7-സീറ്ററുകളിലെ രാജപട്ടം എര്‍ട്ടിഗക്ക് നഷ്ടം! തീർത്തത് മറ്റാരുമല്ല അവന്മാരുടെ 'ബിഗ് ഡാഡി'
2025 സെപ്റ്റംബര്‍ ഇന്ത്യന്‍ വാഹന വിപണിക്ക് മികച്ച മാസമായിരുന്നു. ഉത്സവകാല ഓഫറുകളും, ജിഎസ്ടി വിലക്കുറവും, ആകര്‍ഷകമായ കിഴിവുകളും വില്‍പ്പന വര്‍ധിപ്പിക്കാന്‍ സഹായിച്ചു. ഇത് മിക്ക കമ്പനികളുടെയും പ്രതിമാസ വില്‍പ്പന കണക്കുകളില്‍ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. നവരാത്രി, ദസറ ആഘോഷ സമയത്ത് ഒത്തിരി കുടുംബങ്ങള്‍ പുതിയ കാറുകള്‍ വീട്ടിലെത്തിച്ചിട്ടുണ്ട്. പോയ മാസം 7 സീറ്റര്‍ ഫാമിലി കാര്‍ വിഭാഗത്തില്‍ ഉപഭോക്തൃ താല്‍പര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ ദൃശ്യമായി. റാങ്കിംഗില്‍ മാരുതി സുസുക്കി എര്‍ട്ടിഗ എംപിവിക്ക് ഒന്നാം സ്ഥാനം നഷ്ടമായതാണ് പ്രധാനം. 2025 സെപ്റ്റംബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 7 സീറ്റര്‍ കാറുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
പട്ടികയുടെ ഏറ്റവും അവസാന സ്ഥാനത്ത് ഒരു എസ്‌യുവിയാണ്. ടാറ്റയുടെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയായ സഫാരിയാണ് 2,000 യൂണിറ്റ് വില്‍പ്പനയോടെ പട്ടികയില്‍ പത്താം സ്ഥാനത്തെത്തിയത്. 2170 യൂണിറ്റ് വില്‍പ്പനയുമായി മാരുതി സുസുക്കി XL6 ഒമ്പതാം സ്ഥാനത്തെത്തി. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന 7 സീറ്റര്‍ കാറുകളില്‍ ഒന്നായ റെനോ ട്രൈബറാണ് എട്ടാം സ്ഥാനത്ത്.

കഴിഞ്ഞ മാസം 2587 പുതിയ ഉപഭോക്താക്കളെയാണ് റെനോ ട്രൈബറിന് ലഭിച്ചത്. അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റിന് വിധേയമായ ശേഷം ട്രൈബറിന്റെ വില്‍പ്പന മെച്ചപ്പെട്ടിട്ടുണ്ട്. 2024 സെപ്റ്റംബറിനെ അപേക്ഷിച്ച് ട്രൈബര്‍ 68 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. 2747 യൂണിറ്റ് വില്‍പ്പനയുമായി മഹീന്ദ്ര ബൊലേറോ ഏഴാം സ്ഥാനത്തും 2783 യൂണിറ്റ് വില്‍പ്പനയുമായ ടൊയോട്ട ഫോര്‍ച്യൂണര്‍ ആറാം സ്ഥാനത്തുമെത്തി. ഈ രണ്ട് കാറുകളും തമ്മില്‍ നേരിയ വ്യത്യാസം (36 യൂണിറ്റ്) മാത്രമാണ് വില്‍പ്പനയില്‍ ഉണ്ടായിരുന്നത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബൊലേറോയുടെ വില്‍പ്പന 66 ശതമാനം ഇടിഞ്ഞു. ഈ ആഴ്ചയാണ് മഹീന്ദ്ര അപ്‌ഡേറ്റഡ് ബൊലേറോയും ബൊലേറോ നിയോയും പുറത്തിറക്കിയത്. പുതിയ മോഡല്‍ വരുന്നതിന് മുമ്പുള്ള മാസങ്ങളില്‍ വില്‍പ്പന കുറയുന്നത് സ്വാഭാവികമാണ്. ടോപ് 10 പട്ടികയിലെ ആദ്യത്തെ അഞ്ച് സ്ഥാനക്കാരും അവസാനത്തെ അഞ്ച് സ്ഥാനക്കാരും തമ്മില്‍ വില്‍പ്പനയില്‍ വലിയ അന്തരമുണ്ട്.

