ഞാൻ ഒന്ന് ഇഷ്ടപ്പെട്ട് വരികയായിരുന്നു പൊലീസുകാരാ! റോബോ ടാക്സിയുടെ തുടക്കം തന്നെ എട്ടിൻ്റെ പണി

ലോകത്തിലെ ഇവി ഭീമനായ ടെസ്‌ല ഓരോ ദിവസവു പുതിയ പുതിയ കണ്ടുപിടിത്തങ്ങളുമായിട്ടാണ് വരുന്നത്, അതിൽ ഇപ്പോൾ പ്രധാനപ്പെട്ട ഒന്നാണ് ഡ്രൈവറില്ലാതെ ഓടുന്ന റോബോ ടാക്സികൾ. കഴിഞ്ഞ ദിവസം റോബോ ടാക്സികൾ സർവീസ് ആരംഭിച്ചിരിക്കുകയാണ്. എന്നാൽ മേലെപ്പറമ്പിൽ ആൺവീട് എന്ന ചിത്രത്തിൽ മഹാനാടൻ നരേന്ദ്ര പ്രസാദ് പറയുന്ന ഒരു ഡയലോഗുണ്ട് ഞാൻ ഒന്ന് ഇഷ്ടപ്പെട്ട് വരികയായിരുന്നു എന്ന്. അത് പോലെയാണ് റോബോ ടാക്സിയുടെ കാര്യവും. റോബോ ടാക്സി നിരവധി ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയെന്ന് കാട്ടി കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥർ.

നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ ആണ് ടെസ്‌ലയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. റോബോടാക്സി അമിതവേഗതയിൽ പോകുന്നതും അത് പോലെ തന്നെ വരി തെറ്റിച്ച് ഓടുന്നതുമായ വീഡിയോ പുറത്ത് വന്നതോടെയാണ് റോബോ ടാക്സിക്ക് പണി കിട്ടിയത്.നിരവധി പരീക്ഷണങ്ങൾക്ക് ഒടുവിലാണ് ബ്രാൻഡ് തങ്ങളുടെ ടാക്സി സർവീസ് ആരംഭിച്ചത്. എന്നാൽ തുടക്കം തന്നെ എട്ടിൻ്റെ പണിയാണ് കിട്ടിയിരിക്കുന്നത്.

tesla robo taxi violated traffic laws

സൈബർട്രക്ക് സ്റ്റൈൽ ഷീറ്റിൽ നിന്ന് റോബോടാക്‌സി ധാരാളം ഡിസൈൻ സൂചനകൾ കടം എടുത്തിട്ടുണ്ട്. ഇതിൽ ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ് യൂണിറ്റുകൾക്ക് പകരം തിരശ്ചീന ലൈറ്റ് ബാറുകൾ നൽകിയിട്ടുണ്ട്. സൈബർകാബിൻ്റെ വില 30,000 ഡോളറിൽ താഴെയായിരിക്കും (ഏകദേശം 25.19 ലക്ഷം രൂപ). സൈബർക്യാബ് ഓടാൻ ഒരു മൈലിന് 20 സെൻറ് ചെലവ് ആണ് കണക്കാക്കുന്നത് അത് പോലെ തന്നെ സാധാരണ പ്ലഗുകൾക്ക് പകരം ഇൻഡക്റ്റീവ് ചാർജിംഗ് ഉപയോഗിച്ചിട്ടുമുണ്ട്.

വൈദ്യുതകാന്തിക ഇൻഡക്ഷൻ വഴി റോബോടാക്‌സിയെ 'വയർലെസ് ആയി' ചാർജ് ചെയ്യാൻ കഴിയും എന്നതാണ് പ്രത്യേകത. ടെസ്‌ല EV-കളുടെ സവിശേഷത പോലെ, ക്യാബ് ക്യാമറകളെയും ഫുൾ സെൽഫ് ഡ്രൈവിംഗിനായി (FSD) ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെയും ആശ്രയിക്കുമെന്ന് മസ്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ചിലവ് ലാഭിക്കാനാണ് കമ്പനി ഇത് ചെയ്തിരിക്കുന്നതെന്ന് മനസിലാക്കാൻ സാധിക്കും.

tesla robo taxi violated traffic laws

പൂർണ്ണമായും സെൽഫ് ഡ്രൈവിംഗിനായി പ്രോഗ്രാം ചെയ്താണ് സൈബർകാബ് നിർമ്മിച്ചിരിക്കുന്നത്. വാഹനത്തിന്റെ കൺട്രോളിംഗിനായി സ്റ്റിയറിംഗും പെഡലുകളും ഒന്നും തന്നെ ഇതിന്റെ കൂടെ വരുന്നില്ല എന്നതാണ് ഇതിൻ്റെ അർത്ഥം. ഇക്കാരണത്താൽ, സൈബർക്യാബ് എന്നത് ഓട്ടോമൊബൈൽ സാങ്കേതികവിദ്യയിലെ ഒരു സുപ്രധാന മുന്നേറ്റമാണ്. വാഹനത്തിന്റെ സൈഡ് പ്രൊഫൈലിൽ നിന്ന്, ഡോർ ഹാൻഡിലുകളില്ലാതെ ഒരു സ്ലോപ്പിംഗ് റൂഫ് ലൈൻ വളരെ വ്യക്തമാണ്.

മുകളിലേക്ക് ഓപ്പൺ ചെയ്യുന്ന ബട്ടർഫ്ലൈ വിംഗ് ഡോളറുകളാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. അകത്തളത്തിൽ, ക്യാബിൻ വളരെ ചെറുതാണ്, രണ്ട് യാത്രക്കാർക്ക് മാത്രമുള്ള സ്ഥലമാണ് ഇതിലുള്ളത്, ഒരു ആംറെസ്റ്റ്, കപ്പ് ഹോൾഡറും ഡാഷ്‌ബോർഡിൽ ഒരു സ്‌ക്രീനും നമുക്ക് ഉള്ളിൽ കാണാം. വയർലെസ് ചാർജിംഗിലൂടെ ടെസ്‌ല സൈബർക്യാബ് ചാർജ് ചെയ്യപ്പെടുന്നതിനാൽ, പരമ്പരാഗതമായ ചാർജിംഗ് പോർട്ടുകൾ ഒന്നും വാഹനത്തിൽ ഇല്ല എന്നത് ശ്രദ്ധേയമാണ്.

tesla robo taxi violated traffic laws

ടെസ്‌ലയുടെ ഇതുവരെയുളള പ്രഖ്യാപനം അനുസരിച്ച് സൈബർക്യാബിന് 30,000 ഡോളറിന് താഴെയായിരിക്കും വില വരുന്നത്. കൂടാതെ നിർമ്മാതാക്കളുടെ റിപ്പോർട്ട് അനുസരിച്ച് ഒരു സിറ്റി ബസിന്റെ പ്രവർത്തന ചെലവ് അല്ലെങ്കിൽ റണ്ണിംഗ് കോസ്റ്റ് എന്നത് ഒരു മൈലിന് ഒരു ഡോളർ എന്ന നിലയിലാണ് എന്നാൽ സൈബർക്യാബിന്റെ റണ്ണിംഗ് കോസ്റ്റ് എന്നത് മൈലിന് 0.20 ഡോളർ മാത്രമായിരിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, June 26, 2025, 12:15 [IST]
English summary
Tesla ordered to explain why robo taxis violated traffic laws details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X