10 ലക്ഷത്തിന് ട്രാക്ഷൻ കൺട്രോളുളള കാറാണോ അന്വേഷിക്കുന്നത്, ലിസ്റ്റിൽ ടാറ്റ മുതൽ മഹീന്ദ്ര വരെയുണ്ടേ
ഇന്ത്യൻ വാഹന വിപണിയിൽ വാഹന നിർമാതാക്കൾ കനത്ത മത്സരം നേരിടുമ്പോൾ പലപ്പോഴും ബ്രാൻഡുകൾ ചെയ്യുന്നത് കൂടുതൽ ഫീച്ചറുകൾ ചേർക്കുകയോ അല്ലെങ്കിൽ തങ്ങളുടെ ബേസ് മോഡലിൽ മികച്ച ഫീച്ചർ നൽകുകയോ ആണ്. അത്തരത്തിൽ ഒരു വാഹനത്തിൽ ഉണ്ടാകേണ്ട ഫീച്ചറാണ് ട്രാക്ഷൻ കൺട്രോൾ,അല്ലെങ്കിൽ ഇലക്ട്രോണിക് സ്റ്റെബിളിറ്റി കൺട്രോൾ. കാറിന്റെ ചലനങ്ങൾ നിരീക്ഷിക്കാൻ സെൻസറുകൾ ഉപയോഗിക്കുകയും നിയന്ത്രണം നഷ്ടപ്പെടുന്നത് കണ്ടെത്തിയാൽ വ്യക്തിഗത വീലുളിൽ യാന്ത്രികമായി ബ്രേക്ക് പ്രയോഗിച്ച് സ്വയം ഇടപെടുകയും ചെയ്യുന്നൊരു സവിശേഷതയാണ് ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കൺട്രോൾ എന്ന് വളരെ ലളിതമായി പറയാം.
ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കൺട്രോൾ ഫീച്ചർ ഒരു കാലത്ത് ഉയർന്ന ആഡംബര കാറുകൾക്കായി നീക്കിവച്ചിരുന്നെങ്കിൽ ഇപ്പോൾ ഇത് താങ്ങാനാവുന്ന ബജറ്റ് കാറുകളിൽ വരെ വ്യാപകമായി ലഭ്യമാണ്. ഡ്രൈവർ സ്റ്റിയറിംഗ് ചലിപ്പിക്കുന്നിടത്തേക്ക് വാഹനം പോകുന്നില്ലെങ്കിൽ സ്റ്റിയറിംഗ് കൺട്രോൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇത് സിസ്റ്റം കണ്ടെത്തുമ്പോൾ മാത്രമാണ് ESC ഇടപെടുന്നത്. വരണ്ട കാലസ്ഥയോ നനവുള്ള പ്രദേശങ്ങളോ എവിടെയായാലും ഈ സവിശേഷതയ്ക്ക് പ്രവർത്തിക്കാനാവുമെന്നതാണ് മറ്റൊരു പ്രത്യേകത.

ഇന്ത്യൻ വിപണിയിൽ 10 ലക്ഷം രൂപയ്ക്ക് ലഭിക്കുന്ന കാറുകളിൽ ഈ ഫീച്ചർ കിട്ടുന്നുണ്ട്. എന്നാൽ എല്ലാ ബ്രാൻഡുകളും നൽകുന്നില്ല കേട്ടോ. പ്രധാനപ്പെട്ട മൂന്ന് കാറുകളെ നിങ്ങൾക്ക് വേണ്ടി പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. ആദ്യമായി തന്നെ ജനപ്രിയ മോഡലായ ടാറ്റ പഞ്ച്/പഞ്ച് ഇവി എന്ന കാറാണ്. ടാറ്റയുടെ മൈക്രോ എസ്‌യുവി സെഗ്മെൻ്റിലെ തന്നെ പ്രിയപ്പെട്ട കാറിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ ഫീച്ചർ ലഭ്യമാകുന്നുണ്ട്.6.20 മതൽ 10.30 ലക്ഷം രൂപ വരെയാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വില.
