സ്മാർട്ട് ഡ്രൈവിംഗ് = സ്മാർട്ട് ഹൈബ്രിഡ്! ഹൈബ്രിഡ് കാറിനെ പരിപാലിക്കേണ്ടത് ഇങ്ങനെ

പണ്ടൊക്കെ വാഹനം വാങ്ങാൻ പോകുമ്പോൾ പെട്രോൾ വേണോ ഡീസൽ വേണോ എന്നാണ് ആലോചിച്ചിരുന്നതെങ്കിൽ ഇലക്ട്രിക്, ഹൈബ്രിഡ്,സിഎൻജി അങ്ങനെ ഓപ്ഷൻ നീളുകയാണ്. ഓരോ പവർട്രെയിൻ സ്വന്തമാക്കുമ്പോഴും അതിൻ്റേതായ ഗുണവും ദോഷവും ഉണ്ട്. നമ്മൾ എങ്ങനെ പരിപാലിക്കുന്നു എന്നത് അനുസരിച്ചാണ് വാഹനത്തിൻ്റെ ലൈഫ്.അത് പെട്രോളാണെങ്കിലും മറ്റ് ഏത് പവർട്രെയിനാണെങ്കിലും അങ്ങനെ തന്നെ. എന്നാൽ സാധാരണ കാറുകളേക്കാൾ ഹൈബ്രിഡ് വാഹനങ്ങൾക്ക് പ്രത്യേക പരിചരണവും സൂക്ഷ്മതയോടെയുളള ഉപയോഗവും ആവശ്യമാണ് എന്ന് ആദ്യം മനസിലാക്കണം. കൃത്യമായി പരിപാലിച്ചാൽ ഹൈബ്രിഡ് കാർ കൂടുതൽ വർഷങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും മികച്ച ഇന്ധനക്ഷമത നൽകി നിങ്ങളുടെ പോക്കറ്റ് ചോരാതിരിക്കാൻ സഹായിക്കുകയും ചെയ്യും.

നിങ്ങൾ ഹൈബ്രിഡ് കാറോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ കൂടിയുണ്ട്. പെട്ടെന്നുള്ള ആക്സിലറേഷനും അത് പോലെ തന്നെ പെട്ടെന്ന് ബ്രേക്ക് ഇടുന്നതും ഒഴിവാക്കുക എന്നതാണ് പ്രധാനമായും ഓർക്കേണ്ട കാര്യം. കാരണം എല്ലാ ഹൈബ്രിഡ് കാറുകളിലും റീജനറേറ്റിവ് ബ്രേക്കിങ്ങ് സിസ്റ്റം ലഭിക്കുന്നുണ്ട്. പെട്ടെന്നുള്ള ബ്രേക്കിങ്ങ് ഇതിന് തടസം സൃഷ്ടിക്കും. ട്രാഫിക് ബ്ലോക്കിൽ ഇലക്ട്രിക് മോട്ടോർ പ്രവർത്തിക്കുന്നത് വഴി ഇന്ധനനഷ്ടം ഒഴിവാകുന്നു.

