രാജാവിനെ പോലെ ഗമയില്‍ ഇരിക്കാം! രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുള്ള കുറഞ്ഞ വിലയുള്ള ഫാമിലി കാറുകള്‍
നമ്മുടെ രാജ്യത്ത് നിലവില്‍ ഫാമിലി കാറുകള്‍ക്ക് മികച്ച ഡിമാന്‍ഡ് ആണ്. കുടുംബത്തോടൊപ്പം ദീര്‍ഘദൂര യാത്രകള്‍ പോകാനുള്ള കാര്‍ നല്ല യാത്രാ സുഖവും നല്‍കുന്നതായിരിക്കണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ടാകും. ഏഴോ എട്ടോ പേര്‍ക്ക് സഞ്ചരിക്കാവുന്ന ഫാമിലി കാറുകള്‍ 3-വരി സീറ്റിംഗ് ലേഔട്ടിലാകും വരിക. ഒരു കുടുംബം ഒന്നിച്ച് യാത്ര പോകുമ്പോള്‍ കുടുംബ നാഥന്‍ മുതിര്‍ന്നയാളാണെങ്കില്‍ അവര്‍ മധ്യ നിരയിലാണ് സഞ്ചരിക്കുന്നത്. മിക്കവാറും വീട്ടിലെ മുത്തച്ഛനോ അല്ലെങ്കില്‍ അച്ഛനോ വേണ്ടി ആയിരിക്കും ഈ സീറ്റ് മാറ്റിവെക്കുക. അതിനാല്‍ തന്നെ ബെഞ്ച് സീറ്റുകള്‍ക്ക് പകരം മധ്യനിര സീറ്റുകള്‍ കാപ്റ്റന്‍ സീറ്റുകള്‍ ആയിരിക്കാന്‍ ഏവരും ആഗ്രഹിക്കുന്നു.
ഇതാകുമ്പോള്‍ മധ്യനിരയിലെ യാത്രക്കാര്‍ക്ക് വിശാലമായി ഇരിക്കാം. ഇന്ന് ആഡംബര കാറുകള്‍ വാങ്ങുന്ന സെലിബ്രിറ്റികളും പണക്കാരും വരെ ഇത്തരത്തില്‍ കംഫര്‍ട്ടായി ഇരുന്ന് പോകാന്‍ പറ്റിയ കാറുകളാണ് വാങ്ങുന്നത്. ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനക്കെത്തുന്ന നിരവധി കാറുകളില്‍ മധ്യനിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങള്‍ ഒരു ഫാമിലി കാര്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്ന വ്യക്തിയാണെങ്കില്‍ ഇവ കൂടി പരിഗണിക്കാം.

മാരുതി XL6: ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി പുറത്തിറക്കുന്ന ഒരു എംപിവിയാണ് XL6. കമ്പനിയുടെ പ്രീമിയം കാറുകള്‍ വില്‍ക്കുന്ന നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴിയാണ് ഇത് വില്‍ക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എംപിവികളില്‍ ഒന്ന് കൂടിയാണ് XL6. ഈ മാരുതി എംപിവിയുടെ എല്ലാ വേരിയന്റുകളിലും രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ മാരുതി വാഗ്ദാനം ചെയ്യുന്നു.
103 bhp പവറും 137 Nm ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന്റെ ഹൃദയം. എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സുമായി ഇണചേരുന്നു. ഉയര്‍ന്ന മൈലേജ് ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി ഒരു സിഎന്‍ജി ഓപ്ഷനും ഉണ്ട്. മാരുതി XL6 എംപിവിയുടെ വില 11.71 ലക്ഷം മുതല്‍ 14.87 ലക്ഷം വരെ പോകുന്നു.