മാരുതി സുസുക്കിയിലേക്ക് വന്നാൽ ഡിമാൻ്റിലും വിൽപ്പനയിലും മുന്നിൽ നിൽക്കുന്ന മോഡലാണ് ഫ്രോങ്ക്സ്. സേഫ്റ്റിയുടെ കാര്യത്തിൽ ഒരുപാട് കളിയാക്കലുകൾ നേരിട്ടുവെങ്കിലും ഇൻസൾട്ട് എല്ലാ ഇൻവെസ്റ്റമെൻ്റാക്കി മാരുതി സേഫ്റ്റിയിൽ ഒരുപാട് മുന്നിലാണ് ഇപ്പോൾ. ബലേനോയുടെ സഹോദരനായി എത്തിയ ഫ്രോങ്ക്സിൽ ഇലക്ട്രോണിക് സ്റ്റെബിളിറ്റി കൺട്രോൾ സംവിധാനം കമ്പനിയൊരുക്കുന്നുണ്ട്. 7.59 ലക്ഷം രൂപ മുതൽ 13 ലക്ഷം രൂപ വരെയാണ് ഫ്രോങ്ക്സിൻ്റെ എക്സ്ഷോറൂം വില.

മൈക്രോ എസ്‌യുവിയിൽ തന്നെ ടാറ്റ പഞ്ചിൻ്റെ എതിരാളിയായി എത്തിയ മോഡലാണ് ഹ്യുണ്ടായി എക്സ്റ്റർ. ടോപ്പ് എൻഡ് മോഡലിലേക്ക് മാത്രമാണ് ഇലക്ട്രോണിക് സ്റ്റെബിളിറ്റി കൺട്രോൾ സംവിധാനം കമ്പനി നൽകുന്നതെങ്കിലും ഹ്യുണ്ടായി എക്സ്റ്ററിൻ്റെ ടോപ്പ് എൻഡ് മോഡലിന് 10 ലക്ഷം രൂപയേ ഉളളു എന്നതാണ് ഇതിൻ്റെ പ്രത്യേകത.
കുറഞ്ഞ വിലയും അടിപൊളി ഫീച്ചറുകളുമെല്ലാമായി എത്തുന്ന എക്സ്റ്റർ നല്ലൊരു ഫാമിലി കാറാണെന്നതിൽ സംശയമൊന്നും വേണ്ട താനും. ഗ്രാൻഡ് i10 നിയോസ് കോംപാക്‌ട് ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നത്. പരിചിതമായ 1.2 ലിറ്റർ കാപ്പ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് എക്സ്റ്ററിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന പെട്രോൾ എഞ്ചിന് 83 bhp പവറിൽ പരമാവധി 114 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഹ്യുണ്ടായി എക്സ്റ്റർ പെട്രോൾ മാനുവലിന് 19.4 കിലോമീറ്ററും എഎംടി മോഡലുകൾക്ക് 19.2 കിലോമീറ്റർ മൈലേജും വരെ ലഭിക്കുകയും ചെയ്യും.
കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ ഓണാകും. കൂടാതെ വീൽ സ്പീഡ് സെൻസറുകളും സ്റ്റിയറിംഗ് ഇൻപുട്ടുകളും വഴി ഇത് ചക്രത്തിന്റെ വേഗത നിരന്തരം നിരീക്ഷിക്കുകയും ചെയ്യും. മറ്റേതൊരു സുരക്ഷാ ഫീച്ചറിനും സമാനമായി ഇതിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. പ്രതികൂല ഡ്രൈവിംഗ് സാഹചര്യങ്ങളിൽ ഇത് ഒരു ഡ്രൈവർ സഹായ സവിശേഷതയായി ഇത് പ്രവർത്തിക്കുന്നുവെന്നതാണ് ഗുണമായി കണക്കാക്കാവുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








