2025-ല്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ 5 കാര്‍ ലോഞ്ചുകള്‍! ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ആധിപത്യം ഇവികള്‍ക്ക്

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയെ തന്നെ മാറ്റിമറിക്കാന്‍ പോന്ന പല സംഭവവികാസങ്ങളും നടന്ന ഒരു വര്‍ഷമായിരുന്നു 2025. ആഗോള ഇലക്ട്രിക് വാഹന ഭീമന്‍മാരായ ടെസ്‌ല, വിന്‍ഫാസ്റ്റ് എന്നിവയുടെ ഇന്ത്യന്‍ എന്‍ട്രിയാണ് അതില്‍ ഒന്ന്. ഒപ്പം തന്നെ 2025-ല്‍ ഇന്ത്യന്‍ വാഹന വിപണി ശ്രദ്ധേയമായ ചില ലോഞ്ചുകള്‍ക്ക് സാക്ഷ്യം വഹിച്ചു. കലണ്ടര്‍ വര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി ബാക്കിയുണ്ടെങ്കിലും 2025-ല്‍ ഇന്ത്യ സാക്ഷ്യം വാഹിച്ച ഏറ്റവും വലിയ 5 ലോഞ്ചുകള്‍ ഏതൊക്കെയാണെന്നാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

5. വിന്‍ഫാസ്റ്റ് VF 6, VF 7

വിയറ്റ്നാം ആസ്ഥാനമായുള്ള വിന്‍ഫാസ്റ്റ് VF 6, VF 7 ഇലക്ട്രിക് എസ്‌യുവികളുമായി ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു. തമിഴ്നാട്ടിലെ തൂത്തുക്കുടിക്ക് സമീപം കോടികള്‍ നിക്ഷേപിച്ച് കമ്പനി വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നുണ്ട്. 5-സീറ്റര്‍ ഇലക്ട്രിക് എസ്‌യുവിയായ വിന്‍ഫാസ്റ്റ് VF 6 ന് 16.49 ലക്ഷം രൂപയാണ് വില. 59.6 kWh ബാറ്ററി പായ്ക്കില്‍ നിന്ന് പവര്‍ എടുക്കുന്ന ഈ മോഡല്‍ ഫുള്‍ചാര്‍ജില്‍ 468 കിലോമീറ്റര്‍ ഓടുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

vinfast vf6 vf7

വിന്‍ഫാസ്റ്റ് ഇന്ത്യയിലേക്ക് കൊണ്ടുവന്ന രണ്ടാമത്തെ മോഡല്‍ കൂടുതല്‍ സ്‌പോര്‍ട്ടിയായ VF 7 ആണ്. ഇതിന് കമ്പനി 20.89 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എക്‌സ്-ഷോറൂം വിലകളാണ് ഇത്. വിന്‍ഫാസ്റ്റ് VF7 ഇലക്ട്രിക് എസ്‌യുവി 59.6 kWh, 70.8 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ഓഫര്‍ ചെയ്യുന്നു. ഇതിന്റെ പരമാവധി റേഞ്ച് 532 കിലോമീറ്റര്‍ വരെയാണ്.

4. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്

ഇന്ത്യല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മിഡ്‌സൈസ് എസ്‌യുവിയായ ഹ്യുണ്ടായി ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പായ ക്രെറ്റ ഇലക്ട്രിക് ഈ വര്‍ഷം ജനുവരിയിലാണ് പുറത്തിറങ്ങിയത്. 2025 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ അവതരിപ്പിച്ച ക്രെറ്റ ഇലക്ട്രിക്കിന്റെ പ്രാരംഭ വില 18.02 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം).

hyundai creta electric

ക്രെറ്റ ഇലക്ട്രിക് 42 kWh (420 കി.മീ റേഞ്ച്), 51.4 kWh (510 കി.മീ) എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ ലഭ്യമാണ്. ഡ്യുവല്‍ സ്‌ക്രീന്‍, വെന്റിലേറ്റഡ് സീറ്റുകള്‍, ലെവല്‍ 2 ADAS, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഷിഫ്റ്റ്-ബൈ-വയര്‍, 8 സ്പീക്കര്‍ ബോസ് ഓഡിയോ എന്നിവ ഇതിന്റെ ഫീച്ചറുകളാണ്. ടാറ്റ കര്‍വ് ഇവി, എംജി ZS ഇവി, വരാന്‍ പോകുന്ന മാരുതി ഇ-വിറ്റാര എന്നിവയാണ് ക്രെറ്റ ഇലക്ട്രിക്കിന്റെ എതിരാളികള്‍.

3. ടാറ്റ ഹാരിയര്‍ ഇവി

ഇന്ത്യന്‍ വിപണിയില്‍ ഏറെ ജനപ്രിയമായ ഹാരിയര്‍ മിഡ്‌സൈസ് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പാണ് ഈ വര്‍ഷം തലക്കെട്ടുകള്‍ സൃഷ്ടിച്ച വമ്പന്‍ ലോഞ്ചുകളില്‍ ഒന്ന്. ഹാരിയര്‍ ഇവിയുടെ എന്‍ട്രി ലെവല്‍ വേരിയന്റിന് 21.49 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഡ്യുവല്‍ മോട്ടോര്‍ AWD സജ്ജീകരണങ്ങളുള്ള ഹാരിയര്‍ ഇവി 'എലിഫന്റ് റോക്ക്,' 'ബിയാസ് റിവര്‍ ക്രോസിംഗ്' ചലഞ്ചുകളിലൂടെ ഓഫ്-റോഡ് കഴിവുകള്‍ തെളിയിച്ച് ശ്രദ്ധ നേടിയിരുന്നു.

