'എല്ലാര്‍ക്കും എന്നെ മതി'! ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലായി വാങ്ങുന്ന 10 എസ്‌യുവികള്‍; ഒന്നാമന്‍ കേമനാ...

നിലവില്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബോഡിസ്‌റ്റൈല്‍ സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ (എസ്‌യുവി) ആണ്. ഇന്ത്യയില്‍ എസ്‌യുവികള്‍ നന്നായി വിറ്റഴിക്കപ്പെടുന്നു. പുതിയ വാഹനങ്ങള്‍ വാങ്ങുന്നവരില്‍ അധികം പേരും എസ്‌യുവികള്‍ വാങ്ങാനാണ് ഇഷ്ടപ്പെടുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയില്‍ എസ്‌യുവികളുടെ വില്‍പ്പന അതിവേഗം വളരുകയാണ്. കഴിഞ്ഞ മാര്‍ച്ചിലും അതേ ട്രെന്‍ഡ് തന്നെയാണ് കാണാന്‍ സാധിച്ചത്. വിവിധ സബ് സെഗ്‌മെന്റുകളിലായും വ്യത്യസ്ത വില നിലവാരത്തിലും ഇന്ത്യയില്‍ എസ്‌യുവികള്‍ വാങ്ങാന്‍ കിട്ടും. 2025 മാര്‍ച്ചില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ 10 എസ്‌യുവി ഏതാണെന്ന് നമുക്ക് നോക്കിയാലോ?.

മാര്‍ച്ച് മാസത്തിലെ ടോപ് 10 എസ്‌യുവികളുടെ പട്ടികയില്‍ അവസാന സ്ഥാനത്ത് എത്തിയിരിക്കുന്നത് കിയ സോനെറ്റ് ആണ്. ഇത് ഒരു സബ് 4 മീറ്റര്‍ എസ്‌യുവിയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ കിയ 7705 സോനെറ്റ് എസ്‌യുവികള്‍ വിറ്റു. അതേസമയം 2024 മാര്‍ച്ചില്‍ സോനെറ്റിന്റെ വില്‍പ്പന 8750 യൂണിറ്റായിരുന്നു. അതായത് കഴിഞ്ഞ മാസം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പന 12 ശതമാനം ഇടിഞ്ഞു.

mahindra thar roxx

ഈ പട്ടികയില്‍ ഒമ്പതാം സ്ഥാനം സ്വന്തമാക്കിയത് മഹീന്ദ്ര ഥാര്‍ ആണ്. 2025 മാര്‍ച്ചില്‍ ആകെ 8936 ഥാറുകളാണ് മഹീന്ദ്ര വിറ്റത്. അതേസമയം 2024 മാര്‍ച്ചില്‍ വില്‍പ്പന 6,049 യൂണിറ്റ് മാത്രമായിരുന്നു. വില്‍പ്പനയില്‍ ഇപ്പോള്‍ 48 ശതമാനം വളര്‍ച്ചയുണ്ടായി. ലൈഫ് സ്‌റ്റൈല്‍ എസ്യുവികളിലെ ബെസ്റ്റ് സെല്ലറായ ഥാര്‍ ഇപ്പോള്‍ 3-ഡോര്‍, 5-ഡോര്‍ പതിപ്പുകളില്‍ വാങ്ങാം. അതാണ് ഈ വര്‍ഷം വില്‍പ്പന കൂടാനുള്ള കാരണവും.

ഈ പട്ടികയില്‍ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര എട്ടാം സ്ഥാനത്താണ്. കഴിഞ്ഞ മാര്‍ച്ചില്‍ മാരുതി 10,418 ഗ്രാന്‍ഡ് വിറ്റാര എസ്‌യുവികള്‍ വിറ്റു. 2024 മാര്‍ച്ചില്‍ വിറ്റ 11,232 യൂണിറ്റുകളെ അപേക്ഷിച്ച് വില്‍പ്പനയില്‍ 7 ശതമാനം കുറവുണ്ടായി. എന്നിരുന്നാലും സ്ഥിരമായി മികച്ച വില്‍പ്പന നേടുന്ന ഗ്രാന്‍ഡ്‌വിറ്റാര കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ അനുയോജ്യമായ കാറാണ്. കഴിഞ്ഞ ദിവസം സേഫ്റ്റിയടക്കം മെച്ചപ്പെടുത്തി 2025 ഗ്രാന്‍ഡ് വിറ്റാര മാരുതി പുറത്തിറക്കിയിരുന്നു.