7,338 യൂണിറ്റുകള്‍ വിറ്റഴിച്ച് കിയ കാരെന്‍സ് എംപിവി അഞ്ചാം സ്ഥാനത്തെത്തി. കാരെന്‍സ്, കാരെന്‍സ് ക്ലാവിസ് എന്നീ മോഡലുകള്‍ ചേര്‍ത്തുള്ള കണക്കാണ് ഇത്. 2024 സെപ്റ്റംബറിലെ 6,217 യൂണിറ്റിനെ അപേക്ഷിച്ച് 7 സീറ്റര്‍ എംപിവി 18 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. മഹീന്ദ്ര XUV700 7 സീറ്റര്‍ എസ്‌യുവിയുടെ വില്‍പ്പന 2025 സെപ്റ്റംബറില്‍ 9,746 യൂണിറ്റായി ഉയര്‍ന്നു. 2025 ഓഗസ്റ്റില്‍ ഇത് 4,956 യൂണിറ്റും 2024 സെപ്റ്റംബറില്‍ 9,646 യൂണിറ്റുമായിരുന്നു.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പന 1 ശതമാനം കൂടി. 9,783 യൂണിറ്റ് വില്‍പ്പനയുമായി ടൊയോട്ട ഇന്നോവ മൂന്നാം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസം ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ് മോഡലുകളുടെ വില്‍പ്പന 8,052 യൂണിറ്റായിരുന്നു. 21 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. കഴിഞ്ഞ കുറേ മാസങ്ങളായി 7 സീറ്റര്‍ കാര്‍ വിഭാഗം അടക്കി ഭരിച്ചിരുന്ന മാരുതി സുസുക്കി എര്‍ട്ടിഗയുടെ വില്‍പ്പന 31% കുറഞ്ഞ് 12,115 യൂണിറ്റായി.

കഴിഞ്ഞ വര്‍ഷം ഇതേ മാസം 17,441 യൂണിറ്റായിരുന്നു എംപിവിയുടെ വില്‍പ്പന. വില്‍പ്പന നന്നേ കുറഞ്ഞതോടെ മാരുതി എര്‍ട്ടിഗ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മാത്രമല്ല ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന കാറുകളുടെ പട്ടികയില്‍ മുകളില്‍ സ്ഥാനം പിടിക്കാറുണ്ടായിരുന്ന മാരുതി എര്‍ട്ടിഗ പത്താം സ്ഥാനത്തേക്ക് തെറിച്ചു. ജിഎസ്ടി വിലക്കുറവ് നിലവില്‍ വന്ന മാസമായിട്ടും എര്‍ട്ടിഗയുടെ വില ഇടിഞ്ഞത് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
മഹീന്ദ്ര സ്‌കോര്‍പിയോയാണ് മാരുതി എര്‍ട്ടിഗയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത്. സ്‌കോര്‍പിയോ N, സ്‌കോര്‍പിയോ ക്ലാസിക് മോഡലുകളുടെ സംയോജിത വില്‍പ്പന 18,372 യൂണിറ്റ് ആയിരുന്നു. 2024 സെപ്റ്റംബറിലെ 14,438 യൂണിറ്റില്‍ നിന്ന് 27 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് എസ്‌യുവി രേഖപ്പെടുത്തി. ഈ പ്രകടനം വരും മാസങ്ങളില്‍ സ്‌കോര്‍പിയോക്ക് തുടരാനാകുമോ അതോ എര്‍ട്ടിഗ ശക്തമായി തിരിച്ചു വരുമോ എന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications








