മസ്കിൻ്റെ കാറിനും കിട്ടി ഫൈവ് സ്റ്റാർ; ഇന്ത്യയിലെ കച്ചോടം പച്ചപിടിക്കുമോ എന്തോ

ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികനായ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയുടെ മോഡൽ വൈ ഇലക്ട്രിക് എസ്‌യുവി യൂറോ NCAP സുരക്ഷാ പരീക്ഷണത്തിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയിരിക്കുകയാണ്. ഈ മോഡൽ യൂറോപ്യൻ വിപണിയിൽ സെപ്റ്റംബറിൽ അവതരിപ്പിച്ചത് മുതൽ വിജയകരമായി വിറ്റഴിച്ചുവരുന്നുണ്ട്. സുരക്ഷാ പരീക്ഷണം നടത്തുന്ന യൂറോ NCAP ടെസ്‌ല മോഡൽ വൈയെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായി പ്രഖ്യാപിക്കുകയും ചെയ്തു. മുതിർന്നവരുടെ സുരക്ഷാ വിഭാഗത്തിൽ 40-ൽ 36.5 പോയിന്റും കുട്ടികളുടെ സുരക്ഷാ വിഭാഗത്തിൽ 49-ൽ 46 പോയിൻ്റുമാണ് മോഡൽ വൈ നേടിയെടുത്തത്.

ഇത് വാഹനത്തിന്റെ മികച്ച സുരക്ഷാ നിലവാരം ഉറപ്പാക്കുന്നുണ്ട്. യാത്രക്കാർക്ക് പരമാവധി സംരക്ഷണം നൽകുന്നതിനായി, 7 എയർബാഗുകൾ, ക്രൂയിസ് കൺട്രോൾ, ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്), ഡാഷ്ക്യാം, 360-ഡിഗ്രി ക്യാമറ തുടങ്ങിയ സവിശേഷതകളും ഇവി ഭീമൻ തൻ്റെ കാറിൽ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tesla Model Y Earns 5 Star Euro Ncap Safety Rating

ടെസ്‌ല മോഡൽ വൈയുടെ വിലയും സവിശേഷതകളുമാണ് ഏറെ ശ്രദ്ധേയമായി എടുത്ത് പറയേണ്ടത്. ഇന്ത്യയിൽ 59.89 ലക്ഷം മുതൽ 73.89 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം, ന്യൂഡൽഹി) ഇതിന്റെ വില. റിയർ-വീൽ ഡ്രൈവ് (RWD), ലോംഗ് റേഞ്ച് റിയർ-വീൽ ഡ്രൈവ് (Long Range RWD) എന്നീ രണ്ട് വകഭേദങ്ങളിൽ ഇത് ലഭ്യമാണ്. മോഡേൺ ലുക്കും ഡിസൈനുമാണ് മോഡൽ വൈയുടെ പ്രധാന ആകർഷണം. LED ഹെഡ്‌ലൈറ്റുകൾ, LED DRL-കൾ, ടെയിൽലാമ്പുകൾ, ഫ്ലഷ്-ഡോർ ഹാൻഡിലുകൾ, 19 ഇഞ്ച് അലോയ് വീലുകൾ എന്നിവ ഇതിനുണ്ട്.

വാഹനത്തിനൊപ്പം ഫുള്ളി ഓട്ടോണമസ് ഡ്രൈവിംഗ് ശേഷിയൊന്നും ഇന്ത്യയിൽ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ്. പക്ഷേ ഈയൊരു സൌകര്യം വേണ്ടവർക്ക് 6 ലക്ഷം രൂപ അധികമായി മുടക്കിയാൽ ഓട്ടോണമസ് ഡ്രൈവിംഗ് വാഹനത്തിനൊപ്പം ലഭ്യമാവും. ഫ്ലഷ് ഡോർ ഹാൻഡിലുകൾ, സ്ലിം ഹെഡ്‌ലാമ്പുകൾ, വേഗതയേക്കാൾ പ്രായോഗികതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു എയറോഡൈനാമിക് ആകൃതി എന്നിവയാണ് ടെസ്‌ല മോഡൽ Y ഇവിയുടെ പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.

Tesla Model Y Earns 5 Star Euro Ncap Safety Rating

15.4 ഇഞ്ച് ഫ്രണ്ട് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 8 ഇഞ്ച് റിയർ ഡിസ്‌പ്ലേ, പവർ അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ, സ്റ്റിയറിംഗ് കോളം, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 19 ഇഞ്ച് ക്രോസ്‌ഫ്ലോ വീലുകൾ, ഫിക്സഡ് ഗ്ലാസ് റൂഫ്, അക്കൗസ്റ്റിക് ഗ്ലാസ്, പവർ റിയർ ലിഫ്റ്റ്ഗേറ്റ് എന്നിവയെല്ലാമാണ് ടെസ്‌ല മോഡൽ Y ഇലക്ട്രിക് എസ്‌യുവിയെ കിടിലമാക്കുന്നത്. കാറിലെ യാത്രകളെല്ലാം നല്ല സുഖകരമായിരിക്കുമെന്നതിലൊരു സംശയവും വേണ്ട.

ഇന്ത്യയിലെ ടെസ്‌ല മോഡൽ Y ഇവിയുടെ റിയർ-വീൽ-ഡ്രൈവ് പതിപ്പ് 60 kWh, 75 kWh ബാറ്ററി പായ്ക്കുകൾക്കുള്ള ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏകദേശം 295 bhp കരുത്തോളം ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് RWD വേരിയന്റിന് കരുത്ത് പകരുന്നത്. 60 kWh ബാറ്ററിയുള്ള മോജൽ സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് ടെസ്‌ല പറയുന്നത്.

Tesla Model Y Earns 5 Star Euro Ncap Safety Rating

അതേസമയം ടെസ്‌ല മോഡൽ Y ഇലക്ട്രിക് കാറിന്റെ ലോംഗ് റേഞ്ച് മോഡൽ പൂർണ ചാർജിൽ 622 കിലോമീറ്റർ വരെ വാഗ്ദാനം ചെയ്യുന്നുണ്ടെന്നതിനാൽ ദീർഘദൂര യാത്രകൾക്കും അനുയോജ്യമായിരിക്കും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ എസ്‌യുവിക്ക് 5.9 സെക്കൻഡ് മതിയാവും. കൂടാതെ 15 മിനിറ്റ് സൂപ്പർചാർജ് ചെയ്‌താൽ ഉപയോക്താക്കൾക്ക് 238 കിലോമീറ്റർ മുതൽ 267 കിലോമീറ്റർ വരെ കാറിൽ സഞ്ചരിക്കാനും കഴിയും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, November 28, 2025, 7:00 [IST]
English summary
Tesla model y earns 5 star euro ncap safety rating all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X