ടെസ്ലക്ക് വില്‍പ്പനയില്‍ എട്ടിന്റെ പണി, ഇനിയൊരു തിരിച്ചുവരവ് ഉണ്ടോ ദാസാ

ഇലക്ട്രിക് വാഹന ലോകത്ത് വലിയ വിപ്ലവം സൃഷ്ടിച്ച് ഇന്ന് ആഗോള വിപണിയില്‍ ഏറ്റവും വലിയ സ്വാധീനമുള്ള നിര്‍മ്മാതാക്കളില്‍ ഒന്നായി മാറിയിരിക്കുകയാണ് ടെസ്‌ല. ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള കമ്പനി ചുരുങ്ങിയ കാലയളവുകൊണ്ടാണ് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചത്. ഇലട്രിക് മോട്ടോര്‍, മികച്ച റേഞ്ച്, ആകര്‍ഷകമായ ഡിസെനും ഇന്റീരിയറിനുമൊപ്പം ഹൈടെക് ഫീച്ചറുകള്‍ എന്നിവ സമ്മാനിച്ചുകൊണ്ടാണ് ടെസ്ല തിളങ്ങിനില്‍ക്കുന്നത്. ആഗോളവിപണികളിലെ വിജയം ഇന്ത്യയിലെത്തിയപ്പോള്‍ ടെസ്‌ലക്ക് നേടാനായോ എന്നത് സംശയം ഉണ്ടാക്കുന്ന ഒരു ചോദ്യമാണ്. കാരണം 2025 ഒക്‌ടോബര്‍ മാസതെത വില്‍പ്പന കണക്കുകള്‍ നിരത്തുമ്പോള്‍ വലിയ നിരാശയാണ് കാണാന്‍ സാധിക്കുന്നത്.

2025 ജൂലൈ മാസത്തിലാണ് കമ്പനി ഇന്ത്യയില്‍ ഔദ്യോഗികമായി പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചത്. ഇത് വാഹനപ്രേമികളുടെ ഇടയില്‍ വളരെയധികം ഹൈപ്പ് നേടിയ ഒരു വാര്‍ത്തയായിരുന്നു. തങ്ങളുടെ ഇലക്ട്രിക് സെഡാനായ മോഡല്‍ Y 59.89 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ രാജ്യത്തിന് സമ്മാനിക്കുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമായപ്പോള്‍ ടെസ്ലക്ക് നേരിടേണ്ടി വന്നത് വലിയ വെല്ലുവിളിയെയാണ്.

Tesla Model Y

എന്തെന്നാല്‍ ഡെലിവറികള്‍ ആരംഭിച്ചതിന് ശേഷം മോഡല്‍ Y ഇവിയുടെ വെറും 104 യൂണിറ്റുകള്‍ മാത്രമാണ് ടെസ്്‌ലക്ക് വിറ്റഴിക്കാന്‍ സാധിച്ചുള്ളൂ. കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ വെറും 40 യൂണിറ്റുകള്‍ മാത്രമാണ് ഷോറൂമില്‍ നിന്നിറങ്ങിയത്. സെപ്റ്റംബറില്‍ വിറ്റ 64 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏകദേശം 37.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

കമ്പനി നിലവില്‍ ഇന്ത്യയില്‍ മോഡല്‍ Y മാത്രമാണ് വില്‍ക്കുന്നത്. കംപ്ലീറ്റ്‌ലി ബില്‍റ്റപ്പ് (സിബിയു) റൂട്ടില്‍ ഈ എസ്‌യുവി പൂര്‍ണമായും ഇറക്കുമതി ചെയ്യുകയാണ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് 60-70 ശതമാനം വരെ അധിക കസ്റ്റംസ് തീരുവ ചുമത്തപ്പെടുന്നുണ്ട്. അതിനാല്‍ കാറിന്റെ യുഎസ് വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ വില വളരെ ഉയര്‍ന്നതാണ്. നിലവില്‍ രാജ്യത്തെ ഇവിയുടെ വിലയില്‍ ഭൂരിഭാഗവും 15 ലക്ഷം മുതല്‍ 25 ലക്ഷം എന്ന ശ്രേണിയില്‍ പെടുന്നതാണ്.

