ടെസ്‌ലയോട് മുട്ടാനുളള ത്രാണിയുണ്ടോ ഹ്യുണ്ടായി ഇവിക്ക്! മോഡൽ Y-യും അയോണിക് 5 -ഉം ഒരു മാറ്റുരയ്ക്കൽ അപാരത
ഇവി വിപണി വലിയ രീതിയിൽ തന്നെ മുന്നോട്ട് കുതിക്കുകയാണ്. അപ്പോഴാണ് ടെസ്‌ലയുടെ ഇന്ത്യയിലേക്കുളള വരവ്. പല ബ്രാൻഡുകളുടേയും പേടിസ്വപ്നമായി മാറിയിരിക്കുകയാണ് ടെസ്‌ല പുത്തൻ ഷോറൂം ആരംഭിച്ചിരിക്കുന്നത്. വാഹനം പൂർണമായും ഇറക്കുമതി ചെയ്യുന്നത് കൊണ്ട് തന്നെ വില കൂടുതലാണ്യ എന്നാൽ വാഹനം വാങ്ങാൻ ഇഷ്ടപ്പെടുന്നവർക്ക് വില ഒരു വിഷയം അല്ലെങ്കിൽ ഉറപ്പായിട്ടും ഇവി ഭീമൻ ഇന്ത്യയിൽ ക്ലച്ച് പിടിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.ഇപ്പോൾ ടെസ്‌ലയുടെ വിലയ്ക്ക് ലഭിക്കുന്ന ഒരു മോഡലാണ് ഹ്യുണ്ടായിയുടെ അയോണിക് 5 എന്ന ഇവി. അതുമായി ഒരു താരതമ്യം ചെയ്ത് നോക്കിയാലോ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ടെസ്‌ലയുടെ ഏറ്റവും താങ്ങാനാവുന്ന മോഡല്‍ Y റിയര്‍-വീല്‍ ഡ്രൈവ് (RWD) വേരിയന്റിന് 59.89 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ലോംഗ് റേഞ്ച് RWD വേരിയന്റിന് 67.89 ലക്ഷമാണ് മുടക്കേണ്ടി വരിക. ഡല്‍ഹിയിലും മുംബൈയിലും ഇതിന് ഏകദേശം 61 ലക്ഷം രൂപയാണ് ഓണ്‍-റോഡ് വില. എന്നാല്‍ ഉയര്‍ന്ന റോഡ് ടാക്‌സും മറ്റ് ചാര്‍ജുകളും കാരണം ഗുരുഗ്രാമില്‍ ഇത് 66.7 ലക്ഷം വരെയാകും. ഫുള്‍ സെല്‍ഫ് ഡ്രൈവിംഗ് (FSD) സംവിധാനം കൂടി ചേര്‍ത്താല്‍ 6 ലക്ഷം രൂപ കൂടും.

അയോണിക് 5 മോഡലിൻ്റെ വില നോക്കിയാൽ ഒരു സിംഗിള്‍ ഫുള്ളി ലോഡഡ് വേരിയന്റില്‍ ലഭ്യമാകുന്ന ഈ ഇലക്ട്രിക് കാറിന് 46.05 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ഈ ഇലക്ട്രിക് കാറിനെ കുറിച്ച് പറയുമ്പോള്‍ ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സമര്‍പ്പിത പ്ലാറ്റ്‌ഫോമായ E-GMP (ഇലക്ട്രിക് ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോം) അടിസ്ഥാനമാക്കിയുള്ള ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ മോഡലാണ് അയോണിക് 5.
പുതിയ പാരാമെട്രിക് പിക്‌സല്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഫ്‌ലഷ്-ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, ഫ്‌ലേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, 20 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് ഇവിയുടെ എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. അടയ്ക്കുമ്പോള്‍ എയറോഡൈനാമിക്സ് മെച്ചപ്പെടുത്തുകയും തുറക്കുമ്പോള്‍ വാഹനഭാഗങ്ങള്‍ തണുപ്പിക്കുകയും ചെയ്യുന്ന ആക്റ്റീവ് എയര്‍ ഫ്‌ലാപ്പും (എഎഎഫ്) ഇതിന്റെ സവിശേഷതയാണ്.

ഫീച്ചുകൾ നോക്കിയാൽ ടെസ്‌ല ഒരുപടി മുന്നിൽ തന്നെയാണ് എന്നത് സമ്മതിക്കേണ്ടി വരും. 15.4 ഇഞ്ച് ഫ്രണ്ട് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 8 ഇഞ്ച് റിയർ ഡിസ്‌പ്ലേ, പവർ അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ, സ്റ്റിയറിംഗ് കോളം, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 19 ഇഞ്ച് ക്രോസ്‌ഫ്ലോ വീലുകൾ, ഫിക്സഡ് ഗ്ലാസ് റൂഫ്, അക്കൗസ്റ്റിക് ഗ്ലാസ്, പവർ റിയർ ലിഫ്റ്റ്ഗേറ്റ് എന്നിവയെല്ലാമാണ് ടെസ്‌ല മോഡൽ Y ഇലക്ട്രിക് എസ്‌യുവിയെ കിടിലമാക്കുന്നത്. കാറിലെ യാത്രകളെല്ലാം നല്ല സുഖകരമായിരിക്കുമെന്നതിലും സംശയമൊന്നും വേണ്ട.
ഇന്ത്യയിലെ ടെസ്‌ല മോഡൽ Y ഇവിയുടെ റിയർ-വീൽ-ഡ്രൈവ് പതിപ്പ് 60 kWh, 75 kWh ബാറ്ററി പായ്ക്കുകൾക്കുള്ള ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏകദേശം 295 bhp കരുത്തോളം ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് RWD വേരിയന്റിന് കരുത്ത് പകരുന്നത്. 60 kWh ബാറ്ററിയുള്ള മോജൽ സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് ടെസ്‌ല പറയുന്നത്.

പെര്‍മനെന്റ് സിങ്ക്രണസ് മോട്ടോറുമായി ഘടിപ്പിച്ച 72.6 kWh ബാറ്ററി പായ്ക്കാണ് അയോണിക് 5 ഇവിക്ക് കരുത്ത് പകരുന്നത്. പവര്‍ട്രെയിനിന് 216 bhp പവറും 350 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുണ്ട്. സിംഗിള്‍ സ്പീഡ് ട്രാന്‍സ്മിഷന്‍ വഴി റിയര്‍ വീലിലേക്ക് പവര്‍ എത്തിക്കുന്നു. ഇവി ഒറ്റ ചാര്‍ജില്‍ 631 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. 350kW DC ചാര്‍ജര്‍ ഉപയോഗിച്ച് 18 മിനിറ്റിനുള്ളില്‍ 10-80 ശതമാനം ചാര്‍ജ് ചെയ്യാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