65 kWh, 75 kWh ബാറ്ററി പായ്ക്കുകളുമായി വരുന്ന ഹാരിയര്‍ പരമാവധി 238 PS പവറും 504 Nm ടോര്‍ക്കും പുറത്തെടുക്കും. ഇതില്‍ RWD, AWD ഡ്രൈവ്‌ട്രെയിനുകള്‍ വരുന്നുണ്ട്. ഹാരിയര്‍ ഇവിയുടെ ക്ലെയിംഡ് മൈലേജ് 627 കിലോമീറ്റര്‍ ആണെങ്കിലും യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ ഫുള്‍ ചാര്‍ജില്‍ 504 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്ന് ടാറ്റ പറയുന്നു.

ലെവല്‍ 2 ADAS, ലൈഫ് ടൈം ബാറ്ററി വാറണ്ടി, അള്‍ട്രാ ഗ്ലൈഡ് സസ്‌പെന്‍ഷന്‍, 6 ടെറെയ്ന്‍ മോഡുകള്‍, 540-ഡിഗ്രി സറൗണ്ട് വ്യൂ, പനോരമിക് സണ്‍റൂഫ് തുടങ്ങി നിരവധി സവിശേഷതകള്‍ ഹാരിയര്‍ ഇവിയിലുണ്ട്. പ്രീമിയം വിലയില്‍ വരുന്ന മോഡല്‍ ആണെങ്കിലും ചുരുങ്ങിയ നാളുകള്‍ കൊണ്ട് നെക്‌സോണ്‍ ഇവിയെ മറികടന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടാറ്റ ഇലക്ട്രിക് കാര്‍ ആയി ഹാരിയര്‍ ഇവി മാറിയിരുന്നു.

tesla model y

2. ടെസ്‌ല മോഡല്‍ Y

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ലോകത്തിലെ മുന്‍നിര ഇവി ബ്രാന്‍ഡായ ടെസ്‌ല ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു. 2025 ജൂലൈയില്‍ മോഡല്‍ Y ഇലക്ട്രിക് സെഡാന്‍ പുറത്തിറക്കിയായിരുന്നു എന്‍ട്രി. ചൈനയില്‍ നിന്ന് സിബിയു യൂണിറ്റായി ഇറക്കുമതി ചെയ്യുന്ന ടെസ്‌ല മോഡല്‍ Y ഇവിയുടെ പ്രാരംഭ വില 59.89 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം).

മോഡല്‍ Y ഇലക്ട്രിക് സെഡാന് 661 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഓട്ടോണോമസ് ഡ്രൈവിംഗ്, ഫാസ്റ്റ് ചാര്‍ജിംഗ്, 15.4 ഇഞ്ച് സെന്‍ട്രല്‍ ടച്ച്സ്‌ക്രീന്‍, 8 ഇഞ്ച് റിയര്‍ ഡിസ്പ്ലേ, 19 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് ടെസ്‌ല മോഡല്‍ Y-യുടെ പ്രധാന സവിശേഷതകള്‍. ഈ കാര്‍ മോഡലിന് 4 വര്‍ഷം അല്ലെങ്കില്‍ 80,000 കിലോമീറ്റര്‍ വാറണ്ടിയും ഓഫര്‍ ചെയ്യുന്നുണ്ട്.

tata sierra

1. ടാറ്റ സിയറ

വര്‍ഷാവസാനമായിരുന്നു രാജ്യം കാത്തിരുന്ന ഒരു കാറിന്റെ ലോഞ്ച്. ആധുനിക ഡിസൈന്‍, ഇന്‍ഫോടെയ്ന്‍മെന്റ്, സുരക്ഷ, ആഡംബര ഇന്റീരിയറുകള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ച് ടാറ്റയുടെ ഐതിഹാസിക എസ്‌യുവിയായ സിയറ 2025 നവംബര്‍ 25-നാണ് പുറത്തിറങ്ങിയത്. പുതിയ സിയറയുടെ എന്‍ട്രി ലെവല്‍ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില വെറും 11.49 ലക്ഷം രൂപയാണ്. പുതിയ സിയറ മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

എഞ്ചിന്‍ ഓപ്ഷനുകളില്‍ 1.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവ ഉള്‍പ്പെടുന്നു. ആല്‍പൈന്‍ വിന്‍ഡോ എന്ന് വിളിക്കപ്പെടുന്ന B-പില്ലറിന് സമീപമുള്ള സിഗ്‌നേച്ചര്‍ ഗ്ലാസ്ഹൗസ്, ബോക്‌സി ഡിസൈന്‍, ഉയര്‍ന്ന പിന്‍ഭാഗം എന്നിവ എസ്‌യുവിക്ക് നൊസ്റ്റാള്‍ജിക് ലുക്ക് നല്‍കുന്നു. ട്രിപ്പിള്‍-സ്‌ക്രീന്‍ സെറ്റപ്പ്, വെന്റിലേറ്റഡ് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, തൈ സപ്പോര്‍ട്ട് എക്സ്റ്റന്‍ഡര്‍, പിന്‍ യാത്രക്കാര്‍ക്കായി ബോസ് മോഡ് എന്നിവ പുതിയ സിയറയുടെ സവിശേഷതകളാണ്.

More from DriveSpark

Article Published On: Wednesday, December 10, 2025, 11:06 [IST]
English summary
Top 5 car launches in india 2025 from hyundai creta electric to tata sierra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X