Tesla Model Y

അതിനാല്‍ ഉയര്‍ന്ന വില മോഡല്‍ Y ഇവിയുടെ വില്‍പ്പന ഇടിവിന് ഒരു പ്രധാന കാരണമായെന്നു തന്നെ പറയാം. മാത്രവുമല്ല ടാറ്റ മോട്ടോര്‍സ്, എംജി, മഹീന്ദ്ര, ഹ്യുണ്ടായി പോലുള്ള ജനപ്രിയ ബ്രാന്‍ഡുകള്‍ ബജറ്റ് ഫ്രണ്ട്‌ലിയും ഉയര്‍ന്ന നിര്‍മാണ നിലവാരവും ഉള്ള ഇവികള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ സാധാരണക്കാര്‍ കൂടുതലായും അതില്‍ ആകൃഷ്ടരാകുന്നു. ഇതും ടെസ്ലയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് നല്‍കുന്നത്.

എന്നിരുന്നാലും ഡിസൈന്‍ കൊണ്ടും, ഇന്റീരിയര്‍, മറ്റ് സുരക്ഷാ ഫീച്ചറുകള്‍കൊണ്ടും മോഡല്‍ Y ഇന്നും ആളുകളെ ആകര്‍ഷിക്കാന്‍ കഴിവുള്ള ഒരു ഇലക്ട്രിക് എസ്‌യുവിയാണ്. മുന്നില്‍ നിന്ന് നോക്കുമ്പോള്‍ കാറിന്റെ സ്ലീക്ക് ലൈനുകളും എയറോഡൈനാമിക് ബോഡി സ്ട്രക്ചറുമാണ് പ്രധാന രൂപഭംഗിയില്‍ ഉള്‍പ്പെടുന്നത്. അതിനോടൊപ്പം കൂപ്പെ സ്‌റ്റൈലിലുള്ള ഒരു ചെറിയ സ്ലോപ്പിംഗ് റൂഫ്ലൈനും മനോഹരമായ എല്‍ഇഡി ഹെഡ്ലാമ്പുകളും, വശങ്ങളിലേക്ക് നീളുന്ന സിഗ്‌നേച്ചര്‍ ലൈറ്റിംഗും എല്ലാം പ്രത്യേകതരം ആകര്‍ഷണം നല്‍കുന്നുണ്ട്.

Tesla Model Y

അകത്തളത്തില്‍ കടക്കുമ്പോള്‍ തന്നെ ഇമ്പമുണ്ടാക്കുന്നത് അതിന്റെ ശാന്തതയും മിനിമലിസ്റ്റികുമായ ഡിസൈനാണ്. വലിയ 15-ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, പനോരമിക് ഗ്ലാസ് റൂഫ്, ഗ്ലാസ് പാനല്‍, സെന്റര്‍ കണ്‍സോള്‍ എന്നിവ ഒന്നിനൊന്ന് മെച്ചമുള്ളവയാണ്. സേഫ്റ്റിയില്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റ്, ഓട്ടോപൈലറ്റ്, ലെയിന്‍ അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ ഇന്‍പുട്ടുകള്‍ എന്നിവക്കൊപ്പം കൊളീഷന്‍ അലേര്‍ട്ട്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്.

മാത്രവുമല്ല ഉയര്‍ന്ന ശേഷിയുള്ള ബാറ്ററി പായ്ക്കും ശക്തമായ ഇലക്ട്രിക് മോട്ടോറുമാണ് ഇതില്‍ ഉപയോഗിക്കുന്നത്. 60kWh, 75kWh എന്നീ ബാറ്ററി ഓപ്ഷനുകളിലാണ് മോഡല്‍ Y വാങ്ങാനാകുക. ഇത് ഫുള്‍ ചാര്‍ജില്‍ 450-550 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഈ സവിശേഷതകള്‍ എല്ലാം വാഗ്ദാനം ചെയ്യുന്ന ടെസ്ല മോഡല്‍ Y വരുംദിവസങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഉയര്‍ന്ന വില്‍പ്പന പട്ടം നേടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കുറഞ്ഞ വിലയില്‍ കൂടുതല്‍ ആകര്‍ഷകമായ മോഡലുകള്‍ അവതരിപ്പിക്കുന്നതാകും രാജ്യത്ത് പിടിച്ചുനില്‍ക്കാനുള്ള പിടിവള്ളി.

More from DriveSpark

Article Published On: Saturday, November 29, 2025, 9:30 [IST]
English summary
Tesla model y sales reports in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X