ടെസ്‌ല മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമാവില്ല! പുത്തൻ വിവാദങ്ങൾക്ക് തിരികൊളുത്തി ഇവി ഭീമൻ
ഇന്നു വരും നാളെ വരും എന്നൊക്കെ പറഞ്ഞ ഇവി ഭീമനായ ടെസ്‌ലയുടെ വരവിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായിരുന്നല്ലോ. എന്നാൽ അതൊക്കെ കാറ്റിൽപ്പറത്തി ടാറ്റയുമായി കൈകോർത്തതും ഷോറൂമിനും നിർമാണ് പ്ലാൻ്റിനുളള സ്ഥലം ഉറപ്പിച്ച വാർത്തകളൊക്കെ കേട്ടപ്പോൾ ആരാധകർ കൂടുതൽ ഉഷാറായി. മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി ടെസ്‌ലയും മാറുമെന്ന വാർത്തകൾ ലോകമെങ്ങും കാട്ടുതീ പോലെ പരന്നു. എന്നാൽ ഇപ്പോൾ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ ടെസ്‌ലയ്ക്ക് താൽപ്പര്യമില്ലെന്ന് ഇന്ത്യയുടെ ഘന വ്യവസായ മന്ത്രി എച്ച്‌ഡി കുമാരസ്വാമിയുടെ പ്രസ്താവന കേട്ടു ഞെട്ടിയിരിക്കുകയാണ് വാഹനലോകം
ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചർ കാറുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിക്കുന്നതിനിടെയാണ് കേന്ദ്ര മന്ത്രിയുടെ ഈ പ്രസ്താവന. ഷോറൂമുകളിൽ നിന്ന് ആരംഭിക്കാനാണ് അവർ പദ്ധതിയിടുന്നതെന്നും അത് കൊണ്ട് തന്നെ നിർമാണ പ്ലാൻ്റ് എന്നത് അവരുടെ അജണ്ടയിൽ ഇല്ലെന്നുമാണ് മന്ത്രി പറഞ്ഞ്.

SPMEPCI പദ്ധതിയിൻ പ്രകാരം 29.92 ലക്ഷം രൂപ മൂല്യമുള്ള ഇലക്ട്രിക് പാസഞ്ചർ കാറുകൾക്ക്, അപേക്ഷ അംഗീകരിച്ച തീയതി മുതൽ 5 വർഷത്തേക്ക് 15 ശതമാനം കുറഞ്ഞ തീരുവയിൽ ഇറക്കുമതി ചെയ്യാൻ കഴിയുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത, പരമ്പരാഗത 70-100 ശതമാനം ഇറക്കുമതി താരിഫ് നിരക്കുകളുമായി താരതമ്യപ്പെടുത്തുകയാണെങ്കിൽ പ്രതിവർഷം 8,000 യൂണിറ്റായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.
മഹാരാഷ്ട്രയിൽ പ്ലാന്റ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതിന്റെ പ്രധാന കാരണം പൂനെയിൽ നിലവിലുള്ള സാന്നിധ്യമാണ്. ടെസ്‌ലയ്ക്ക് പൂനെയിൽ ഇതിനകം ഒരു ഓഫീസും വിതരണ ശൃംഖലയും ഉണ്ട്. ഇക്കാരണത്താലാണ് മഹാരാഷ്ട്ര കേന്ദ്രീകരിക്കാൻ ടെസ്‌ല മുൻകൈയെടുത്തിരിക്കുന്നത്. കൂടാതെ പൂനെയും സമീപ പ്രദേശങ്ങളും ഇപ്പോൾ രാജ്യത്തെ പ്രധാന വാഹന നിർമാണ ഹബ്ബായി മാറിയിട്ടുണ്ട്.

ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ടെസ്‌ല ഇതിലൂടെ ഉന്നംവെക്കുന്നതും. നിലവിൽ ചൈനയിലാണ് ടെസ്‌ലയുടെ ഏറ്റവും വലിയ നിർമാശാലയായ ഗിഗാഫാക്ടറി ഉള്ളത്. ഷാങ്ഹായിലാണ് സ്ഥിതി ചെയ്യുന്ന പ്ലാന്റിന് ഒരു വർഷത്തിൽ 7,50,000 കാറുകൾ നിർമിക്കാനുള്ള ശേഷിയുണ്ട്. ടെസ്‌ലയുടെ വരവ് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
ടെസ്‌ല മോഡൽ Y രാജ്യത്ത് ടെസ്റ്റ് റൺ നടത്തുന്ന വീഡിയോകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.രാജ്യത്ത് ആദ്യം അവരിപ്പിക്കാൻ പോകുന്നത് ഈ മോഡലായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.വീഡിയോയിൽ വാഹനം കാമഫ്ലോഗിലായിരുന്നു. ചുവന്ന നമ്പർ പ്ലേറ്റിലാണ് വാഹനം കാണപ്പെട്ടത്. രാജ്യത്തിൻ്റെ അഭിമാന ഭാജനമായ ടാറ്റ മോട്ടോർസും ടെസ്‌ലയും കൈകോർത്തിരിക്കുകയാണ്.

തുടക്കത്തിൽ ടാറ്റ ടെക്നോളജീസ് എൻഡ്-ടു-എൻഡ് ഉൽപ്പന്ന ലൈഫ് സൈക്കിൾ മാനേജ്മെൻ്റ് വാഗ്ദാനം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ടെസ്‌ലയിൽ ഉപയോഗിക്കുന്ന ബാറ്ററി മാനേജ്‌മെൻ്റ് സിസ്റ്റങ്ങൾ, മോട്ടോർ കൺട്രോളർ യൂണിറ്റുകൾ, ഡോർ കൺട്രോളുകൾ അതോടൊപ്പം തന്നെ പ്രിൻ്റഡ് സർക്യൂട്ട് ബോർഡ് അസംബ്ലികൾ പോലുള്ള പ്രധാന ടെക്നോളജികൾ ടാറ്റ ഇലക്‌ട്രോണിക്‌സിൽ നിന്ന് പ്രാദേശികമായി ലഭ്യമാക്കാനാണ് ടെസ്‌ലയുടെ പദ്ധതി.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








