ഷോറൂം തുടങ്ങുന്നതിന് മുന്നേ വണ്ടി ഇങ്ങെത്തി; ടെസ്‌ല പണിത്തുടങ്ങി, മോഡൽ Y ടെസ്റ്റിങ്ങ് വീഡിയോ കണ്ടോ

ടെസ്‌ല രാജ്യത്തേക്ക് വരുന്നതിന് ഉളള എല്ലാ തയ്യാറെടുപ്പുകളും ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഷോറൂം ആരംഭിക്കുന്നതിന് മുൻപ് തന്നെ രാജ്യത്തേക്ക് തങ്ങളുടെ മോഡൽ എത്തിച്ചിരിക്കുകയാണ് ഇവി ഭീമൻ.എതിരാളികൾക്ക് ചിന്തിക്കാൻ പോലുമുളള സമയം കൊടുക്കുന്നില്ല. കാരണം ടെസ്‌ലയുടെ മോഡൽ Y എന്ന വാഹനം ഇന്ത്യയിൽ ടെസ്റ്റ് റൺ നടത്തുന്നിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. രാജ്യത്ത് ആദ്യം അവരിപ്പിക്കാൻ പോകുന്നത് ഈ മോഡലായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. വീഡിയോയിൽ വാഹനം കാമഫ്ലോഗിലായിരുന്നു. ചുവന്ന നമ്പർ പ്ലേറ്റിലാണ് വാഹനം കാണപ്പെട്ടത്. വാഹനത്തിൻ്റെ കൂടുതഷ വിശദാംശങ്ങളറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ടെസ്‌ലയുടെ ഏറ്റവും താങ്ങാനാവുന്ന വാഹനമാണ് ടെസ്‌ല മോഡൽ Y. ഇത് ഒരു റിയർ-വീൽ-ഡ്രൈവ് വാഹനമായും ഡ്യുവൽ മോട്ടോർ ഓൾ-വീൽ-ഡ്രൈവ് വാഹനമായും വാഗ്ദാനം ചെയ്യുന്നു. 60 kWh ബാറ്ററി പാക്കിലാണ് ഇത് വരുന്നത്. ഏകദേശം 415 കിലോമീറ്റർ റേഞ്ച് ഈ കാർ വാഗ്ദാനം ചെയ്യുന്നു. ഇത് മൊത്തം 283 പിഎസ് കരുത്തും 420 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുന്നത് വെറും 6.1 സെക്കൻ്റിലാണ്.

Tesla Model Y is spotted testing on the Indian road

ടെസ്‌ലയുടെ വരവിൽ എല്ലാ ബ്രാൻഡുകളും വിറച്ചിരിക്കുകയാണ് എന്നതാണ് സത്യം. വി ഭീമനായ ടെസ്‌ല ഇന്ത്യയിലേക്ക് എത്തുമ്പോൾ കണ്ണുത്തളളിക്കുന്ന ഫീച്ചറുകൾ മാത്രമല്ല വീട്ടിലിരുന്ന് കൊണ്ട് ബുക്ക് ചെയ്യുന്നത് പോലെയുളള സേവനങ്ങളും ഓഫർ ചെയ്യുന്നുണ്ട്. മോഡല്‍ 3, മോഡല്‍ വൈ എന്നീ വാഹനങ്ങളായിരിക്കും തുടക്കത്തിൽ ഇന്ത്യയിൽ എത്തിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.

എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ടെസ്‌ല തങ്ങളുടെ സൈബർ ട്രക്ക് ഇന്ത്യയിലേക്ക് കൊണ്ടുവരുമോ എന്നാണ്. മൂന്ന് വേരിയന്റുകളിലാണ് സൈബർട്രക്ക് ഇലക്ട്രിക് എസ്‌യുവി വരുന്നത്. സിംഗിൾ മോട്ടോർ, ഡ്യൂവൽ മോട്ടോർ (AWD), ബർബീസ്റ്റ് എന്നീ വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്. ഇതിൽ സൈബർ ബീസ്റ്റ് എന്ന വേരിയന്റാണ് ഏറ്റവും വില കൂടിയതും കൂടുതൽ സവിശേഷതകൾ ഉള്ളതുമായ മോഡൽ. സിംഗിൾ മോട്ടോർ വേരിയന്റ് കുറഞ്ഞ വിലയിൽ ലഭിക്കും.

Tesla Model Y is spotted testing on the Indian road

ടെസ്‌ല സൈബർട്രക്ക് സിംഗിൾ-മോട്ടോറാണ് ഈ വാഹനത്തിന്റെ ബേസ് വേരിയന്റ്. ഈ മോഡലിന് വെറും 6.5 സെക്കൻഡിനുള്ളിൽ നിർത്തിയിട്ടിരിക്കുന്ന അവസ്ഥയിൽ നിന്നും മണിക്കൂറിൽ 96.5 കിലോമീറ്റർ അഥവാ 60 മൈൽ വരെ വേഗത കൈവരിക്കാൻ സാധിക്കും.ഈ മോഡലിന്റെ ഏകദേശ റേഞ്ച് 402 കിലോമീറ്ററാണ്. ടെസ്‌ല സൈബർട്രക്ക് സിംഗിൾ മോട്ടോർ വേരിയന്റിന്റെ വില 60,990 ഡോളർ മുതൽ ആരംഭിക്കുന്നു ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 50.83 ലക്ഷം രൂപ മുതലാണ്.

ടെസ്‌ല സൈബർട്രക്ക് സിംഗിൾ-മോട്ടോർ വേരിയന്റിൽ നിന്ന് വ്യത്യസ്തമാണ് ഡ്യൂവൽ മോട്ടോർ വേരിയന്റ്. ഈ വേരിയന്റും ഇപ്പോൾ ഡെലിവറിക്ക് തയ്യാറായിട്ടുണ്ട്. ഈ വാഹനത്തിന്റെ വേരിയന്റുകളിൽ വച്ച് ഏറ്റവും ഉയർന്ന റേഞ്ച് നൽകുന്ന മോഡലാണിത്. ഒറ്റ ചാർജിൽ 547 കിലോമീറ്റർ വരെ റേഞ്ചാണ് ഈ വേരിയന്റ് നൽകുന്നത്.

Tesla Model Y is spotted testing on the Indian road

ടെസ്‌ല സൈബർട്രക്ക് ഡ്യൂവൽ മോട്ടോർ വേരിയന്റ് വേഗതയുടെ കാര്യത്തിലും മികവ് പുലർത്തുന്നുണ്ട്. നിർത്തിയിട്ടിരിക്കുന്ന അവസ്ഥയിൽ നിന്നും വെറും 4.1 സെക്കന്റിൽ 96.5 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വാഹനത്തിന് സാധിക്കും. 79,990 ഡോളറാണ് ഇതിന്റെ അമേരിക്കയിലെ വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 66.67 ലക്ഷം രൂപയാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, April 17, 2025, 8:30 [IST]
English summary
Tesla model y is spotted testing on the indian road checkout the viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X