ടെസ്‌ല വാങ്ങിയാൽ പിന്നെ മരിക്കും വരെ പെട്രോൾ വണ്ടി വാങ്ങില്ല! 1 കി.മീ. ഓടാൻ വെറും 57 പൈസ മതി

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹനവിപണിയായ ഇന്ത്യയിലേക്ക് ഇവി ഭീമനായ ടെസ്‌ല എത്തിയതിൻ്റെ ഓളങ്ങൾ കെട്ടടങ്ങിയിട്ടില്ല, തിരി കൊളുത്തിയതേയുളളു. ഇറക്കുമതി ചെയ്യുന്നത് കൊണ്ട് തന്നെ വാഹനങ്ങൾക്ക് വില കൂടുതലാണെന്ന് തുടക്കത്തിൽ തന്നെ സൂചനകൾ ലഭിച്ചിരുന്നു. ബ്രാൻഡിൻ്റെ ഏറ്റലും താങ്ങാനാവുന്ന മോഡലാണ് മോഡൽ Y. ഇന്ത്യയിൽ ആദ്യം അവതരിപ്പിച്ചിരിക്കുന്നതും ഈ മോഡൽ തന്നെയാണ്. റിയർവീൽ ഡ്രൈവ് (RWD), ലോംഗ് റേഞ്ച് RWD വേരിയന്റുകളിൽ ലഭ്യമാകുന്ന ടെസ്‌ല മോഡൽ Y ഇവിക്ക് യഥാക്രമം 59.89 ലക്ഷം രൂപയും 67.89 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

പുത്തൻ ടെസ്‌ല വാങ്ങിയാൽ നിങ്ങളുടെ കേരളത്തിലെ നമ്മുടെ വീടുകളിൽ ചാർജ് ചെയ്യാൻ എത്ര രൂപ ചിലവ് വരും എന്ന് പരിശോധിച്ചാലോ. ഇന്ത്യയിലെ ടെസ്‌ല മോഡൽ Y ഇവിയുടെ റിയർ-വീൽ-ഡ്രൈവ് പതിപ്പ് 60 kWh, 75 kWh ബാറ്ററി പായ്ക്കുകൾക്കുള്ള ഓപ്ഷനുകളിലായിരിക്കും ലഭിക്കുക. 75 kWh ബാറ്ററി പായ്ക്ക് തന്നെ ഉദാഹരണമായി എടുക്കാം. ടെസ്‌ല മോഡൽ Y ഇലക്ട്രിക് കാറിന്റെ ലോംഗ് റേഞ്ച് മോഡൽ പൂർണ ചാർജിൽ 622 കിലോമീറ്റർ വരെയാണ് വാഗ്ദാനം ചെയ്യുന്നത്.

tesla model y charging cost in kerala

റിയൽ വേൾഡിൽ അതൊരു 550 കിലോമീറ്റർ എന്ന് വേണമെങ്കിൽ കണക്കാക്കാം. ഇനി നിങ്ങളുടെ വീട്ടിൽ നിങ്ങൾക്ക് വൈദ്യുതി കണക്ഷൻ 5 കിലോവാട്ട് പവറാണെങ്കിൽ കെഎസ്ഇബിയുടെ നിരക്ക് അുസരിച്ച് കിലോവാട്ടിന് 7.50 രൂപയാണ് വരുന്നത്. അങ്ങനയെങ്കിൽ നിങ്ങളുടെ ടെസ്‌ല മോഡൽ Y 550 കിലോമീറ്റർ യാത്ര ചെയ്യാൻ നിങ്ങൾക്ക് ചിലവാകുന്നത് വെറും 316 രൂപയാണ്. അതായത് കിലോമീറ്ററിന് വെറും 0.57 പൈസ.

ഇതേ ദൂരം നിങ്ങളൊരു പെട്രോൾ വണ്ടിയിൽ പോകണമെങ്കിൽ നിങ്ങളുടെ വാഹനത്തിന് 1 ലിറ്റർ പെട്രോളിൽ 15 കിലേമീറ്ററാണ് മൈലേജ് ലഭിക്കുന്നതെങ്കിൽ 550 കിലോമീറ്റർ പോകാൻ നിങ്ങൾക്ക് 3464 രൂപ മുടക്കേണ്ടി വരും. 67 ലക്ഷം രൂപ മുടക്കി വാങ്ങിയാൽ പിന്നെ നിങ്ങൾക്ക് ആജീവനാന്തം ഇന്ധനവിലയേ പേടിക്കേണ്ടി വരില്ല എന്നതാണ് ഹൈലൈറ്റ്.

tesla model y charging cost in kerala

വാഹനത്തിൻ്റെ പവർട്രെയിനിലേക്ക് നോക്കിയാൽ ഏകദേശം 295 bhp കരുത്തോളം ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് RWD വേരിയന്റിന് കരുത്ത് പകരുന്നത്. 60 kWh ബാറ്ററിയുള്ള മോജൽ സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് ടെസ്‌ല പറയുന്നത്. അതേസമയം ടെസ്‌ല മോഡൽ Y ഇലക്ട്രിക് കാറിന്റെ ലോംഗ് റേഞ്ച് മോഡൽ പൂർണ ചാർജിൽ 622 കിലോമീറ്റർ വരെ വാഗ്ദാനം ചെയ്യുന്നുണ്ടെന്നതിനാൽ ദീർഘദൂര യാത്രകൾക്കും അനുയോജ്യമായിരിക്കും.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ എസ്‌യുവിക്ക് 5.9 സെക്കൻഡ് മതിയാവും. കൂടാതെ 15 മിനിറ്റ് സൂപ്പർചാർജ് ചെയ്‌താൽ ഉപയോക്താക്കൾക്ക് 238 കിലോമീറ്റർ മുതൽ 267 കിലോമീറ്റർ വരെ കാറിൽ സഞ്ചരിക്കാനും കഴിയും. ഫ്ലഷ് ഡോർ ഹാൻഡിലുകൾ, സ്ലിം ഹെഡ്‌ലാമ്പുകൾ, വേഗതയേക്കാൾ പ്രായോഗികതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു എയറോഡൈനാമിക് ആകൃതി എന്നിവയാണ് ടെസ്‌ല മോഡൽ Y ഇവിയുടെ പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.

tesla model y charging cost in kerala

ഇന്ത്യയിൽ മോഡൽ Y ഏഴോളം എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലും 2 ഇന്റീരിയർ ട്രിമ്മുകളിലും ലഭ്യമാകും. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും ആഡംബരമാക്കാൻ അമേരിക്കൻ ബ്രാൻഡിനായിട്ടുണ്ടെന്ന് വേണം പറയാൻ. 15.4 ഇഞ്ച് ഫ്രണ്ട് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 8 ഇഞ്ച് റിയർ ഡിസ്‌പ്ലേ, പവർ അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ, സ്റ്റിയറിംഗ് കോളം, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 19 ഇഞ്ച് ക്രോസ്‌ഫ്ലോ വീലുകൾ, ഫിക്സഡ് ഗ്ലാസ് റൂഫ്, അക്കൗസ്റ്റിക് ഗ്ലാസ്, പവർ റിയർ ലിഫ്റ്റ്ഗേറ്റ് എന്നിവയെല്ലാമാണ് ടെസ്‌ല മോഡൽ Y ഇലക്ട്രിക് എസ്‌യുവിയെ കിടിലമാക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, July 22, 2025, 12:45 [IST]
English summary
Tesla model y charging cost in kerala all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X