh ബാറ്ററിയുള്ള മോജൽ സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് ടെസ്‌ല പറയുന്നത്.

അതേസമയം ടെസ്‌ല മോഡൽ Y ഇലക്ട്രിക് കാറിന്റെ ലോംഗ് റേഞ്ച് മോഡൽ പൂർണ ചാർജിൽ 622 കിലോമീറ്റർ വരെ വാഗ്ദാനം ചെയ്യുന്നുണ്ടെന്നതിനാൽ ദീർഘദൂര യാത്രകൾക്കും അനുയോജ്യമായിരിക്കും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ എസ്‌യുവിക്ക് 5.9 സെക്കൻഡ് മതിയാവും. കൂടാതെ 15 മിനിറ്റ് സൂപ്പർചാർജ് ചെയ്‌താൽ ഉപയോക്താക്കൾക്ക് 238 കിലോമീറ്റർ മുതൽ 267 കിലോമീറ്റർ വരെ കാറിൽ സഞ്ചരിക്കാനും കഴിയും.

More from DriveSpark

Article Published On: Friday, August 8, 2025, 22:39 [IST]
English summary
Tesla inaugurated its first v4 supercharger station in india all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X