Things to keep in mind using hybrid car

മറ്റൊരു കാര്യം ഹൈബ്രിഡ് വാഹനങ്ങളുടെ ബാറ്ററിയിൽ നല്ല ശ്രദ്ധ വേണം. ഹൈബ്രിഡ് വാഹനങ്ങൾ കുറേകാലത്തേക്ക് ഉപയോഗിക്കാതെ ഇരിക്കരുത്. ആഴ്ച്ചയിൽ ഒരു രണ്ട് തവണയെങ്കിലും വാഹനം ഉപയോഗിക്കണം. വിദേശത്തുളളവരൊക്കെ നാട്ടിൽ ഹൈബ്രിഡ് വാഹനങ്ങൾ വാങ്ങിയിട്ടതിന് ശേഷം അവധിക്കാലത്ത് വന്ന് വാഹനത്തിൻ്റെ അറ്റക്കുറ്റപ്പണിക്ക് പണം ചിലവാക്കേണ്ട അവസ്ഥ വരാറുണ്ട്. അതിനോടൊപ്പം തന്നെ വാഹനം വെയിലത്ത് പാർക്ക് ചെയ്യരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ഏതൊരു വാഹനമാണെങ്കിലും കൃത്യ സമയത്ത് സർവീസ് ചെയ്യുന്നതിലാണ് കാര്യം. റീജനറേറ്റീവ് ബ്രേക്കിങ്ങ് സിസ്റ്റം ആയത് കൊണ്ട് തന്നെ ബ്രേക്ക് പാഡ് അധികം തേഞ്ഞുതീരില്ല എങ്കിലും ബ്രേക്ക് ഫ്ലൂയിഡ് ലെവൽ പരിശോധിക്കുന്നത് നല്ലതാണ്. അതിനെല്ലാം പുറമേ എൻജിൻ കുറച്ച് സമയമേ പ്രവർത്തിക്കൂന്നുളളു എങ്കിലും ഓയിൽ കൃത്യസമയത്ത് തന്നെ മാറേണ്ടത് ആവശ്യമാണ്.

Things to keep in mind using hybrid car

ഹൈബ്രിഡ് കാറുകളിലെ ബാറ്ററികൾ സാധാരണയായി 8 മുതൽ 10 വർഷം വരെ നീണ്ടുനിൽക്കുന്നവയാണ്, പക്ഷേ വാഹനം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ച് ഇരിക്കുമെന്ന് ഞാൻ ആദ്യമേ സൂചിപ്പിചിരുന്നുവല്ലോ. അത് കൊണ്ട് നല്ല രീതിയിൽ വാഹനത്തെ പരിപാലിച്ചാൽ വാഹനം തിരിച്ചും നമ്മളോട് മര്യാദ കാണിക്കും. ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, വിക്ടോറിസ്, ഹോണ്ട സിറ്റി ഹൈബ്രിഡ് തുടങ്ങിയവയെല്ലാം വിപണിയിലെ മികച്ച മോഡലുകളാണ്.

സ്ട്രോംഗ് ഹൈബ്രിഡ് കാറുകള്‍ പോലെ തന്നെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകള്‍ക്കും (PHEV) വലിയ ബാറ്ററിയുണ്ട്. പക്ഷേ എക്സ്റ്റേണല്‍ പവര്‍ സോഴ്സില്‍ നിന്ന് ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പെട്രോള്‍ എഞ്ചിന്‍ ഉണ്ടായിരിക്കുമ്പോള്‍ തന്നെ കൂടുതല്‍ ദൂരം ബാറ്ററി പവറില്‍ ഓടാന്‍ ഇവയ്ക്ക് പറ്റും. ഈ കാറുകള്‍ 50 മുതല്‍ 75 കി.മീ ദൂരം വരെ ഇലക്ട്രിക് മോഡില്‍ ഓടിക്കാന്‍ കഴിയും.

Things to keep in mind using hybrid car

ഇത്തരം കാറുകള്‍ ഉള്ളവര്‍ക്ക് ദൂരയാത്രകളില്‍ പെട്രോള്‍ മോഡിലും ഹ്രസ്വദൂര യാത്രകള്‍ക്ക് ഇവി മോഡും ഉപയോഗിക്കാം. ബാറ്ററി തീര്‍ന്നുപോയാല്‍ ഇത് സ്ട്രോംഗ് ഹൈബ്രിഡ് പോലെ പ്രവര്‍ത്തിക്കും. ഇന്ത്യയില്‍ ഈ കാറുകള്‍ കൂടുതലും ലക്ഷ്വറി സെഗ്മെന്റിലാണ് ലഭ്യമാകുന്നത്. വോള്‍വോ XC90, ബിഎംഡബ്ല്യു XM, പോര്‍ഷ കയെന്‍ തുടങ്ങിയവയാണ് രാജ്യത്തെ പ്രധാനപ്പെട്ട പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകള്‍.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, September 24, 2025, 20:52 [IST]
English summary
Things you should take care of while using a hybrid car details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X