കിയ കാരെന്‍സ്: ഈ കാറിന്റെ മിഡ്-വേരിയന്റായ പ്രസ്റ്റീജ് (O), ടോപ്പ്-വേരിയന്റായ ലക്ഷ്വറി പ്ലസ് എന്നിവയില്‍ രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളുമുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ ഈ കാര്‍ വാങ്ങാം. പ്രസ്റ്റീജ് (O) വേരിയന്റില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ മാത്രമേ ലഭിക്കൂ. 115 bhp പവറും 144 Nmടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന ഈ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.
ലക്ഷ്വറി പ്ലസിലെ 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിൻ 116 bhp പവറും 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഇണചേരുന്നു. അടുത്ത 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 160 bhp പവറും 253 Nm ടോര്‍ക്കും നല്‍കുന്നു. ഇത് 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. 11.99 ലക്ഷം മുതല്‍ 19.49 ലക്ഷം രൂപ വരെ വിലയില്‍ കാരെന്‍സില്‍ ഈ ഓപ്ഷന്‍ ലഭിക്കും.
മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്: ഈ മോഡലിലെ രണ്ടാം നിര സീറ്റ് ക്യാപ്റ്റന്‍ സീറ്റായും രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഈ കാറിന്റെ S11 വേരിയന്റില്‍ മാത്രമേ ഇത് ലഭ്യമാകൂ. 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് ഈ കാറിന്റെ ഹൃദയം. 130 bhp പവറും 300 Nm ടോര്‍ക്കും നല്‍കുന്ന ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഇണചേരുന്നു. സ്‌കോര്‍പിയോ ക്ലാസിക്ക് S11ട്രിമ്മിന്‍െ വില 17.35 ലക്ഷം രൂപയാണ്.
എംജി ഹെക്ടര്‍ പ്ലസ്: എസ്‌യുവിയുടെ 7 സീറ്റര്‍ പതിപ്പായ ഹെക്ടര്‍ പ്ലസിന്റെ രണ്ടാം നിര സീറ്റുകളും ക്യാപ്റ്റന്‍ സീറ്റുകളാണ്. 7 സീറ്റര്‍ എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലും ക്യാപ്റ്റന്‍ സീറ്റുകള്‍ ലഭ്യമാണ്. ഈ കാര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാം. ആദ്യത്തെ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 143 bhp പവറും 550 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.
ഈ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. മറ്റൊരു എഞ്ചിന്‍ ഓപ്ഷന്‍ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ്. ഇത് 170 bhp പവറും 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ. എംജി ഹെക്ടര്‍ പ്ലസിന്റെ സ്‌റ്റൈല്‍ വേരിയന്റ് മുതല്‍ വില 17.50 ലക്ഷം മുതല്‍ 23.87 ലക്ഷം വരെ പോകുന്നു.
മഹീന്ദ്ര XUV700: മഹീന്ദ്രയുടെ മുന്‍നിര എസ്‌യുവിയായ XUV700-യുടെ ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രമാണ് രണ്ടാം നിര ക്യാപ്റ്റന്‍ സീറ്റുകള്‍ ലഭിക്കുക. ഈ കാറിലെ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 200 bhp പവറും 342 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അടുത്ത 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 185 bhp പവറും 450 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. AX7 മുതല്‍ എസ്‌യുവിക്ക് 19.84 ലക്ഷം മുതല്‍ 24.34 ലക്ഷം വരെയാണ് വില.

