ടെസ്‌ല വീട്ടിലിരുന്ന് ബുക്ക് ചെയ്യാം; ടാറ്റയും മഹീന്ദ്രയും ഷോറൂമുകൾ അടച്ചുപൂട്ടേണ്ടി വരുമോ
ടെസ്‌ലയുടെ ഇന്ത്യയിലേക്കുളള വരവ് വളരെ ചങ്കിടിപ്പോട് കൂടിയാണ് രാജ്യത്തുളള വാഹന നിർമാതാക്കൾ കാണുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇവി ഭീമൻ എതിരാളിയായി എത്തുമ്പോൾ ആർക്കും ഒരു ഭയം തോന്നിയേക്കാം. അത് സ്വാഭാവികം. എന്നാൽ തങ്ങളേക്കാൾ കൂടുതൽ പ്രത്യേകതകളും സേവനങ്ങളും ഉപഭോക്താക്കൾക്ക് നൽകുകയും കൂടി ചെയ്താൽ അത് വിൽപ്പനയെ പോലും ബാധിച്ചേക്കാം. പുതിയ ഒരു വാഹനം വാങ്ങണമെങ്കിൽ എല്ലാവരും ഷോറൂമിൽ പോയി ആദ്യം വിവരങ്ങൾ തിരക്കും അതിന് ശേഷം ടെസ്റ്റ് ഡ്രൈവ് പിന്നീട് ബുക്കിങ്ങ്. എന്നാൽ ടെസ്റ്റ് ഡ്രൈവ് ഇപ്പോൾ വീടുകളിൽ ലഭിക്കുന്നുണ്ട്.
പക്ഷേ നിങ്ങളുടെ വാഹനം വാങ്ങാൻ ഷോറൂമിൽ ഒന്നും പോകാതെ ആമസോണിൽ ഒരു ഉൽപ്പന്നം വാങ്ങുന്നത് പോലെ നിങ്ങൾക്ക് വാങ്ങാം എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ. അതേ ഇവി ഭീമനായ ടെസ്‌ല ഇന്ത്യയിലേക്ക് എത്തുമ്പോൾ കണ്ണുത്തളളിക്കുന്ന ഫീച്ചറുകൾ മാത്രമല്ല ഇതുപോലെ സേവനങ്ങളും ഓഫർ ചെയ്യുന്നുണ്ട്. മോഡല്‍ 3, മോഡല്‍ വൈ എന്നീ വാഹനങ്ങളായിരിക്കും തുടക്കത്തിൽ ഇന്ത്യയിൽ എത്തിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.

എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ടെസ്‌ല തങ്ങളുടെ സൈബർ ട്രക്ക് ഇന്ത്യയിലേക്ക് കൊണ്ടുവരുമോ എന്നാണ്. മൂന്ന് വേരിയന്റുകളിലാണ് സൈബർട്രക്ക് ഇലക്ട്രിക് എസ്‌യുവി വരുന്നത്. സിംഗിൾ മോട്ടോർ, ഡ്യൂവൽ മോട്ടോർ (AWD), ബർബീസ്റ്റ് എന്നീ വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്. ഇതിൽ സൈബർ ബീസ്റ്റ് എന്ന വേരിയന്റാണ് ഏറ്റവും വില കൂടിയതും കൂടുതൽ സവിശേഷതകൾ ഉള്ളതുമായ മോഡൽ. സിംഗിൾ മോട്ടോർ വേരിയന്റ് കുറഞ്ഞ വിലയിൽ ലഭിക്കും.
ടെസ്‌ല സൈബർട്രക്ക് സിംഗിൾ-മോട്ടോറാണ് ഈ വാഹനത്തിന്റെ ബേസ് വേരിയന്റ്. ഈ മോഡലിന് വെറും 6.5 സെക്കൻഡിനുള്ളിൽ നിർത്തിയിട്ടിരിക്കുന്ന അവസ്ഥയിൽ നിന്നും മണിക്കൂറിൽ 96.5 കിലോമീറ്റർ അഥവാ 60 മൈൽ വരെ വേഗത കൈവരിക്കാൻ സാധിക്കും.ഈ മോഡലിന്റെ ഏകദേശ റേഞ്ച് 402 കിലോമീറ്ററാണ്. ടെസ്‌ല സൈബർട്രക്ക് സിംഗിൾ മോട്ടോർ വേരിയന്റിന്റെ വില 60,990 ഡോളർ മുതൽ ആരംഭിക്കുന്നു ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 50.83 ലക്ഷം രൂപ മുതലാണ്.

ടെസ്‌ല സൈബർട്രക്ക് സിംഗിൾ-മോട്ടോർ വേരിയന്റിൽ നിന്ന് വ്യത്യസ്തമാണ് ഡ്യൂവൽ മോട്ടോർ വേരിയന്റ്. ഈ വേരിയന്റും ഇപ്പോൾ ഡെലിവറിക്ക് തയ്യാറായിട്ടുണ്ട്. ഈ വാഹനത്തിന്റെ വേരിയന്റുകളിൽ വച്ച് ഏറ്റവും ഉയർന്ന റേഞ്ച് നൽകുന്ന മോഡലാണിത്. ഒറ്റ ചാർജിൽ 547 കിലോമീറ്റർ വരെ റേഞ്ചാണ് ഈ വേരിയന്റ് നൽകുന്നത്.
ടെസ്‌ല സൈബർട്രക്ക് ഡ്യൂവൽ മോട്ടോർ വേരിയന്റ് വേഗതയുടെ കാര്യത്തിലും മികവ് പുലർത്തുന്നുണ്ട്. നിർത്തിയിട്ടിരിക്കുന്ന അവസ്ഥയിൽ നിന്നും വെറും 4.1 സെക്കന്റിൽ 96.5 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വാഹനത്തിന് സാധിക്കും. 79,990 ഡോളറാണ് ഇതിന്റെ അമേരിക്കയിലെ വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 66.67 ലക്ഷം രൂപയാണ്.

ടെസ്‌ല സൈബർട്രക്കിന് 443 എംഎം ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്. വാഹനത്തിന്റെ മൊത്തം ഭാരം 3.1 ടൺ ആണ്. ഭാരം കൂടുതൽ ആയിരുന്നിട്ടും ടെസ്‌ല സൈബർട്രക്കിന് 5 ടൺ ടോവിങ് ശേഷിയുമുണ്ട്. ഈ വാഹനത്തിന് മണിക്കൂറിൽ 209 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും സാധിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലേക്കുളള കാൽവയ്പ്പോടെ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ടെസ്‌ല ഉന്നംവെക്കുന്നത്. നിലവിൽ ചൈനയിലാണ് ടെസ്‌ലയുടെ ഏറ്റവും വലിയ നിർമാശാലയായ ഗിഗാഫാക്ടറി ഉള്ളത്. ഷാങ്ഹായിലാണ് സ്ഥിതി ചെയ്യുന്ന പ്ലാന്റിന് ഒരു വർഷത്തിൽ 7,50,000 കാറുകൾ നിർമിക്കാനുള്ള ശേഷിയുണ്ട്. ടെസ്‌ലയുടെ വരവ് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








