ആദ്യമായി ഇവി വാങ്ങാൻ പോകുന്നവരാണോ നിങ്ങൾ? എങ്കിലിത് തീർച്ചയായും അറിഞ്ഞിരിക്കണം

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻ്റ് വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് ലോക ഇവി ദിനമായത് കൊണ്ട തന്നെ നിങ്ങൾക്ക് ഒരു ഇവി വാങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ ചില കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. അധികം ലാഗ് അടിപ്പിക്കാതെ തന്നെ കാര്യത്തിലേക്ക് കടന്നാൽ ഇലക്ട്രിക് വാഹനം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്നാണ് ചാര്‍ജിംഗ് സംവിധാനം. നിങ്ങളുടെ വീടിന് സമീപം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉണ്ടോ ഇല്ലയോ അതോ തന്റെ തന്നെ വീട്ടില്‍ ചാര്‍ജിംഗ് സൗകര്യം ഉണ്ടോ എന്ന്‌ നോക്കിയിട്ട് വേണം ഇവി വാങ്ങാം എന്ന കാര്യം തീരുമാനിക്കാൻ. ദീര്‍ഘനേരം വണ്ടി എവിടെയാണോ പാര്‍ക്ക് ചെയ്യുന്നത് അവിടെ തന്നെ വാഹനം ചാര്‍ജ് ചെയ്യുന്നതാണ് നല്ലത്.

രണ്ടാമത്തെ കാര്യം വാഹനത്തിന്റെ ഡ്രൈവിംഗ് റേഞ്ച് ആണ്. ദിവസേനയുള്ള നഗര യാത്രകള്‍ക്കും നഗരത്തിനുള്ളിലുള്ള യാത്രകള്‍ക്കും ഉപയോഗിക്കാനാണ് ഇവി നോക്കുന്നതെങ്കില്‍ നിങ്ങൾക്ക് ഡ്രൈവിംഗ് റേഞ്ച് കുറവുള്ള ചെറിയ ഇലക്ട്രിക് വാഹനങ്ങള്‍ തിരഞ്ഞെടുക്കാം. എന്നാല്‍ നിങ്ങൾക്ക് ദീര്‍ഘദൂര യാത്രകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഉയര്‍ന്ന റേഞ്ചുള്ള ഇവി പരിഗണിക്കുന്നതായിരിക്കും നല്ലത്.

things to know while buying ev

അടുത്തത് നിങ്ങൾക്ക് ഏത് സെഗ്മെൻ്റിനോടാണ് താൽപ്പര്യം എന്നതാണ്. ചിലർക്ക് ഹാച്ച്ബാക്കാണ് ഇഷ്ടമെങ്കിൽ ചിലർക്ക് സെഡാൻ അല്ലെങ്കിൽ എസ്‌യുവി ആയിരിക്കും. പരമ്പരാഗത ഇലക്ട്രിക് വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വില കൂടുതല്‍ ആകുന്ന പ്രീമിയം ഇലക്ട്രിക് വാഹനങ്ങളുമുണ്ട്. പണം കുറച്ച് അധികമായാലും അതിനെല്ലാം മികച്ച റേഞ്ചുണ്ടെന്നത് ഒരു മെച്ചമാണ്.

ഇനി ചിലർക്ക് ആദ്യ പരിഗണന വാഹനത്തിൻ്റെ വിലയായിരിക്കും. ഒരു EV വാങ്ങാൻ ഏറ്റവും പ്രേരിപ്പിക്കുന്ന ഘടകവും ഏറ്റവും വലിയ ഗുണവും വാഹനത്തിൻ്റെ കുറഞ്ഞ മെയിൻ്റെൻസാണ്. നിങ്ങൾ ഐസി എഞ്ചിൻ ഉള്ള ഒരു കാർ വാങ്ങുകയാണെങ്കിൽ, തീർച്ചയായും വാഹനത്തിന് മെക്കാനിക്കൽ പ്രശ്നങ്ങളും പരിപാലനവും കൂടുതൽ വേണം.

things to know while buying ev

നിങ്ങൾ ഒരു യൂസ്ഡ് ഇവിയാണ് വാങ്ങാൻ താൽപ്പര്യപ്പെടുന്നതെങ്കിൽ അതിലും കുറച്ച് കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഉപയോഗിച്ച ഇലക്ട്രിക് കാർ തിരഞ്ഞെടുക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് നിങ്ങൾ കൂടുതലായി സംഭാവന നൽകുക കൂടി ചെയ്യുകയാണ്. പുതിയത് നിർമ്മിക്കുന്നതിന് പകരം നിലവിലുള്ള ഒരു ഇവി തിരഞ്ഞെടുക്കുന്നതിലൂടെ, ഉൽപ്പാദനവുമായി ബന്ധപ്പെട്ട കാർബൺ ഉദ്‌വമനം കുറയ്ക്കുന്നു. ഈ തീരുമാനം മൊത്തത്തിലുള്ള ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിനും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.

സാധാരണ ചാർജിംഗ് പോയിന്റുകളെ അപേക്ഷിച്ച് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾക്ക് നിങ്ങളുടെ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാനുള്ള സമയം ഗണ്യമായി കുറയ്ക്കാൻ കഴിയും. ഈ സ്റ്റേഷനുകൾ ഉയർന്ന വോൾട്ടേജ് ലെവലുകൾ ഉപയോഗിക്കുന്നതിനാൽ, വേഗത്തിൽ ബാറ്ററി റീചാർജ് ചെയ്യാൻ സാധിക്കും. ദീർഘദൂര യാത്രകളിൽ പെട്ടെന്നുള്ള ടോപ്പ്-അപ്പുകൾക്കായി നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിനടുത്തോ പ്രധാന ഹൈവേകളിലോ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ നോക്കുന്നതാവും ഉചിതം.

things to know while buying ev

ഒരു ഹോം ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നത് ഇലക്ട്രിക് വാഹന ഉടമകൾക്ക് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ പ്രക്രിയയാണ്. വീട്ടിൽ ഒരു പ്രത്യേക ചാർജിംഗ് പോയിന്റ് സ്ഥാപിക്കുന്നതു വഴി നിങ്ങൾക്ക് ഒറ്റരാത്രികൊണ്ട് വാഹനം എളുപ്പത്തിൽ ചാർജ് ചെയ്യാനാവും. എല്ലാ ദിവസവും രാവിലെ ഫുൾ-ചാർജിൽ വാഹനം എടുക്കാനും ഇതിലൂടെ സാധിക്കും. പബ്ലിക് ചാർജിംഗ് ഒഴിവാക്കുവാനും അതിലൂടെ നിങ്ങൾക്ക് സമയ ലാഭവും ഹോം ചാർജിംഗ് നേടിത്തരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, September 9, 2025, 20:11 [IST]
English summary
Things first time electric vehicle buyers should definitely know details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X