പട്ടികയില്‍ ഏഴാം സ്ഥാനം ഹ്യുണ്ടായി വെന്യുവിനാണ്. മാര്‍ച്ചില്‍ ഈ കാര്‍ 10,441 യൂണിറ്റുകള്‍ വിറ്റു. 2024 മാര്‍ച്ചില്‍ വില്‍പ്പന 9614 യൂണിറ്റായിരുന്നു. 12 മാസം മുമ്പത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 9 ശതമാനം വളര്‍ച്ചയാണിത്.ഈ പട്ടികയില്‍ ആറാം സ്ഥാനത്ത് മാരുതിയുടെ ഫ്രോങ്ക്‌സ് ആണ്. 2025 മാര്‍ച്ചില്‍ കോംപാക്ട് എസ്‌യുവിക്ക് 13,669 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. 2024 മാര്‍ച്ചില്‍ വിറ്റ 12,531 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ വില്‍പ്പന ഇപ്പോള്‍ 9 ശതമാനം വര്‍ദ്ധിച്ചു.

മഹീന്ദ്ര സ്‌കോര്‍പിയോ ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 2024 മാര്‍ച്ചില്‍ 15,151 യൂണിറ്റായിരുന്നു വില്‍പ്പനയെങ്കില്‍ 2025 മാര്‍ച്ചില്‍ 13,913 യൂണിറ്റുകള്‍ മാത്രമാണ് വില്‍ക്കാനായത്. വില്‍പ്പന ഇടിഞ്ഞത് 8 ശതമാനമാണ്. സ്‌കോര്‍പിയോ ക്ലാസിക്, സ്‌കോര്‍പിയോ N എന്നീ മോഡലുകളുടെ സംയുക്ത വില്‍പ്പ കണക്കാണിത്.

tata nexon

ഈ പട്ടികയില്‍ ടാറ്റ നെക്‌സോണ്‍ കാര്‍ നാലാം സ്ഥാനത്താണ്. 2025 മാര്‍ച്ചില്‍ സബ് 4 മീറ്റര്‍ എസ്‌യുവിയുടെ 16,366 യൂണിറ്റുകള്‍ ടാറ്റ വിതരണം ചെയ്തു. 2024 മാര്‍ച്ചില്‍ വിറ്റ 14,058 യൂണിറ്റുമായി തട്ടിച്ച്‌നോക്കുമ്പോള്‍ ടാറ്റ നെക്‌സോണ്‍ വില്‍പ്പനയില്‍ 6 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ടാറ്റയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ് നെക്‌സോണ്‍.

മാരുതി ബ്രെസയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ മാസം 16,546 പേര്‍ ബ്രെസ വാങ്ങാനായി ഷോറൂമില്‍ എത്തി. 2024 മാര്‍ച്ചില്‍ 14,614 യൂണിറ്റായിരുന്നു വില്‍പ്പന. ഈ കാറിന്റെ വില്‍പ്പന ഇപ്പോള്‍ 13 ശതമാനം വര്‍ദ്ധിച്ചു. ഈ പട്ടികയില്‍ ടാറ്റ പഞ്ച് ആണ് രണ്ടാം സ്ഥാനത്ത്. മാര്‍ച്ചില്‍ പഞ്ചിന്റെ വില്‍പ്പന 17,714 യൂണിറ്റായിരുന്നു. 2024 മാര്‍ച്ചില്‍ വിറ്റ 17,547 യൂണിറ്റിനെ അപേക്ഷിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍ 1 ശതമാനം വളര്‍ച്ച നേടി.

hyundai creta

കഴിഞ്ഞ മാസം ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ എസ്‌യുവി ഹ്യുണ്ടായി ക്രെറ്റയാണ്. എസ്‌യുവി വിഭാഗത്തില്‍ മാത്രമല്ല പോയ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറും ക്രെറ്റയാണ.. 2025 മാര്‍ച്ചില്‍ 18,059 ക്രെറ്റ എസ്‌യുവികള്‍ ആയിരുന്നു വിറ്റുപോയത്. 2024 മാര്‍ച്ചില്‍ വിറ്റ 16,458 യൂണിറ്റിനെ അപേക്ഷിച്ച് 10 ശതമാനമാണ് വളര്‍ച്ച. ഇക്കഴിഞ്ഞ ജനുവരിയില്‍ ക്രെറ്റ ഇലക്ട്രിക് പുറത്തിറങ്ങിയത് വില്‍പ്പനയില്‍ മിഡ്‌സൈസ് എസ്‌യുവിക്ക് ഗുണമായി.

More from DriveSpark

Article Published On: Wednesday, April 9, 2025, 10:49 [IST]
English summary
Top 10 suvs in march 2025 hyundai creta led the way ahead of punch brezza nexon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X