നല്ല മൈലേജ് കിട്ടാൻ സിഎൻജി വാങ്ങിയാൽ മാത്രം പോര! പെട്രോൾ,ഡീസൽ കാറുകൾ പോലെയല്ല മെയിൻ്റെനൻസ്
മഴക്കാലമായും വേനൽക്കാലമായാലും കാറുകളുടെ പരിചരണത്തിൽ പ്രത്യേക ശ്രദ്ധ വേണം. പെട്രോൾ, ഡീസൽ വാഹനങ്ങളുടെ മെയിൻ്റെനൻസ് എങ്ങനെയെന്ന് പലർക്കും അറിയാം, എന്നാൽ സിഎൻജി വാഹനങ്ങളുടെ മെയിൻ്റെനൻസ് എങ്ങനെയാണെന്ന് അറിയാമോ. സിഎൻജി വാഹനങ്ങൾക്ക് കേരളത്തിൽ മാത്രമല്ല രാജ്യത്ത് ഭയങ്കര ഡിമാൻ്റാണ്. ഇവികൾ സ്വന്തമാക്കുന്നതിലും നല്ലത് സിഎൻജിയോ ഹൈബ്രിഡോ വാഹനങ്ങളായിരിക്കും നല്ലത്. പ്രധാന കാരണം മൈലേജ് കൂടുതലുളളത് തന്നെയാണ്. ദിവസേന വാഹനങ്ങൾ പരിശോധിക്കുന്നത് നല്ലതാണെങ്കിലും സിഎൻജി വാഹനങ്ങളുടെ പീരിയോഡിക്കൽ സർവീസിൽ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിയാൻ നിങ്ങളെ ഇ ലേഖനം സഹായിക്കും.
ഒരു സിഎൻജി കാറിനെ സംബന്ധിച്ച് വാഹനത്തിൻ്റെ ഗ്യാസ് സിലിണ്ടറിന് ഏറെ പ്രാധാന്യമുണ്ട്, അത് കൊണ്ട് തന്നെ ഓരോ 3 മുതൽ 6 മാസത്തിലും അംഗീകൃത സർവീസ് സെന്ററിൽ സിലിണ്ടറുകൾ, പൈപ്പ്‌ലൈനുകൾ, വാൽവുകൾ എന്നിവയെല്ലാം പരിശോധിക്കേണ്ടത് വളരെ അത്യാവശമാണ്. ചോർച്ച പരിശോധിക്കാൻ ഒരു ലീക്ക് ഡിറ്റക്ടർ ഉപയോഗിക്കാനും അതോടൊപ്പം തന്നെ സിലിണ്ടർ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ സിലിണ്ടറിന്റെ ഹൈഡ്രോ ടെസ്റ്റിംഗ് ഓരോ മൂന്ന് വർഷത്തിലും നടത്തിയില്ലെങ്കിൽ അത് വാഹനത്തിൻ്റെ പെർഫോമൻസിനെ ബാധിക്കും.

അതിനൊപ്പം തന്നെ സിഎൻജി കാറുകളിൽ എഞ്ചിൻ ഓയിൽ ലെവൽ പതിവായി പരിശോധിക്കാൻ മറക്കരുത്.സിഎൻഡി കാറുകളിലെ എഞ്ചിനുകളെ സംബന്ധിച്ച് കൂടുതൽ ചൂട് ഉൽപ്പാദിപ്പിക്കുന്നുണ്ട് അത് കൊണ്ട് തന്നെ ഉയർന്ന നിലവാരമുള്ള എഞ്ചിൻ ഓയിൽ 5W-30 പോലുള്ളവ അല്ലെങ്കിൽ നിർമ്മാതാവ് ശുപാർശ ചെയ്യുന്നത് ആയിരിക്കണം ഉപയോഗിക്കേണ്ടത്. കൂടാതെ ഓരോ 5,000 മുതൽ 7,000 കിലോമീറ്റർ വരെ ഓയിലും ഓയിലും ഫിൽട്ടറും മാറ്റാനും ശ്രമിക്കുക.
സിഎൻജി കാറുകളുട സ്പാർക്ക് പ്ലഗുകൾ വേഗത്തിൽ കേടാകാനുളള സാധ്യതയുളളത് കൊണ്ട് തന്നെ ഓരോ 10,000 മുതൽ 15,000 കിലോമീറ്റർ വരെയും സ്പാർക്ക് പ്ലഗ് പരിശോധിച്ച് വൃത്തിയാക്കുക. ആവശ്യമെങ്കിൽ അവ മാറ്റുകയും വേണം. അതിനൊപ്പം തന്നെ ഇഗ്നിഷൻ സിസ്റ്റവും പതിവായി പരിശോധിക്കണം. വാഹനത്തിന്റെ മികച്ച പെർഫോമൻസിന് സിഎൻജി ഫിൽട്ടറുകൾ അത്യാവശ്യമാണ്. ഓരോ 20,000 കിലോമീറ്ററിലും റിഡ്യൂസർ ഫിൽട്ടർ മാറ്റിസ്ഥാപിച്ചാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കും.

ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റുള്ള ഒരു കാറാണ് ഉപയോഗിക്കുന്നതെങ്കിൽ അതിന് "ഓട്ടോ മോഡ്" ഉണ്ടെന്ന കാര്യം ഓർമിക്കേണം. എപ്പോൾ സിഎൻജിയിലേക്ക് മാറണമെന്ന് തീരുമാനിക്കാൻ വാഹനത്തിന്റെ ഇസിയുവിനെ ഓട്ടോ മോഡ് അനുവദിക്കുന്നു. എഞ്ചിന്റെ താപനില ആവശ്യത്തിന് ചൂടാകുമ്പോൾ,അത് ഓട്ടോമാറ്റിക്കായി ഇന്ധന ഓപ്ഷൻ CNG-ലേക്ക് മാറ്റുന്നതിനുള്ള ഫീച്ചറാണിത്.
നിങ്ങൾക്ക് പറ്റുമ്പോഴൊക്കെ നിങ്ങളുടെ സിഎൻജി വാഹനം തണലത്ത് പാർക്ക് ചെയ്യാൻ പരാവധി ശ്രിക്കുക. സിഎൻജി വാതകം ഡീസൽ അല്ലെങ്കിൽ പെട്രോളിനെക്കാൾ വേഗത്തിൽ ബാഷ്പീകരിക്കപ്പെടുന്നതാണ് കാരണം. തണലത്ത് പാർക്കിംഗ് സ്ഥലം കണ്ടെത്തുന്നതു വഴി ബാഷ്പീകരണം തടയുകയും കാർ ചേമ്പറുകൾ ഉള്ളിൽ തണുപ്പിക്കുകയും ചെയ്യാൻ ഇത് സഹായകരമാവും.

CNG ടാങ്ക് മുഴുവനായോ അതിന് മുകളിലോ നിറയ്ക്കുന്നത് ഒഴിവാക്കുക. കാരണം അങ്ങനെ ചെയ്യുമ്പോള്‍ അധിക വാതകം ചുറ്റുപാടും ചിതറിപ്പോകും. ടാങ്കില്‍ അമിതമായി നിറച്ച വാതകം പുറത്തേക്ക് ഒഴുകാന്‍ ഇത് കാരണമായേക്കാം. നാം വില കൊടുത്ത് വാങ്ങിയ വിലയേറിയ ഇന്ധനം പാഴാകാന്‍ ഇത് ഇടയാക്കും. പെട്രോള്‍, ഡീസല്‍ കാറുകളില്‍ ഇന്ധനം അമിതമായി നിറക്കാന്‍ ശുപാര്‍ശ ചെയ്യാത്തതുപോലെ തന്നെ CNG ടാങ്കിലും പ്രകൃതി വാതകം ഓവറായി നിറയ്ക്കാന്‍ പാടില്ല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








