നഷ്‌ടപ്പെട്ട സിംഹാസനം തിരിച്ചുപിടിക്കാൻ സെൽറ്റോസ്, ഡിസംബർ 10-ന് പുത്തൻ ലുക്കിൽ വിറപ്പിക്കാൻ കിയ

കാറുകളുടെ ലോകത്ത് സ്വന്തമായൊരു ശൈലിയും വ്യക്തിത്വവും സൃഷ്ടിച്ച ഒന്നാന്തരം ബ്രാൻഡാണ് കിയ. കൊറിയയിൽ നിന്നും വളർന്ന ഈ കമ്പനി വാഹന വിപണിയിൽ പുതുമയുള്ള ഡിസൈൻ ഭാഷകൊണ്ടും പ്രീമിയം ഫീച്ചറുകൾക്കൊണ്ടും വൻ ആരാധക പിന്തുണ നേടിയിട്ടുണ്ട്. സെൽറ്റോസ്, കാരെൻസ്, സോനെറ്റ് തുടങ്ങിയ മോഡലുകൾ ഇറക്കിക്കൊണ്ട് ഇന്ത്യൻ ജനതയുടെ മനസ്സിലും പ്രത്യേക സ്ഥാനം പിടിക്കാൻ ഇവർക്ക് കഴിഞ്ഞു. ഇതിൽ പ്രധാനമായും മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിൻ്റെ വിപ്ലവം കൊണ്ടുവന്ന സെൽറ്റോസിനാണ് ആരാധകർ ഏറെയുള്ളത്. ഇപ്പോൾ അതേ സെൽറ്റോസിൻ്റെ പുതുമോഡൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ് കമ്പനി.

കാത്തിരിപ്പിന് നിറം പകർന്നുക്കൊണ്ട് പുതിയ കിയ സെൽറ്റോസ് ഡിസംബർ 10-ന് ലോകത്തിന് മുന്നിൽ അറങ്ങേറ്റം കുറിക്കും. ആദ്യ മോഡൽ പുറത്തിറങ്ങിയ നിമിഷം മുതൽ തന്നെ അത് ഇന്ത്യൻ മാർക്കറ്റിൽ വൻ സ്വാധീനം ചെലുത്തിയിരുന്നു. ഇപ്പോൾ കൂടുതൽ പ്രീമിയം ഡിസൈൻ, ഉയർന്ന നിലവാരത്തിലുള്ള സാങ്കേതികവിദ്യകൾ, സുരക്ഷാ സൗകര്യങ്ങൾ, കൂടാതെ പുതിയ ഹൈബ്രിഡ് ശേഷികൾ എന്നിവയുമായി ഒരു പുത്തൻ അനുഭവം നൽകാനാണ് സെൽറ്റോസ് തയ്യാറാകുന്നത്.

All-New Kia Seltos

പഴയ മോഡലുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാ മേഖലകളിലും കൂടുതൽ ആധുനികവും മുന്നേറ്റവുമായ മാറ്റങ്ങൾ കൊണ്ടുവരാൻ പുതിയ സെൽറ്റോസിന് സാധിക്കും. വലിയ ഗ്രിൽ, വെർട്ടിക്കൽ എൽഇഡി ഡിഎൽആർ, പുതുക്കിയ ഹെഡ്‌ലാമ്പ് സിഗ്നേച്ചർ, കൂടുതൽ മസിൽ-ടോൺ ബോഡി ലൈനുകൾ എന്നിവകൊണ്ട് കൂടുതൽ ശ്രദ്ധേയമായ രൂപമാണ് ഇപ്പോഴുള്ളത്. സൈഡ് പ്രൊഫൈലിലും പുതിയ വലിയ അലോയ് വീലുകളും ഉയർന്ന സ്റ്റാൻസും നൽകി എസ്‌യുവിയുടെ പ്രസൻസ് മെച്ചപ്പെടുത്തിയിട്ടുണ്ട്.

പുറകിൽ പഴയ സിംപിൾ എൽഇഡി ലാമ്പുകൾ മാറ്റി ടെല്ലുറൈഡിൽ നിന്നുള്ള സ്ലിം എൽഇഡി ടെയിൽലാമ്പുകളും നീളംകൂടിയ ലൈറ്റ് ബാറുകളും നൽകിയിരിക്കുന്നു. പുറംഭാഗ ഡിസൈൻപ്പോലെ തന്നെ അകത്ത് ക്യാബിനിലും മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ഇൻഫോടൈൻമെൻ്റിനും വേണ്ടി വലിയ കണക്റ്റഡ് ഡ്യുവൽ സ്ക്രീൻ ലേഔട്ട് ഉണ്ടായേക്കും. ഒപ്പം ഡാഷ്ബോർഡിൽ മുഴുവൻ സോഫ്റ്റ് ടച്ച് മെറ്റീരിയലുകളും മെറ്റാലിക് ഫിനിഷുകളും ഉപയോഗിച്ച് കൂടുതൽ ഉയർന്ന നിലവാരം നൽകുകയും ചെയ്യും.

