ഗുഡ് ന്യൂസ്... പഴയ ബുക്കിംഗ് ഫീസ് തിരിച്ച് നല്‍കി! ഗള്‍ഫ്കാര്‍ക്ക് മാത്രമല്ല വൈകാതെ ഇന്ത്യക്കാര്‍ക്കും വാങ്ങാം
ചൈനയും അമേരിക്കയും കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയാണ് ഇന്ത്യ. നിരവധി വിദേശ ബ്രാന്‍ഡുകള്‍ അടക്കം ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശം കാത്ത് കിടക്കുകയാണ്. അതില്‍ ഒന്നാണ് ആഗോള ഇവി ഭീമന്‍മാരായ ടെസ്‌ല (Tesla). വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ടെസ്‌ല ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ഊഴം കാത്ത്‌നില്‍ക്കുകയാണ്. എന്നാല്‍ ഇറക്കുമതി തീരുവയില്‍ ഉടക്കിയാണ് എന്‍ട്രി വൈകിയത്. നിവില്‍ 100 ശതമാനത്തില്‍ കൂടുതലാണ് വിദേശത്ത് നിന്ന് ഇവികള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനുള്ള നികുതി. ഇറക്കുമതി തീരുവയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറുമായി ടെസ്‌ല വര്‍ഷങ്ങളായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോള്‍ ഇലോണ്‍ മസ്‌കിന്റെ കമ്പനി ഉടന്‍ തന്നെ ഇന്ത്യയില്‍ പ്രവേശിക്കുമെന്നതിന് ഒന്നിലേറെ സൂചനകള്‍ നമുക്ക് കാണാം. പ്രമുഖ മാധ്യമമായ എക്കണോമിക് ടൈംസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ടെസ്‌ലയുടെ ഇന്ത്യന്‍ എന്‍ട്രി അടുത്തെത്തിയിട്ടുണ്ട്. ടെസ്‌ല മോഡല്‍ 3 എന്ന മോഡലിന്റെ ആദ്യകാല ബുക്കിംഗ് തുക മടക്കി നല്‍കിയതിനെ ചൂണ്ടിക്കാട്ടിയാണ് ഇത് പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ 2016-ല്‍ കമ്പനി ഈ മോഡലിനുള്ള ബുക്കിംഗ് ആരംഭിച്ചിരുന്നു.

'ഈ സമയത്ത് നിങ്ങളുടെ ബുക്കിംഗ് ഫീസ് തിരികെ നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇന്ത്യയില്‍ ഞങ്ങളുടെ ഓഫര്‍ അന്തിമമാക്കുമ്പോള്‍ ഞങ്ങള്‍ വീണ്ടും വിപണിയിലേക്ക് എത്തും. നിങ്ങളുടെ രാജ്യത്ത് ലോഞ്ച് ചെയ്യാനും ഡെലിവറിക്ക് തയ്യാറാകുമ്പോള്‍ നിങ്ങള്‍ വീണ്ടും ഞങ്ങളോടൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു' 2016ല്‍ ബുക്കിംഗ് നടത്തിയ ഉപഭോക്താക്കള്‍ക്ക് അയച്ച ഒരു ഇമെയില്‍ സന്ദേശത്തില്‍ ടെസ്‌ല കുറിച്ചത് ഇങ്ങനെ ആയിരുന്നു.
അമേരിക്കന്‍ ഇവി നിര്‍മ്മാതാവ് പഴയ തലമുറ ടെസ്ല മോഡല്‍ 3 നിര്‍ത്തലാക്കുകയും പുതിയ തലമുറ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കാന്‍ തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നീക്കം. ഇലക്ട്രിക് കാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബുക്ക് ചെയ്തവര്‍ക്ക് ബുക്കിംഗ് ഫീസ് തിരികെ നല്‍കുന്നതിനു പുറമേ ബ്രാന്‍ഡിന്റെ ഇന്ത്യന്‍ വിപണിയിലേക്കുള്ള എന്‍ട്രിയെ കുറിച്ചുള്ള സൂചന കൂടിയാണ് ഇതെന്ന് വാഹന ലോകം കരുതുന്നു.

ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണം വര്‍ഷങ്ങളായി ഇന്ത്യയിലെത്താന്‍ മടികാണിച്ച കമ്പനി പുതിയ മോഡലുകളുമായി ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിക്കുന്നതിന് മുമ്പ് തടസങ്ങള്‍ ഓരോന്നായി നീക്കുന്നതിന്റെ സൂചനയാണിത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനും സിഇഒ ഇലോണ്‍ മസ്‌കുമായുള്ള കൂടിക്കാഴ്ചയ്ക്കും തൊട്ടുപിന്നാലെ ടെസ്‌ല ഇന്ത്യയില്‍ ജോലിക്കാരെ തേടി ഓണ്‍ലൈനില്‍ പരസ്യം ചെയ്തിരുന്നു.
രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളിലായി ഒന്നിലധികം പോസ്റ്റുകളില്‍ ജോലി ഒഴിവുകളുണ്ടെന്നന് ചൂണ്ടിക്കാട്ടിയാണ് ടെസ്‌ല തങ്ങളുടെ കരിയര്‍ പേജില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇത് ഇന്ത്യന്‍ വിപണിയിലേക്ക് ബ്രാന്‍ഡിന്റെ വരവ് അടുത്തുവരുമെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. സമാനമായ രീതിയില്‍ ഇപ്പോള്‍ വീണ്ടും കമ്പനിയുടെ കരിയര്‍ പേജില്‍ പുതിയ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ന്യൂഡല്‍ഹിയിലും മുംബൈയിലുമാണ് ഒഴിവുകള്‍ ഉള്ളത്. സ്റ്റോര്‍ മാനേജര്‍, സെയില്‍സ് അഡൈ്വസര്‍, സര്‍വീസ് മാനേജര്‍, ചാര്‍ജിംഗ് ഡെവലപ്പര്‍ എന്നീ പോസ്റ്റുകളിലേക്കാണ് കമ്പനി ജോലിക്കാരെ തേടുന്നത്. ഇതും ടെസ്ലയുടെ ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം അടുത്തുവെന്ന സൂചന നല്‍കുന്നു. മാത്രമല്ല കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്‌ല മോഡല്‍ Y കാര്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നുണ്ട്.
അങ്ങനെ വരുമ്പോ അമേരിക്കന്‍ കമ്പനി ഒരുപക്ഷേ ഇന്ത്യയില്‍ എത്തിക്കുന്ന ആദ്യ മോഡല്‍ ഇതായേക്കാം. ഇന്ത്യയില്‍ വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്ന കമ്പനികള്‍ക്കാണ് സര്‍ക്കാര്‍ ഇറക്കുമതി തീരുവ കുറച്ച് കൊടുക്കുന്നത്. ടെസ്‌ല രാജ്യത്ത് ഫാക്ടറി സ്ഥാപിക്കുമോ?. അതെ എന്നാണെങ്കില്‍ അത് എവിടെയായിരിക്കും എന്നീ കാര്യങ്ങളില്‍ എല്ലാം ഒരു വ്യക്തത വരുത്തേണ്ടതുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








