പെയിന്റിന് ബുള്ളറ്റിനേക്കാള്‍ വില, സെല്‍ഫ് ഡ്രൈവിംഗിന് വാഗണ്‍ആറിന്റെ പൈസയാകും! ടെസ്‌ല നമ്മളുദ്ദേശിച്ച ആളല്ല

മോഡല്‍ Y അവതരിപ്പിച്ച് കൊണ്ട് അമേരിക്കന്‍ ഇവി ഭീമന്‍മാരായ ടെസ്ല ഇന്ത്യന്‍ എന്‍ട്രി ഗംഭീരമാക്കിയിരിക്കുകയാണ്. ഇന്ന് (15 ജൂലൈ 2025) മുംബൈയില്‍ ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ ഡീലര്‍ഷിപ്പ് തുറന്നതിനൊപ്പമാണ് ഇലോണ്‍ മസ്‌കിന്റെ കമ്പനി മോഡല്‍ Y ഇവിയുടെ വിലയും പ്രഖ്യാപിച്ചത്. 59.89 ലക്ഷം രൂപയെന്ന ആകര്‍ഷകമായ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് ഈ മോഡല്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നത്. എന്നിരുന്നാലും, അധിക ഫീച്ചറുകള്‍ ചേര്‍ക്കുമ്പോള്‍ വരുന്ന വില പലരെയും ഞെട്ടിച്ചിരിക്കുകയാണ്. നിറങ്ങളും സെല്‍ഫ് ഡ്രൈവിംഗ് പായ്ക്കുമടക്കം ടെസ്ല മോഡല്‍ Y ഇവിയുടെ ഓപ്ഷനല്‍ ആഡ്ഓണുകളുടെ വിലയെ കുറിച്ച് വിശദമായി നമുക്ക് പരിശോധിക്കാം.

ടെസ്‌ല മോഡല്‍ Y ആറ് നിറങ്ങളില്‍ ലഭ്യമാണ്. സ്റ്റെല്‍ത്ത് ഗ്രേ നിറത്തിന് അധികമായി പണം നല്‍കേണ്ടതില്ല. എന്നാല്‍ മറ്റ് നിറങ്ങള്‍ക്ക് കൂടുതല്‍ പണം നല്‍കണം. പേള്‍ വൈറ്റ് മള്‍ട്ടി-കോട്ട്, ഡയമണ്ട് ബ്ലാക്ക് ഷെയ്ഡുകള്‍ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ 95,000 രൂപ അധികമായി നല്‍കണം. ഗ്ലേസിയര്‍ ബ്ലൂ ഷെയ്ഡിന് 1.25 ലക്ഷം രൂപയാണ് അധികമായി നല്‍കേണ്ടത്.

tesla model y front

ടെസ്‌ല മോഡല്‍ Y ഇവിയുടെ ഏറ്റവും ചെലവേറിയ നിറങ്ങള്‍ ക്വിക്ക് സില്‍വറും, അള്‍ട്രാ റെഡുമാണ്. ഈ രണ്ട് നിറങ്ങള്‍ക്കും 1.85 ലക്ഷം രൂപയാണ് മുടക്കേണ്ടത്. ഇത് ഒരു പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് മോട്ടോര്‍സൈക്കിളിന്റെ വിലയെക്കാള്‍ കൂടുതലാണെന്നതാണ് രസകരം. ഏതായാലും ടെസ്‌ല മോഡല്‍ Y-യുടെ നിറങ്ങളും അവയുടെ വിലയും താഴെ പട്ടികപ്പെടുത്തിയിരിക്കുന്നു.

നിറം വില
സ്റ്റെല്‍ത്ത് ഗ്രേ -
പേള്‍ വൈറ്റ് മള്‍ട്ടി-കോട്ട് 95,000 രൂപ
ഡയമണ്ട് ബ്ലാക്ക് 95,000 രൂപ
ഗ്ലേസിയര്‍ ബ്ലൂ 1,25,000 രൂപ
ക്വിക്ക് സില്‍വര്‍ 1,85,000 രൂപ
അള്‍ട്രാ റെഡ് 1,85,000 രൂപ

ലളിതമായ ഇന്റീരിയറാണ് ടെസ്‌ല മോഡല്‍ Y-ക്കുള്ളത്. ബ്ലാക്ക്, ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്നിങ്ങനെ രണ്ട് ഇന്റീരിയര്‍ ഓപ്ഷനുകള്‍ ഇതില്‍ ലഭ്യമാണ്. ബ്ലാക്ക് ഇന്റീരിയറിന് അധികം പണം ഈടാക്കുന്നില്ല. അതേസമയം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഇന്റീരിയര്‍ തെരഞ്ഞെടുക്കുന്നവര്‍ 95,000 രൂപ അധികമായി കൈയ്യില്‍ കരുതണം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഇന്റീരിയര്‍ അകത്തളത്തിന് വിശാലത സമ്മാനിക്കുമെങ്കിലും അത് വൃത്തിയായി സൂക്ഷിക്കാന്‍ പ്രയാസമാണ്. അതിനാല്‍ ബ്ലാക്ക് ഇന്റീരിയര്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.

