കച്ചോടം പിടിക്കാൻ ഫീച്ചറുകൾ വെട്ടി കുറച്ചു; വിപണി ടെസ്‌ലയോട് കനിയുമോ എന്തോ

വലിയ കൊട്ടും കുരവയുമായി രാജ്യത്ത് എത്തിയ ബ്രാൻഡാണ് ടെസ്‌ല. എന്നാൽ ഇപ്പോൾ ഷോറൂം എല്ലാം ആളൊഴിഞ്ഞ പൂരപറമ്പ് പോലെയാണ്. ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയിൽ നിന്ന് കരകയറാൻ എൻട്രി ലെവൽ മോഡലുകളി അൽപ്പം വെട്ടി കുറയ്ക്കലുമായി എത്തിയിരിക്കുകയാണ് ഇവി ഭീമൻ.രണ്ട് പുതിയ എൻട്രി ലെവൽ വകഭേദങ്ങളായ മോഡൽ വൈ സ്റ്റാൻഡേർഡ്, മോഡൽ 3 സ്റ്റാൻഡേർഡ് എന്നിവയാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ മോഡൽ വൈ സ്റ്റാൻഡേർഡ് മോഡലിന് യുഎസിൽ 39,990 ഡോളറിൽ ഏകദേശം 35.49 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. പുതിയ മോഡലിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നതെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

വാഹനത്തിൻ്റെ എക്സ്റ്റീരിയറിൽ ലൈറ്റ് ബാറുകൾ മാറ്റിയിട്ടുണ്ട്, അതിനൊപ്പം തന്നെ 18 ഇഞ്ച് വീലുകൾ സ്റ്റാൻഡേർഡാക്കിയിട്ടുണ്ട്. സ്റ്റാൻഡേർഡ് വേരിയന്റിൽ മോഡൽ വൈയുടെ സിഗ്നേച്ചർ പനോരമിക് ഗ്ലാസ് റൂഫ് കമ്പനി ഒഴിവാക്കിയിട്ടുണ്ട്, പകരം സീൽ ചെയ്ത ഹെഡ്‌ലൈനറും ഇൻസുലേഷനും ആണ് ലഭിക്കുന്നത്. രണ്ടാമത്തെ മോഡലിൽ ടെക്സ്റ്റൈൽ സീറ്റ് ഇൻസേർട്ടുകൾ, മാനുവൽ സ്റ്റിയറിംഗ് അഡ്ജസ്റ്റ്മെൻ്റ്, പിൻ ടച്ച്‌സ്‌ക്രീൻ ഒഴിവാക്കിയെങ്കിലും സൺറൂഫ് ലഭിക്കുന്നുണ്ട്.

tesla unveiled two entry level models

ഇന്ത്യയിൽ ടെസ്‌ലയ്ക്ക് ഇപ്പോൾ വലിയ തിരിച്ചടിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ടെസ്‌ല ഇന്ത്യക്കായി അനുവദിച്ചിട്ടുള്ള 2,500 യൂണിറ്റുകളിൽ ഇനിയും 1,800 മോഡൽ Y എസ്‌യുവികളോളം വിറ്റഴിക്കാതെ കിടക്കുകയാണെന്നാണ് യാഥാർഥ്യം. ഇത് മസ്ക്കിനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയായിരിക്കുമെന്ന കാര്യവും പലരും സൂചിപ്പിക്കുന്നുണ്ട്.

ഉയർന്ന വില തന്നെയായിരിക്കാം ഇതിന് പിന്നിലുള്ള പ്രധാന കാരണം. ഇറക്കുമതി തീരുവകളും മറ്റ് താരിഫുകളും ഉൾപ്പെടെ വിദേശത്ത് നിർമിച്ച ടെസ്‌ല മോഡൽ Y രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനാലാണ് ബേസ് മോഡലിന് വരെ 59.89 ലക്ഷം രൂപയോളം എക്സ്ഷോറൂം വില വരുന്നത്. ടെസ്‌ല നിലവിൽ ഇന്ത്യയിലുടനീളം രണ്ട് ഷോറൂമുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ആദ്യത്തേത് മഹാരാഷ്ട്രയിലെ മുംബൈയിലും (ജൂലൈ 2025) രണ്ടാമത്തേത് ഡൽഹിയിലും (ഓഗസ്റ്റ്) ഉദ്ഘാടനം ചെയ്തിരുന്നു.

tesla unveiled two entry level models

മോഡൽ Y ഇലക്ട്രിക്കിനൊപ്പം ഫുള്ളി ഓട്ടോണമസ് ഡ്രൈവിംഗ് ശേഷിയൊന്നും ഇന്ത്യയിൽ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ്. പക്ഷേ ഈയൊരു സൌകര്യം വേണ്ടവർക്ക് 6 ലക്ഷം രൂപ അധികമായി മുടക്കിയാൽ ഓട്ടോണമസ് ഡ്രൈവിംഗ് സ്വന്തമാക്കാനാവും. വളരെ മിനിമലിസ്റ്റിക്കായ ഡിസൈനിലാണ് കാറിനെ പണികഴിപ്പിച്ചിരിക്കുന്നത്.

ലുക്ക് പുതുമയുള്ളതാണെന്നത് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാവും. എസ്‌യുവികളുടെ ടോളർ സ്റ്റാൻസിനൊപ്പം ഒപ്പം പനോരമിക് ഗ്ലാസ് റൂഫ്, സ്‌പോർട്ടിയും കൂപ്പെ പോലുള്ള രൂപഘടനയും കൂടിയാവുമ്പോൾ ഇലക്ട്രിക് എസ്‌യുവിക്ക് വല്ലാത്തൊരു അഴക് കൈവരിക്കാനായിട്ടുണ്ട്. ഫ്ലഷ് ഡോർ ഹാൻഡിലുകൾ, സ്ലിം ഹെഡ്‌ലാമ്പുകൾ, വേഗതയേക്കാൾ പ്രായോഗികതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എയറോഡൈനാമിക് ആകൃതി എന്നിവയാണ് ഇവിയുടെ പ്രധാന ആകർഷണങ്ങൾ.

tesla unveiled two entry level models

മോഡൽ Y ഇവിയുടെ റിയർ-വീൽ-ഡ്രൈവ് പതിപ്പ് 60 kWh, 75 kWh ബാറ്ററി പായ്ക്കുകൾക്കുള്ള ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏകദേശം 295 bhp കരുത്തോളം ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് RWD വേരിയന്റിന് കരുത്ത് പകരുന്നത്. 60 kWh ബാറ്ററിയുള്ള മോജൽ സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് ടെസ്‌ല പറയുന്നത്. ടെസ്‌ലയുടെ ഇലക്ട്രിക് കാറിന്റെ ലോംഗ് റേഞ്ച് മോഡൽ ഫുൾ ചാർജിൽ 622 കിലോമീറ്റർ വരെ ഓടിക്കാനാവുമെന്നും കമ്പനി പറയുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, October 9, 2025, 12:15 [IST]
English summary
Tesla unveiled the model y standard and model 3 standard aiming sales boost details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X