All-New Kia Seltos

കൂടാതെ മുൻ സീറ്റുകൾ കൂടുതൽ കംഫർട്ടബിൾ ആക്കുകയും വേരിയന്റുകളിൽ വെൻ്റിലേറ്റഡ് സീറ്റ് പോലുള്ള സവിശേഷതകൾ കൊണ്ടുവരുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിന്നിലെ യാത്രക്കാർക്കുള്ള സ്പേസും മെച്ചപ്പെടുത്തുമായിരിക്കും. കൂടുതൽ നീളവും നല്ല കുഷൻ സപ്പോർട്ടുമുള്ള സീറ്റുകൾ, ആംറെസ്റ്റ്, ഒപ്പം മൂന്ന് ഹെഡ്‌റെസ്റ്റ് എന്നിവയും നൽകിയിരിക്കും. സുരക്ഷയുടെ കാര്യത്തിലും ഇത്തരം അപ്ഗ്രഡുകൾ പുതിയ സെൽറ്റോസിൽ വരുത്തിയിട്ടുണ്ട്.

ഈ മോഡലിൽ ഏറ്റവും ശ്രദ്ധ നൽകിയിരിക്കുന്നത് ADAS എന്ന ഉയർന്ന നിലവാരത്തിലുള്ള ഡ്രൈവർ സഹായ സാങ്കേതികതകളിലാണ്. ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, എക്സിറ്റ് വാണിംഗുള്ള ബ്ലൈൻഡ്-സ്പോട്ട് ഡിറ്റക്ഷൻ എന്നിവ പോലുള്ള നൂതന ഡ്രൈവർ സഹായ സംവിധാനങ്ങളുടെ ഒരു പൂർണ്ണ സ്യൂട്ടും കിയ ചേർത്തേക്കാം. ഈ നവീകരണങ്ങളിലൂടെ എല്ലാവിധ യാത്രക്കാർക്കും ഒരുപോലെ സുരക്ഷിതവും ആത്മവിശ്വാസം നൽകുന്നതുമായ ഡ്രൈവിംഗ് അനുഭവം വാഗ്ദാനം ചെയ്യാൻ പുതിയ സെൽറ്റോസിന് കഴിഞ്ഞേക്കും.

All-New Kia Seltos

പഴയ മോഡലിലെ അതേ പവർട്രെയിൻ ഓപ്ഷനിലൂടെ തന്നെ പുതിയ സെൽറ്റോസും കടന്നുപോകാനാണ് സാധ്യതയുള്ളത്. 115 bhp പവറും 144 Nm ടോർക്കും നൽകുന്ന 1.5-ലിറ്റർ പെട്രോൾ എഞ്ചിൻ, 160 bhp കരുത്തും 253 Nm വരെ ടോർക്കും നൽകുന്ന 1.5-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ, 116 bhp, 250 Nm ടോർക്ക് നൽകുന്ന 1.5-ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാവും എസ്‌യുവിക്കുണ്ടാവുക.

മൈലേജ് നോക്കുകയാണെങ്കിൽ പെട്രോൾ പതിപ്പുകൾ ഏകദേശം 17-18 km/l വരെയും, ടർബോ-പെട്രോൾ മോഡലിന് 17.7-17.9 km/l വരെയും ലഭിക്കും. അതേസമയം ഡീസൽ iMT പതിപ്പിന് 20.7 km/l വരെ ലഭിക്കുമ്പോൾ ഡീസൽ ഓട്ടോമാറ്റിക് പതിപ്പ് 19 km/l വരെയുമാണ് നൽകുന്നത്. ചുരുക്കിപ്പറഞ്ഞാൽ പുതിയ സെൽറ്റോസ് വരുന്നതിലൂടെ കൂടുതൽ ആകർഷകമായ ലുക്ക്, മെച്ചപ്പെടുത്തിയ ഫീച്ചറുകൾ, മികച്ച എൻജിൻ ഓപ്ഷനുകൾ എന്നിവ കൊണ്ട് എസ്‌യുവി സെഗ്മെൻ്റുകൾ ഒരു മത്സരക്കളമായി മാറും എന്നുതന്നെ പറയാം.

More from DriveSpark

Article Published On: Friday, November 14, 2025, 17:13 [IST]
English summary
The all new kia seltos will be unveiled on december 10
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X