ജൂലൈ 15-ന് മുംബൈയിൽ ഇലക്ട്രിക് ഷോക്ക്; ആകാംക്ഷയോടെ വാഹന വിപണി

ഇന്ത്യൻ വാഹന വിപണിയും ഇവി ആരാധകരും ഉറ്റുനോക്കുന്ന എൻട്രിയാണ് ടെസ്‌ലയുടേത്. നിരവധി അപ്ഡേറ്റുകൾ വരുന്നുണ്ടെങ്കിലും ഇപ്പോഴിതാ പുതിയ വാർത്ത വന്നിരിക്കുകയാണ്. തങ്ങളുടെ ആദ്യത്തെ എക്സ്പീരിയൻസ് സെൻ്റർ ആരംഭിക്കുകയാണ് ബ്രാൻഡ്.ബാന്ദ്ര കുർള കോംപ്ലക്സിലായിരിക്കും ഈ എക്സ്പീരിയൻസ് സെന്റർ ആരംഭിക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമോട്ടീവ് വിപണിയായ ഇന്ത്യയിലേക്കുളള കമ്പനിയുടെ പ്രവേശനത്തിനുളള തീയതി കുറിച്ചിരിക്കുന്നത് ജൂലൈ 15-നാണ്. മുംബൈയിൽ തുറന്നതിന് ശേഷം ദില്ലിയിലായിരിക്കും രണ്ടാമത്തെ എക്സ്പീരിയൻസ് സെൻ്റർ എന്നാണ് പുറത്ത് വന്ന റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. രാജ്യത്ത് ടെസ്‌ലയുടെ വാഹനങ്ങൾ ടെസ്റ്റ് റൺ നടത്താൻ ആരംഭിച്ചിട്ടുണ്ട്.

തുടക്കത്തിൽ മോഡൽ Y ആയിരിക്കും രാജ്യത്ത് ആദ്യം അവതരിപ്പിക്കുക. ലോകത്തിലെ ഏറ്റവും മികച്ച കാര്‍ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ടെസ്ല യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ഫാക്ടറികള്‍ സ്ഥാപിച്ചാണ് ഇവികള്‍ നിര്‍മ്മിക്കുന്നത്. വാഹനങ്ങള്‍ക്കുള്ള സൂപ്പര്‍ചാര്‍ജര്‍ പാര്‍ട്സ്, കാര്‍ പാര്‍ട്സ്, ആക്സസറികള്‍ തുടങ്ങിയവ ചൈന, യുഎസ്, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാനും പദ്ധതിയുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ കൂടിയാണ് മോഡല്‍ Y.

tesla first experiene centre in mumbai

ഈ കാറിന്റെ വില ഇന്ത്യന്‍ രൂപയില്‍ 27 ലക്ഷം രൂപയാണ്. ഇന്ത്യയില്‍ ഒരു പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള കരാറില്‍ കമ്പനി ഇതുവരെ ഒപ്പുവച്ചിട്ടില്ലെങ്കില്‍ നിലവിലുള്ള കാറുകള്‍ക്ക് 70 ശതമാനം നികുതി ചുമത്തും. അങ്ങനെയെങ്കില്‍ 21 ലക്ഷം രൂപ നികുതിയായി നല്‍കേണ്ടി വരും. 40,000 ഡോളറില്‍ താഴെ വിലയുള്ള പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത കാറുകള്‍ക്ക് ഇന്ത്യയുടെ 70% താരിഫും സര്‍ചാര്‍ജും അനുസരിച്ചാണ് ഈ തീരുവ.