ടെസ്‌ല എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് അവരുടെ സെല്‍ഫ് ഡ്രൈവിംഗ് പായ്ക്ക് ആയിരിക്കും. ടെസ്‌ലയുടെ ഓട്ടോണോമസ് ഡ്രൈവിംഗ് ഫീച്ചറുകള്‍ക്ക് ഇന്ത്യയിലും ധാരാളം ആരാധകരുണ്ട്. ടെസ്‌ല മോഡല്‍ Y-യില്‍ 'ഫുള്‍ സെല്‍ഫ് ഡ്രൈവിംഗ് പായ്ക്ക്' ചേര്‍ക്കാനായി 6 ലക്ഷം രൂപ അധികമായി നല്‍കണം. അതായത് ഈ ഒരു ഫീച്ചറിനായി മുടക്കുന്ന പൈസ കൊണ്ട് ഒരു പുത്തന്‍ മാരുതി സുസുക്കി വാഗണ്‍ ആര്‍ വാങ്ങാം.

RWD, RWD എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ടെസ്ല മോഡല്‍ Y വില്‍ക്കുന്നത്. ബേസ് മോഡലിന്റെ വില 59.89 ലക്ഷം രൂപയാണ്. അതേസമയം ലോംഗ് റേഞ്ച് മോഡലിന് 67.89 ലക്ഷം രൂപയാണ് വില. എക്സ്-ഷോറൂം വിലകളാണ് ഇത്. നിലവില്‍ മുംബൈ അല്ലാതെ ഡല്‍ഹി, ഗുരുഗ്രാം എന്നീ നഗരങ്ങളില്‍ മാത്രമാണ് ടെസ്ല കാറുകള്‍ ലഭിക്കുക. ഡല്‍ഹിയിലും മുംബൈയിലും ഇതിന് ഏകദേശം 61 ലക്ഷം രൂപയാണ് ഓണ്‍-റോഡ് വില.

tesla model y

ഉയര്‍ന്ന റോഡ് ടാക്‌സും മറ്റ് ചാര്‍ജുകളും കാരണം ഗുരുഗ്രാമില്‍ ഇത് 66.7 ലക്ഷം വരെയാകും. ഏറ്റവും വിലകൂടിയ പെയിന്റ് ഓപ്ഷനും, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഇന്റീരിയറും, ഫുള്‍ സെല്‍ഫ് ഡ്രൈവിംഗ് പായ്ക്കും ചേര്‍ത്താല്‍ സാധാരണ മോഡല്‍ Y-യെക്കാള്‍ 8.80 ലക്ഷം രൂപ അധികം നല്‍കേണ്ടിവരും. സാധാരണമോഡല്‍ Y-യും എല്ലാ ഫീച്ചറുകളും ചേര്‍ത്ത മോഡല്‍ Y-യും തമ്മിലുള്ള വില വ്യത്യാസം കൊണ്ട് ഒരു പുതിയ മാരുതി സുസുക്കി ബ്രെസ സ്വന്തമാക്കാം.

ബാക്കി വരുന്ന പണംകൊണ്ട് എസയുവിയുടെ ആക്സസറികളും വാങ്ങാം. ടെസ്‌ല ഇന്ത്യയില്‍ മോഡല്‍ Y-യുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് 22,220 രൂപയാണ് ടോക്കണ്‍ തുക നല്‍കി കാര്‍ റിസര്‍വ് ചെയ്യാം. ബുക്ക് ചെയ്ത ശേഷം 7 ദിവസത്തിനുള്ളില്‍ 3 ലക്ഷം രൂപ കൂടി അടയ്ക്കണം. അങ്ങനെ മൊത്തം ബുക്കിംഗ് തുക 3,22,220 രൂപയായി ഉയരും.

More from DriveSpark

Article Published On: Tuesday, July 15, 2025, 19:27 [IST]
English summary
Tesla model y optional extras self driving costs more than wagonr paint rate more than bullet
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X