ടെസ്‌ലയ്ക്ക് ചിപ്പ് കൊടുക്കാൻ സാംസങ്ങ്; 16.5 ബില്യൺ ഡോളറിൻ്റെ കരാറിൽ ഒപ്പുവച്ച് കമ്പനികൾ
ദിനംപ്രതി വളർച്ചയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന കമ്പനിയാണ് ടെസ്‌ല. ഇന്ത്യയിലും തങ്ങളുടെ ആദ്യത്തെ ഷോറൂം തുറന്നതോടെ എതിരാളികളിൽ ഒരു പേടിസ്വപ്നമായി മാറുകയാണ് ടെസ്‌ല. ഇവി വിപണിയിൽ പല സമയത്തായി ചിപ്പിന്റെ ക്ഷാമവും അത് പോലെ തന്നെ റെയർ എർത്ത് മാഗ്നറ്റിൻ്റെ ലഭ്യതകുറവ് നേരിട്ടിരുന്നു. എന്നാൽ ടെസ്‌ല തങ്ങളുടെ വാഹന നിർമാണത്തിനായുളള ചിപ്പുകൾ ആവശ്യപ്പെട്ട് കൊണ്ട് ടെക് ഭീമനായ സാംസങ്ങുമായി കൈകോർക്കുകയാണ്. 16.5 ബില്യൺ ഡോളറിൻ്റെ കരാറിൽ രണ്ട് കമ്പനികളും ഒപ്പിട്ടിരിക്കുകയാണ്. പുതിയ തലമുറ AI6 ചിപ്പ് നിർമിക്കുന്നതിന് വേണ്ടിയാണ് ടെസ്‌ല സാംസങ്ങുമായി കരാർ ഒപ്പുവച്ചിരിക്കുന്നത്. എന്തായാലും ഇതോടെ സാംസങ്ങിൻ്റെ ഓഹരി ഉയരുകയും ചെയ്തു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ചിപ്പ് നിർമാതാക്കളായ സാംസങ്ങുമായി ഇവി ഭീമൻ കൈകോർക്കുന്നതോട് കൂടി ടെസ്‌ലയുടെ പുത്തൻ ടെക്നോളജികളും ഫീച്ചറുകളും കമ്പനി പുറത്ത് വിടുമെന്ന് തന്നെ പ്രതീക്ഷിക്കാം. ടെസ്‌ലയുടെ ഇന്ത്യയിലെ വിശേഷങ്ങളിലേക്ക് നോക്കുകയാണെങ്കിൽ ബ്രാൻഡിന്റെ ആദ്യ ഡീലർഷിപ്പ് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിൽ (BKC) ഉദ്ഘാടനം ചെയ്തതോട് അനുബന്ധിച്ചാണ് കാറിന്റെ അവതരണവും നടന്നിരിക്കുന്നത്.

റിയർവീൽ ഡ്രൈവ് (RWD), ലോംഗ് റേഞ്ച് RWD വേരിയന്റുകളിൽ ലഭ്യമാകുന്ന ടെസ്‌ല മോഡൽ Y ഇവിക്ക് യഥാക്രമം 59.89 ലക്ഷം രൂപയും 67.89 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. വാഹനത്തിനൊപ്പം ഫുള്ളി ഓട്ടോണമസ് ഡ്രൈവിംഗ് ശേഷിയൊന്നും ഇന്ത്യയിൽ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ്. പക്ഷേ ഈയൊരു സൌകര്യം വേണ്ടവർക്ക് 6 ലക്ഷം രൂപ അധികമായി മുടക്കിയാൽ ഓട്ടോണമസ് ഡ്രൈവിംഗ് വാഹനത്തിനൊപ്പം ലഭ്യമാവും.
നിലവിൽ പ്രവർത്തനക്ഷമമാക്കിയിരിക്കുന്ന ഫീച്ചറുകൾക്ക് ഡ്രൈവറിന്റെ മേൽനോട്ടം ആവശ്യമാണെന്ന് സൂചിപ്പിക്കുന്ന ഒരു നിരാകരണവും ടെസ്‌ല അവരുടെ വെബ്‌സൈറ്റിൽ ചേർത്തിട്ടുണ്ട്. ഈ സെൽഫ് ഡ്രൈവിംഗ് സവിശേഷതകൾ വികസിക്കുന്നതിനനുസരിച്ച് കാറിന് ഓവർ-ദി-എയർ അപ്‌ഡേറ്റുകളും ലഭിക്കും. ആഗോള ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ലയുടെ വരവ് എന്തായാലും രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിക്ക് ഊർജമാവുമെന്നതിൽ സംശയമൊന്നും വേണ്ട.

ഇന്ത്യയിൽ ഇതുവരെ അങ്ങനെ കണ്ടിട്ടില്ലെങ്കിലും ടെസ്‌ലയുടെ മോഡൽ Y ആഗോള പ്രശസ്‌തമാണ്. വളരെ മിനിമലിസ്റ്റിക്കായ ഡിസൈനിലാണ് കാറിനെ പണികഴിപ്പിച്ചിരിക്കുന്നത്. ലുക്ക് പുതുമയുള്ളതാണെന്നത് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാവും. എസ്‌യുവികളുടെ ടോളർ സ്റ്റാൻസിനൊപ്പം ഒപ്പം പനോരമിക് ഗ്ലാസ് റൂഫ്, സ്‌പോർട്ടിയും കൂപ്പെ പോലുള്ള രൂപഘടനയും കൂടിയാവുമ്പോൾ ഇലക്ട്രിക് എസ്‌യുവിക്ക് വല്ലാത്തൊരു അഴക് കൈവരിക്കാനായിട്ടുണ്ട്.
ഫ്ലഷ് ഡോർ ഹാൻഡിലുകൾ, സ്ലിം ഹെഡ്‌ലാമ്പുകൾ, വേഗതയേക്കാൾ പ്രായോഗികതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു എയറോഡൈനാമിക് ആകൃതി എന്നിവയാണ് ടെസ്‌ല മോഡൽ Y ഇവിയുടെ പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. ഇന്ത്യയിൽ മോഡൽ Y ഏഴോളം എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലും 2 ഇന്റീരിയർ ട്രിമ്മുകളിലും ലഭ്യമാകും. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും ആഡംബരമാക്കാൻ അമേരിക്കൻ ബ്രാൻഡിന് സാധിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല.

ഇന്ത്യയിലെ ടെസ്‌ല മോഡൽ Y ഇവിയുടെ റിയർ-വീൽ-ഡ്രൈവ് പതിപ്പ് 60 kWh, 75 kWh ബാറ്ററി പായ്ക്കുകൾക്കുള്ള ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏകദേശം 295 bhp കരുത്തോളം ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് RWD വേരിയന്റിന് കരുത്ത് പകരുന്നത്. 60 kWh ബാറ്ററിയുള്ള മോജൽ സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് ടെസ്‌ല പറയുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