ടൊയോട്ട ഇന്നോവ ഹൈക്രോസ്: പ്രീമിയം എംപിവിയായ ഹൈക്രോസിന്റെ ഉയര്‍ന്ന വേരിയന്റുകളിലാണ് രണ്ടാം നിര ക്യാപ്റ്റന്‍ സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു. രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലാണ് പുതിയ ഇന്നോവ വിപണിയില്‍ എത്തിക്കുന്നത്. അതില്‍ ആദ്യത്തേത് 2.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് ഫോര്‍ സിലിണ്ടര്‍ യൂണിറ്റാണ്. 172 bhp കരുത്തില്‍ 205 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇത് സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്.
രണ്ടാമത്തെ സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനിലേക്ക് വന്നാല്‍ ഇതൊരു 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ യൂണിറ്റാണ്. പെര്‍ഫോമന്‍സും ഇന്ധനക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറിനൊപ്പം ജോടിയാക്കിയിട്ടുമുണ്ട്. അങ്ങനെ പരമാവധി 183 bhp കരുത്താണ് ഹൈക്രോസിന്റെ ഹൈബ്രിഡ് എഞ്ചിന് മൊത്തത്തില്‍ നല്‍കാനാവുക. 19.77 ലക്ഷം മുതല്‍ 30.98 ലക്ഷം രൂപ വരെയാണ് ഹൈക്രോസ് G വേരിയന്റ് മുതലുള്ള വില.
ടൊയോട്ട ഇന്നോവ ക്രിസ്റ്റ: എംപിവിയുടെ വേരിയന്റിലുടനീളം ക്യാപ്റ്റന്‍ സീറ്റ് വാഗ്ദാനം ചെയ്യുന്നു. നിലവില്‍ ക്രിസ്റ്റ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വില്‍ക്കുന്നത്. 2.4 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 150 bhp പവറും 343 Nm ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് വാങ്ങാന്‍ സാധിക്കുക. G വേരിയന്റ് 19.99 ലക്ഷം മുതല്‍ 26.82 ലക്ഷം രൂപ വരെ വിലയില്‍ വാങ്ങാം.
മഹീന്ദ്ര സ്‌കോര്‍പിയോ N: പട്ടികയിലെ അടുത്ത കാറും ഒരു മഹീന്ദ്ര എസ്‌യുവിയാണ്. ഈ കാറിന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ Z8L വേരിയന്റില്‍ മാത്രമേ ക്യാപ്റ്റന്‍ സീറ്റായി രണ്ടാം നിര സീറ്റ് ഓപ്ഷന്‍ ഉള്ളൂ. എന്നാല്‍ XUV700 എസ്‌യുവിക്ക് സമാനമായി ഇതിലും 4-വീല്‍ ഡ്രൈവ് ഓപ്ഷന്‍ ലഭിക്കില്ല. സ്‌കോര്‍പിയോ N എസ്‌യുവിയും പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാം.

2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 203 bhp പവറും 370 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. മറ്റൊരു ഓപ്ഷനായ 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 175 bhp പവറും 400 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേരുന്നു. Z8 L ട്രിം 20.93-22.79 ലക്ഷം രൂപ പ്രൈസ് റേഞ്ചില്‍ വാങ്ങാം.
ഹ്യുണ്ടായി അല്‍കസാര്‍: 3-വരി എസ്‌യുവിയുടെ മിഡ് റേഞ്ച് വേരിയന്റായ പ്ലാറ്റിനത്തില്‍ മാത്രമേ രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ ലഭ്യമാകൂ. 116 bhp പവറും 250 Nm ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍, 160 bhp പവറും 253 Nm ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിവയാണ് എഞ്ചിന്‍ ഓപ്ഷനുകള്‍.
ഈ കാറില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ലഭ്യമല്ല. ഡീസല്‍ യൂണിറ്റ് 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമായും പെട്രോള്‍ മോട്ടോര്‍ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനുമായാണ് വരുന്നത്. അല്‍കസാര്‍ പ്ലാറ്റിനം വേരിയന്റിന്റെ വില 20.99 ലക്ഷം മുതല്‍ 21.70 ലക്ഷം രൂപ വരെ പോകുന്നു.
ടാറ്റ സഫാരി: എസ്‍യുവിയുടെ ടോപ്പ് വേരിയന്റായ അക്കംപ്ലിഷ് പ്ലസില്‍ രണ്ടാം നിര സീറ്റുകളില്‍ ക്യാപ്റ്റന്‍ സീറ്റ് ഓപ്ഷന്‍ ഉണ്ട്. 170 bhp പവറും 350 Nm ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് സഫാരിയുടെ ഹൃദയം. ഈ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സുമായി ഇണചേരുന്നു. സഫാരി അക്കംപ്ലിഷഡിന്റെ വില 25.1 ലക്ഷം മുതല്‍ 27.25 ലക്ഷം വരെ പോകുന്നു.


Click it and Unblock the Notifications








