ഫാസ്റ്റ്ചാർജിങ്ങ് സ്റ്റേഷനുകളുമായി ഇവി ഭീമൻ; വിൽപ്പനയിൽ ശോഭിക്കാൻ പുതിയ വഴിയുമായി ടെസ്‌ല
ഇന്ത്യൻ വാഹന വിപണിയിലേക്കുളള ടെസ്‌ലയുടെ വരവ് വലിയ വിപ്ലവം തന്നെയായിരുന്നു, എന്നാൽ പ്രതീക്ഷിച്ച പോലെ വിൽപ്പനയിൽ ശോഭിക്കാൻ സാധിച്ചില്ല എന്നതൊരു തിരിച്ചടിയായിരുന്നു. ജൂലൈയിൽ ഷോറൂം തുടങ്ങിയതിന് ശേഷം ഡൽഹിയിലും തുടങ്ങിയിരുന്നു. ടെസ്‌ലയുടെ വക രാജ്യത്ത് 16 സൂപ്പർചാർജറുകളും 10 ഡെസ്റ്റിനേഷൻ ചാർജറുകളും അടങ്ങുന്ന നാല് ചാർജ് പോയിന്റുകൾ ഉണ്ട്. അത് കൊണ്ട് തന്നെ ചാർജിങ്ങിൻ്റെ കാര്യത്തിൽ ഒരു കുറവും വരില്ല. ജൂലൈ മുതൽ സെപ്റ്റംബർ വരെ ആഗോള വിപണിയിൽ 4.97 ലക്ഷം യൂണിറ്റുകളാണ് വിറ്റത്. ടെസ്‌ലയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
2025 ജൂലൈ മാസത്തിലാണ് കമ്പനി ഇന്ത്യയില്‍ ഔദ്യോഗികമായി പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചത്. ഇത് വാഹനപ്രേമികളുടെ ഇടയില്‍ വളരെയധികം ഹൈപ്പ് നേടിയ ഒരു വാര്‍ത്തയായിരുന്നു. തങ്ങളുടെ ഇലക്ട്രിക് സെഡാനായ മോഡല്‍ Y 59.89 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ രാജ്യത്തിന് സമ്മാനിക്കുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമായപ്പോള്‍ ടെസ്ലക്ക് നേരിടേണ്ടി വന്നത് വലിയ വെല്ലുവിളിയെയാണ്.

എന്തെന്നാല്‍ ഡെലിവറികള്‍ ആരംഭിച്ചതിന് ശേഷം മോഡല്‍ Y ഇവിയുടെ വെറും 104 യൂണിറ്റുകള്‍ മാത്രമാണ് ടെസ്്‌ലക്ക് വിറ്റഴിക്കാന്‍ സാധിച്ചുള്ളൂ. കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ വെറും 40 യൂണിറ്റുകള്‍ മാത്രമാണ് ഷോറൂമില്‍ നിന്നിറങ്ങിയത്. സെപ്റ്റംബറില്‍ വിറ്റ 64 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏകദേശം 37.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
കമ്പനി നിലവില്‍ ഇന്ത്യയില്‍ മോഡല്‍ Y മാത്രമാണ് വില്‍ക്കുന്നത്. കംപ്ലീറ്റ്‌ലി ബില്‍റ്റപ്പ് (സിബിയു) റൂട്ടില്‍ ഈ എസ്‌യുവി പൂര്‍ണമായും ഇറക്കുമതി ചെയ്യുകയാണ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് 60-70 ശതമാനം വരെ അധിക കസ്റ്റംസ് തീരുവ ചുമത്തപ്പെടുന്നുണ്ട്. അതിനാല്‍ കാറിന്റെ യുഎസ് വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ വില വളരെ ഉയര്‍ന്നതാണ്. നിലവില്‍ രാജ്യത്തെ ഇവിയുടെ വിലയില്‍ ഭൂരിഭാഗവും 15 ലക്ഷം മുതല്‍ 25 ലക്ഷം എന്ന ശ്രേണിയില്‍ പെടുന്നതാണ്.

സുരക്ഷയുടെ കാര്യത്തിലും മസ്കിൻ്റെ കാർ മുന്നിൽ തന്നെയുണ്ട്.സുരക്ഷാ പരീക്ഷണം നടത്തുന്ന യൂറോ NCAP ടെസ്‌ല മോഡൽ വൈയെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായി പ്രഖ്യാപിക്കുകയും ചെയ്തു. മുതിർന്നവരുടെ സുരക്ഷാ വിഭാഗത്തിൽ 40-ൽ 36.5 പോയിന്റും കുട്ടികളുടെ സുരക്ഷാ വിഭാഗത്തിൽ 49-ൽ 46 പോയിൻ്റുമാണ് മോഡൽ വൈ നേടിയെടുത്തത്.
ഇത് വാഹനത്തിന്റെ മികച്ച സുരക്ഷാ നിലവാരം ഉറപ്പാക്കുന്നുണ്ട്. യാത്രക്കാർക്ക് പരമാവധി സംരക്ഷണം നൽകുന്നതിനായി, 7 എയർബാഗുകൾ, ക്രൂയിസ് കൺട്രോൾ, ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്), ഡാഷ്ക്യാം, 360-ഡിഗ്രി ക്യാമറ തുടങ്ങിയ സവിശേഷതകളും ഇവി ഭീമൻ തൻ്റെ കാറിൽ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാഹനത്തിനൊപ്പം ഫുള്ളി ഓട്ടോണമസ് ഡ്രൈവിംഗ് ശേഷിയൊന്നും ഇന്ത്യയിൽ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ്. പക്ഷേ ഈയൊരു സൌകര്യം വേണ്ടവർക്ക് 6 ലക്ഷം രൂപ അധികമായി മുടക്കിയാൽ ഓട്ടോണമസ് ഡ്രൈവിംഗ് വാഹനത്തിനൊപ്പം ലഭ്യമാവും. ഫ്ലഷ് ഡോർ ഹാൻഡിലുകൾ, സ്ലിം ഹെഡ്‌ലാമ്പുകൾ, വേഗതയേക്കാൾ പ്രായോഗികതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു എയറോഡൈനാമിക് ആകൃതി എന്നിവയാണ് ടെസ്‌ല മോഡൽ Y ഇവിയുടെ പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