നികുതികള്‍ക്കും ഇന്‍ഷുറന്‍സിനും മുമ്പ് ഈ മോഡല്‍ 56,000 ഡോളറില്‍ (ഏകദേശം 48,48 ലക്ഷം രൂപ) കൂടുതല്‍ വിലയ്ക്ക് വില്‍ക്കുമെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും, അതിന്റെ മാര്‍ജിനുകളും പൊസിഷനിംഗ് തന്ത്രവും അടിസ്ഥാനമാക്കിയായിരിക്കും ടെസ്ല അന്തിമ വില തീരുമാനിക്കുക. ഇന്ത്യന്‍ വിപണി കണക്കിലെടുക്കുമ്പോള്‍ ഉയര്‍ന്ന വിലയിടുന്നത് ടെസ്ലയുടെ പദ്ധതികള്‍ക്ക് ഒരു പ്രധാന തടസമായിരിക്കും. ഇന്ത്യയിലെ പുതിയ പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ 5 ശതമാനത്തില്‍ താഴെയാണ് ഇവികള്‍. പ്രീമിയം കാറുകളാണെങ്കില്‍ വിപണിയുടെ 2 ശതമാനത്തില്‍ താഴെയാണ്.

tesla first experiene centre in mumbai

ടെസ്‌ലയുടെ ഏറ്റവും താങ്ങാനാവുന്ന വാഹനമായ ടെസ്‌ല മോഡൽ Y ഒരു റിയർ-വീൽ-ഡ്രൈവ് വാഹനമായും ഡ്യുവൽ മോട്ടോർ ഓൾ-വീൽ-ഡ്രൈവ് വാഹനമായും വാഗ്ദാനം ചെയ്യുന്നു. 60 kWh ബാറ്ററി പാക്കിലാണ് ഇത് വരുന്നത്. ഏകദേശം 415 കിലോമീറ്റർ റേഞ്ച് ഈ കാർ വാഗ്ദാനം ചെയ്യുന്നു. ഇത് മൊത്തം 283 പിഎസ് കരുത്തും 420 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുന്നത് വെറും 6.1 സെക്കൻ്റിലാണ്.

എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ടെസ്‌ല തങ്ങളുടെ സൈബർ ട്രക്ക് ഇന്ത്യയിലേക്ക് കൊണ്ടുവരുമോ എന്നാണ്. മൂന്ന് വേരിയന്റുകളിലാണ് സൈബർട്രക്ക് ഇലക്ട്രിക് എസ്‌യുവി വരുന്നത്. സിംഗിൾ മോട്ടോർ, ഡ്യൂവൽ മോട്ടോർ (AWD), ബർബീസ്റ്റ് എന്നീ വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്. ഇതിൽ സൈബർ ബീസ്റ്റ് എന്ന വേരിയന്റാണ് ഏറ്റവും വില കൂടിയതും കൂടുതൽ സവിശേഷതകൾ ഉള്ളതുമായ മോഡൽ. സിംഗിൾ മോട്ടോർ വേരിയന്റ് കുറഞ്ഞ വിലയിൽ ലഭിക്കും.

tesla first experiene centre in mumbai

ടെസ്‌ല സൈബർട്രക്ക് സിംഗിൾ-മോട്ടോറാണ് ഈ വാഹനത്തിന്റെ ബേസ് വേരിയന്റ്. ഈ മോഡലിന് വെറും 6.5 സെക്കൻഡിനുള്ളിൽ നിർത്തിയിട്ടിരിക്കുന്ന അവസ്ഥയിൽ നിന്നും മണിക്കൂറിൽ 96.5 കിലോമീറ്റർ അഥവാ 60 മൈൽ വരെ വേഗത കൈവരിക്കാൻ സാധിക്കും.ഈ മോഡലിന്റെ ഏകദേശ റേഞ്ച് 402 കിലോമീറ്ററാണ്. ടെസ്‌ല സൈബർട്രക്ക് സിംഗിൾ മോട്ടോർ വേരിയന്റിന്റെ വില 60,990 ഡോളർ മുതൽ ആരംഭിക്കുന്നു ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 50.83 ലക്ഷം രൂപ മുതലാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, July 11, 2025, 17:50 [IST]
English summary
Tesla set to inaugurate its first experience centre in mumbai details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X